Image

ബി ഫ്രണ്‌ട്‌സ്‌ സ്വിറ്റ്‌സര്‍ലന്‍ഡ്‌ ജൂബിലി സുവനീറിലേക്ക്‌ സാഹിത്യ രചനകള്‍ ക്ഷണിക്കുന്നു

ജേക്കബ്‌ മാളിയേക്കല്‍ Published on 02 May, 2012
ബി ഫ്രണ്‌ട്‌സ്‌ സ്വിറ്റ്‌സര്‍ലന്‍ഡ്‌ ജൂബിലി സുവനീറിലേക്ക്‌ സാഹിത്യ രചനകള്‍ ക്ഷണിക്കുന്നു
സൂറിച്ച്‌: സ്വിറ്റ്‌സര്‍ലന്‍ഡിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ ബി ഫ്രണ്‌ട്‌സിന്റെ പത്താമത്‌ വാര്‍ഷികവും ഓണാഘോഷവും സെപ്‌റ്റംബര്‍ എട്ടിന്‌ സൂറിച്ചില്‍ നടക്കും.

ആഘോഷത്തിനോടനുബന്ധിച്ചു പ്രകാശനം ചെയ്യുന്ന സുവനീറിലേക്ക്‌ (മാഗസിന്‍) കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, (മൃശേരഹല,െ ുീലാ,െ േെീൃശല,െ) യാത്രാ വിവരണം എന്നിവ ക്ഷണിക്കുന്നു. യൂറോപ്യന്‍ മലയാളികളിലെ സാഹിത്യ രചനയെയും അവരില്‍ ഉറങ്ങി കിടക്കുന്ന സര്‍ഗ ചേതനെയും ഉണര്‍ത്തുവാന്‍ കൂടിയാണ്‌ സുവനീര്‍ പ്രകാശനത്തിന്റെ ലക്ഷ്യമെന്ന്‌ സുവനീര്‍ ചീഫ്‌ എഡിറ്റര്‍ ടോമി തൊണ്‌ടാംകുഴി അറിയിച്ചു.

സുവനീര്‍ പ്രകാശനത്തിനുവേണ്‌ടി ടോമി തൊണ്‌ടാംകുഴി (ചീഫ്‌ എഡിറ്റര്‍) കൂടാതെ സെബാസ്റ്റ്യന്‍ അറയ്‌ക്കല്‍, പ്രകാശ്‌ അത്തിപ്പൊഴി, ജെയിംസ്‌ കൂവല്ലൂര്‍, ആന്‍സ്‌ വേഴപറമ്പില്‍, പ്രിന്‍സ്‌ കടുകുടിയില്‍ എന്നിവരടങ്ങിയ എഡിറ്റോറിയല്‍ ബോര്‍ഡും പ്രവര്‍ത്തിച്ചുവരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള രചനകള്‍ മേയ്‌ എട്ടിന്‌ മുമ്പായി നല്‍കണം.

അയക്കേണ്‌ട വിലാസം: befriendsswitzerland@gmail.com. ബി ഫ്രണ്‌ട്‌സിന്റെ പത്താം വാര്‍ഷികം ആഘോഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി പ്രസിഡന്റ്‌ ജോസ്‌ പെല്ലിശേരിയും സെക്രട്ടറി ബേബി തടത്തിലും അറിയിച്ചു.
ബി ഫ്രണ്‌ട്‌സ്‌ സ്വിറ്റ്‌സര്‍ലന്‍ഡ്‌ ജൂബിലി സുവനീറിലേക്ക്‌ സാഹിത്യ രചനകള്‍ ക്ഷണിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക