Image

കുവൈറ്റ് പ്രവാസി ടാക്‌സി ചികിത്സ സഹായം നല്‍കി

Published on 22 July, 2019
കുവൈറ്റ് പ്രവാസി ടാക്‌സി ചികിത്സ സഹായം നല്‍കി

കുവൈത്ത്: കുവൈത്തിലെ ഇന്ത്യക്കാരായ ടാക്‌സി ഡ്രൈവേഴ്‌സിന്റെ കൂട്ടായ്മയായ കുവൈറ്റ് പ്രവാസി ടാക്‌സിയിലെ പ്രവര്‍ത്തകര്‍ സമാഹരിച്ച 75,000 രുപ മുന്പ് കുവൈത്തില്‍ ടാക്‌സി ഡ്രൈവറായിരുന്ന കാന്‍സര്‍ രോഗബാധിതനായി നാട്ടിലേക്ക് ചികിത്സക്കായി പോയ എറണാകുളം ഗോതുരുത്തു സ്വദേശി പോള്‍ പി. ജോസഫിന് അദ്ദേഹത്തിന്റെ ഭവനത്തിലെത്തി പറവൂര്‍ എംഎല്‍എ വി.ഡി സതീശന്‍ കൈമാറി. കുവൈറ്റ് പ്രവാസി ടാക്‌സിയുടെ പ്രവര്‍ത്തകരായ ഷിബു അന്പാട്ട്, ജീസന്‍ ജോസഫ് പാലക്കാട് എന്നിവര്‍ സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക