Image

കശ്മീരില്‍ യുഎസ് മധ്യസ്ഥത തേടി ഇമ്രാന്‍; ‘മോദി ശ്രദ്ധയില്‍പെടുത്തി’യെന്ന് ട്രംപ്

Published on 22 July, 2019
കശ്മീരില്‍ യുഎസ് മധ്യസ്ഥത തേടി ഇമ്രാന്‍; ‘മോദി ശ്രദ്ധയില്‍പെടുത്തി’യെന്ന് ട്രംപ്
വാഷിങ്ടന്‍ന്മ കശ്മീര്‍ പ്രശ്‌നത്തില്‍ അമേരിക്കന്‍ മധ്യസ്ഥത തേടി പാക്ക് പ്രധാനമന്ത്രി  ഇമ്രാന്‍ ഖാന്‍. അമേരിക്കന്‍ പ്രസിഡന്റ് !ഡോണള്‍ഡ് ട്രംപുമായി  വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഇമ്രാന്‍ ആവശ്യമുന്നയിച്ചത്. കശ്മീര്‍ പ്രശ്‌നത്തില്‍ അമേരിക്കയ്ക്ക് ഇടപെടാന്‍ കഴിഞ്ഞേക്കുമെന്ന് ട്രംപ് പ്രതികരിച്ചു.

കശ്മീര്‍ വിഷയം നരേന്ദ്ര മോദി തന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നെന്നും പ്രശ്‌നത്തില്‍ മധ്യസ്ഥനാകുന്നതില്‍ മോദിക്ക് എതിര്‍പ്പില്ലെന്നാണ് താന്‍ കരുതുന്നതെന്നും ട്രംപ് പ്രതികരിച്ചു.  അഫ്ഗാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ പാക്കിസ്ഥാന്റെ സഹകരണം വേണമെന്ന് ട്രംപ് ഇമ്രാന്‍ ഖാനോട്  ആവശ്യപ്പെട്ടു. പാക്കിസ്ഥാനില്‍ വന്‍തോതില്‍ നിക്ഷേപത്തിന് അമേരിക്ക ആഗ്രഹിക്കുന്നതായും ട്രംപ് കൂടിക്കാഴ്ചയില്‍ വെളിപ്പെടുത്തി. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക