Image

നിസാന്‍ കമ്‌ബനി കേരളം വിടുന്നുവെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ശരിയല്ലെന്ന്‌മുഖ്യമന്ത്രി

Published on 22 July, 2019
നിസാന്‍ കമ്‌ബനി കേരളം വിടുന്നുവെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ശരിയല്ലെന്ന്‌മുഖ്യമന്ത്രി

നിസാന്‍ കമ്‌ബനി കേരളം വിടുന്നുവെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ശരിയല്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായിയോട്‌ ചോദിക്കാം എന്ന ഫേസ്‌ബുക്ക്‌ പരിപാടിയിലാണ്‌ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം

'ഒരു സ്ഥാപനമെന്ന നിലയ്‌ക്ക്‌ നിസാന്‍ ഇവിടെയെത്തിയപ്പോള്‍ നമ്മുടെ നാടിന്റെ അന്തരീക്ഷത്തില്‍ ഒട്ടെറെ ആവശ്യങ്ങള്‍ ഉണ്ടായിരുന്നു. പ്രത്യേക സൗകര്യങ്ങള്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടായിരുന്നു. കാരണം മറ്റ്‌ ചില രാജ്യങ്ങളും നമ്മുടെ രാജ്യത്തെ തന്നെ മറ്റ്‌ പല നഗരങ്ങളും കമ്‌ബനി അവിടെ വേണമെന്ന്‌ ആഗ്രഹിച്ചിരുന്നവരാണ്‌.

 എന്നാല്‍ കേരളത്തിലാകട്ടെയെന്ന്‌ അവര്‍ തീരുമാനിച്ചു. അപ്പോള്‍ അവര്‍ക്ക്‌ വേണ്ട സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുക എന്നത്‌ നമ്മളെ സംബന്ധിച്ച്‌ പ്രതിജ്ഞാബദ്ധമായ കാര്യമാണ്‌.
ഞങ്ങള്‍ ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തു.. അതില്‍ ചില കാര്യങ്ങള്‍ തീരുമാനിക്കാനുണ്ടെന്ന്‌ കാട്ടി ഒരു കത്ത്‌ നിസാന്റെ ഭാഗത്ത്‌ നിന്ന്‌ ലഭിച്ചിരുന്നു എന്നത്‌ വസ്‌തുതയാണ്‌. 

ആ കത്ത്‌ ലഭിച്ച ഉടന്‍ തന്നെ ബന്ധപ്പെട്ട എല്ലാവരുടെയും യോഗം മുഖ്യമന്ത്രി കൂടി പങ്കെടുത്ത്‌ കൊണ്ട്‌ നടന്നിരുന്നു. അതില്‍ നിസാന്റെ പ്രതിനിധികളും പങ്കെടുത്തിരുന്നു. എല്ലാ കാര്യങ്ങളിലും എന്ത്‌ ചെയ്യാമെന്നുള്ളതിലും ഞങ്ങള്‍ തീരുമാനങ്ങള്‍ എടുത്തിരുന്നു. പൂര്‍ണ്ണ സംതൃപ്‌തിയാണ്‌ കമ്‌ബനി രേഖപ്പെടുത്തിയത്‌.

നമ്മള്‍ മാത്രം വിചാരിച്ചാല്‍ നടക്കുന്ന കാര്യമല്ല ചിലത്‌. സാധാരണഗതിയില്‍ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക്‌ ടോക്യോവില്‍ നിന്ന്‌ നേരിട്ട്‌ വിമാനം ഉണ്ടാകണമെന്ന്‌ അവര്‍ ആഗ്രഹിക്കുന്ന കാര്യമാണ്‌. എന്നാല്‍ അത്‌ നമ്മള്‍ മാത്രം വിചാരിച്ചാല്‍ മാത്രം കഴിയില്ല. 

അതുമായി ബന്ധപ്പെട്ട്‌ നമ്മളെക്കൊണ്ട്‌ സാധിക്കുന്ന കാര്യങ്ങള്‍ ചെയ്‌തു. സിവില്‍ ഏവിയേഷന്‍ സെക്രട്ടറിയെ കണ്ട്‌ സംസാരിച്ചു. പാര്‍ലമെന്റിന്‌ ശേഷം അത്തരം പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിമാനക്കമ്‌ബനികളുടെ യോഗം സിവില്‍ ഏവിയേഷന്‍ സെക്രട്ടറിയും ഞങ്ങളുമെല്ലാം പങ്കെടുത്ത്‌ നടത്താന്‍ തീരുമാനിച്ചിരുന്നു. 

 ഇങ്ങനെ ഓരോ കാര്യത്തിലും എന്തെല്ലാം ചെയ്യാന്‍ കഴിയുമോ അതൊക്കെ ചെയ്യുന്നുണ്ട്‌. ഇതിനെല്ലാം നിസാന്‍ പൂര്‍ണ്ണ ബോധ്യമുള്ളവരാണ്‌.. സംതൃപ്‌തരാണ്‌.. ആവശ്യ നടപടികള്‍ സ്വീകരിച്ച്‌ അവരെ ഇവിടെ നിര്‍ത്തുക തന്നെയാണ്‌ സര്‍ക്കാരിന്റെ ലക്ഷ്യം


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക