Image

സെന്റ്‌ തോമസ്‌ കാത്തലിക്ക്‌ ഫോറം യുണിറ്റുകളുടെ പ്രതിനിധി യോഗം ബര്‍മിങ്‌ഹാമില്‍ മെയ്‌ 5-ന്‌

അപ്പച്ചന്‍ കണ്ണന്‍ചിറ Published on 02 May, 2012
സെന്റ്‌ തോമസ്‌ കാത്തലിക്ക്‌ ഫോറം യുണിറ്റുകളുടെ പ്രതിനിധി യോഗം ബര്‍മിങ്‌ഹാമില്‍ മെയ്‌ 5-ന്‌
ലണ്ടന്‍: മാര്‍ തോമ്മാ കത്തോലിക്കരുടെ ദേശീയ അല്‌മ്മായ കുടുംബ കൂട്ടായ്‌മയായ കാത്തലിക്ക്‌ ഫോറം യുണിറ്റുകളുടെ പ്രതിനിധി സമ്മേളനം ബര്‍മിങ്‌ഹാമില്‍ ചേരുന്നു. മെയ്‌ അഞ്ചിന്‌ ശനിയാഴ്‌ച ഉച്ച കഴിഞ്ഞു തുടങ്ങുന്ന യോഗത്തില്‍ യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എല്ലാ യുണിറ്റുകളില്‍ നിന്നും പ്രതിനിധികള്‍ പങ്കു ചേരും.

സംഘടനയുടെ ഭരണ സമിതിയുടെ കാലാവധി അവസാനിച്ചിരിക്കെ, സഭയുടെ അധികാരികളില്‍ നിന്നുള്ള വിവിധ നിര്‍ദ്ദേശങ്ങള്‍ക്ക്‌ വേണ്ടി കാത്തിരിക്കുകയും ചെയ്‌തതിനാല്‍ പുതിയ ഭരണ സമിതി തെരഞ്ഞെടുപ്പിന്‌ കാലതാമസം വന്നിരുന്നു. ഇപ്പോള്‍ സഭയുടെ നിര്‍ദ്ദേശാനുസരണം എല്ലാ യുണിറ്റുകളുടെയും പ്രതിനിധികളുടെ ജനറല്‍ ബോഡി യോഗം വിളിച്ചു ചേര്‍ത്ത്‌ ഭാവി പരിപാടികള്‍ക്ക്‌ വ്യക്തമായ ആല്‌മ്മീയ സാമൂഹ്യ സാംസ്‌കാരിക ഭാവം നിര്‍ദ്ദേശാനുസരണം ഈ യോഗത്തില്‍ നല്‍കും.

സംഘടനാപ്രവര്‍ത്തനങ്ങള്‍ യുണിട്ടു പ്രതിനിധികളിലൂടെ കൂടുതല്‍ ഊര്‍ജ്ജസ്വലം ആക്കുന്നതിനും, വാര്‍ഷീക പരിപാടികളുടെ കലണ്ടര്‍ തയ്യാറാക്കുന്നതിനും, ഈ വര്‍ഷത്തെ സമ്മേളനങ്ങളെപ്പറ്റി (നാഷണല്‍ /റീജിയണല്‍) പദ്ധതിയിടുന്നതിനും, സഭയുടെയും, കമ്മിഷന്റെയും വിവിധ പ്രോജക്ടുകള്‍ യു കെയില്‍ നടപ്പിലാക്കുന്നതിനെ പറ്റിയടക്കം വിവിധ പ്രധാന ചര്‍ച്ചകള്‍ ഈ മീറ്റിങ്ങില്‍ നടക്കും.

ഈ സമ്മേളനത്തില്‍ കുടുംബ കൂട്ടായ്‌മ്മകളില്‍ (യുണിറ്റുകളില്‍) നിന്നു മാത്രം ഉള്ള അനുഭവ കരങ്ങളില്‍ നിന്ന്‌ തന്നെ ഭാവി പ്രവര്‍ത്തന മാര്‍ഗ്ഗ രേഖകള്‍ തയ്യാറാക്കും എന്ന പ്രത്യേകതയും ഉണ്ട്‌. സഭയുടെ നിര്‍ദ്ദേശാനുസരണം തീരുമാനങ്ങള്‍ എടുത്തു ശക്തമായി സഭയോടോത്തു മുന്നോട്ട്‌ നീങ്ങുവാന്‍ ഉള്ള ഒരുക്കത്തിലാണ്‌ UKSTCF . സഭയോടും,, കൂദാശകളോടും ,വൈധികരോടും, ഇതര സഹോദര വിശ്വാസി കൂട്ടായ്‌മ്മകളോടും, അസ്സോസ്സിയേഷനുകലോടും പൊതു സമൂഹത്തോടും എല്ലാം തികഞ്ഞ ബഹുമാനവും, ആദരവും, വിശുദ്ധ ബന്ധവും കാത്തു സൂക്ഷിക്കാന്‍ UKSTCF ബാധ്യസ്ഥമാണ്‌.
സെന്റ്‌ തോമസ്‌ കാത്തലിക്ക്‌ ഫോറം യുണിറ്റുകളുടെ പ്രതിനിധി യോഗം ബര്‍മിങ്‌ഹാമില്‍ മെയ്‌ 5-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക