Image

ഐ എം എഫ്‌ മാനേജിങ്‌ ഡയറക്ടര്‍ സ്ഥാനത്തേക്ക്‌ രഘുറാം രാജന്റെ പേര്‌ പരിഗണിക്കുന്നു

Published on 22 July, 2019
ഐ എം എഫ്‌ മാനേജിങ്‌ ഡയറക്ടര്‍ സ്ഥാനത്തേക്ക്‌ രഘുറാം രാജന്റെ പേര്‌ പരിഗണിക്കുന്നു


അന്താരാഷ്ട്ര നാണയ നിധിയുടെ ധഐ എം എഫ്‌പ തലപ്പത്തേക്ക്‌ മുന്‍ റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ രഘുറാം രാജന്റെ പേര്‌ പരിഗണിക്കുന്നതായി ബ്രിട്ടനിലെ പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഐ എം എഫ്‌ മാനേജിങ്‌ ഡയറക്ടര്‍ ക്രിസ്‌ത്യന്‍ ലഗാര്‍ഡ്‌ രാജിവച്ച ഒഴിവിലേക്കാണ്‌ രഘുറാം രാജന്റെ പേരും പരിഗണിക്കുന്നത്‌.

യൂറോപ്പ്‌, അമേരിക്ക എന്നീ ഭൂഖണ്ഡങ്ങള്‍ക്ക്‌ പുറത്തു നിന്നുള്ള ഒരാളാണ്‌ ഇനി മാനേജിങ്‌ ഡയറക്ടര്‍ സ്ഥാനത്തേക്ക്‌ വരേണ്ടത്‌. അത്‌കൊണ്ട്‌ ഈ സ്ഥാനത്തേക്ക്‌ രഘുറാം രാജനെ ശക്തമായി പിന്തുണക്കുന്നതായി ബ്രിട്ടന്‍ ഔദ്യോഗികമായി അറിയിച്ചു.

 ബാങ്ക്‌ ഓഫ്‌ ഇംഗ്ലണ്ടിന്റെ മുന്‍ ഗവര്‍ണര്‍ മാര്‍ക്ക്‌ കാര്‍ണി, ബ്രിട്ടന്റെ മുന്‍ ധനമന്ത്രി ജോര്‍ജ്‌ ഓസ്‌ബോണ്‍, മുന്‍ ഡച്ച്‌ ധനമന്ത്രി ജിറോണ്‍ ഡിസ്‌ജെല്‍ബ്ലോ തുടങ്ങിയവരുടെ പേരുകളും സജീവ പരിഗണനയിലുണ്ടെന്നാണ്‌ റിപോര്‍ട്ടുകള്‍. ഇപ്പോള്‍ ചിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ പ്രഫസറായ രഘുറാം രാജന്റെ പേര്‌ ബാങ്ക്‌ ഓഫ്‌ ഇംഗ്ലണ്ടിന്റെ ഗവര്‍ണര്‍ സ്ഥാനത്തേക്കും പരിഗണിക്കുന്നുണ്ട്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക