Image

ഒറ്റ അക്ഷരത്തില്‍ ആദ്യ സര്‍ക്കാര്‍ വെബ്‌സൈറ്റുമായി യുഎഇ

Published on 22 July, 2019
ഒറ്റ അക്ഷരത്തില്‍  ആദ്യ സര്‍ക്കാര്‍ വെബ്‌സൈറ്റുമായി യുഎഇ
ലോകത്തെ ഏറ്‌വും ചെറിയ ഡൊമൈന്‍ നെയിം. യുഎഇ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ ഡൊമൈനിനാണ് ഈ സവിശേഷത. ഒറ്റ അക്ഷരവുമായെത്തുന്ന ലോകത്തെ ആദ്യ സര്‍ക്കാര്‍ വെബ്‌സൈറ്റ് എന്ന ഖ്യാതിയും ഈ വെബ്‌സൈറ്റിനാവും. 


സര്‍ക്കാര്‍ അധിഷ്ഠിത സേവനങ്ങള്‍, വിവരങ്ങള്‍, പ്രൊജക്റ്റുകള്‍, നയം, നിയമം ഉള്‍പ്പടെയുള്ള സേവനങ്ങള്‍ക്കായുള്ള യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ ഒദ്യോഗിക വെബ്‌സൈറ്റിന് യു.എഇ   എന്നാണ് ഡൊമൈന്‍ നെയിം.  പ്രധാനമന്ത്രിയുടെ ഓഫീസും കാബിനറ്റ് കാര്യ മന്ത്രാലയവും ടെലികമ്യൂണിക്കേഷന്‍ അതോറിറ്റിയും ചേര്‍ന്നാണ് പുതിയ ഡൊമൈനിന് തുടക്കമിട്ടത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക