Image

കനത്ത മഴ; മൂന്ന്‌ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ അവധി

Published on 22 July, 2019
  കനത്ത മഴ; മൂന്ന്‌ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ അവധി


കനത്ത മഴയെത്തുടര്‍ന്ന്‌ വടക്കന്‍ കേരളത്തിലെ മൂന്ന്‌ ജില്ലകളില്‍ നാളെ (ജൂലൈ 23) വിദ്യാഭ്യാസ അവധി. കണ്ണൂര്‍, കാസര്‍കോട്‌, മലപ്പുറം ജില്ലകളിലാണ്‌ നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്‌. 

പ്രഫഷണല്‍ കോളേജുകള്‍ക്കും, സി.ബി.എസ്‌.ഇ, ഐ.സി.എസ്‌ സിലബസ്‌ സ്‌കൂളുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജൂലൈ 23 ന്‌ അവധിയായിരിക്കുമെന്ന്‌ അധികൃതര്‍ അറിയിച്ചു. അങ്കണവാടികള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമാണ്‌. എന്നാല്‍ മുന്‍ കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക്‌ അവധി ബാധകമായിരിക്കുകയില്ല. സര്‍വകലാശാല പരീക്ഷകള്‍ക്കും മാറ്റമുണ്ടാകില്ല.

കൂടാതെ, കുട്ടനാട്‌ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്‌. പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, അംഗന്‍വാടികള്‍ക്കും അവധി ബാധകമാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക