Image

ഹിന്ദുസന്ന്യാസിയെ ന്യൂ യോര്‍ക്കില്‍ ആക്രമിച്ചത് അപലനീയം ( മോന്‍സി കൊടുമണ്‍)

മോന്‍സി കൊടുമണ്‍ Published on 22 July, 2019
ഹിന്ദുസന്ന്യാസിയെ ന്യൂ യോര്‍ക്കില്‍ ആക്രമിച്ചത് അപലനീയം ( മോന്‍സി കൊടുമണ്‍)
നാനാജാതി മതസ്ഥരും സ്‌നേഹത്തോടെ ജാതി മത വത്യാസമില്ലാതെ  അധിവസിക്കുന്ന അമേരിക്കയില്‍ കഴിഞ്ഞ വ്യാഴാഴ്ച ക്യൂന്‍സിലെ ക്ഷേത്രത്തിലെ പുരോഹിതന്‍ ആക്രമിക്കപ്പെട്ട തില്‍ അതിയായ ഉല്‍കണ്ഠ രേഖപ്പെടുത്തുന്നു. വര്‍ണവെറി അമേരിക്കയില്‍ നാമ്പിട്ടു തുടങ്ങിയിട്ട് കുറെ നാളായി. അത് ജാതിമത പരമായ ചേരിതിരിവിലേക്ക് തിരിഞ്ഞാല്‍ ഒരു പക്ഷേ ഒരു പാകിസ്ഥാനോ ഇന്ത്യയോ സിറിയയോ സുഡാനോ ആയിത്തീരാന്‍ അമേരിക്കക്കു സാധിക്കും. ചില അമേരിക്കന്‍ രാഷ്ടീയക്കാരു ടെ മോശമായ വാക്കുകള്‍ക്ക് മൂര്‍ച്ച കൂട്ടുവാന്‍ ജനം കാത്തിരിക്കുവെന്നാണ് ഇതു മനസ്സിലാക്കുന്നത്.

എന്നാല്‍ ഈ രാജ്യത്ത് ഏതു മതം പ്രചരിപ്പിക്കുവാനും വിശ്വസിക്കുവാനും അവകാശമുള്ളപ്പോള്‍ ഇത്തരം ആക്രമണങ്ങള്‍ അനുവദിച്ചുകൂടാ '  സ്വാതന്ത്ര്യത്തിന്റെ നാടായ ഇവിടെ എല്ലാവര്‍ക്കും മതസ്വാതന്ത്ര്യമുണ്ട്. അത് ഹനിക്കപ്പെടാന്‍ പാടില്ല. എന്തു ഭക്ഷണം കഴിക്കണം എതു വസ്ത്രമുപയോഗിക്കണമെന്ന് ഓരോ വ്യക്തിക്കും ഇവിടെ തിരുമാനിക്കാം.  പശു രാഷ്ട്രീയം അമേരിക്കയിലേക്ക് പറിച്ചുനടുവാനുള്ള ക്രമീകരണങ്ങള്‍ ഇത്തരം ക്ഷേത്രങ്ങള്‍ ശ്രമിക്കുന്നുണ്ടോയെന്ന് ഒരു പക്ഷേ അക്രമി സംശയയിച്ചു കണ്ടതിന്റെ പ്രതിഫലനമാണോ ഈ ആക്രമണമെന്നു സംശയിക്കേണ്ടിയിരിക്കുന്നു. 

പക്ഷെ എന്റെ നോട്ടത്തില്‍ അമേരിക്കയില്‍ ശാന്ത ജീവിതം നയിക്കുന്നവരാണു് ഹൈന്ദവ സഹോദരങ്ങള്‍ . അമേരിക്കയില്‍ എല്ലാവര്‍ക്കും തുല്യതയുണ്ട്. ആരോടും പകയുമില്ല .നമുക്കറിയാം വേള്‍ഡ് ട്രേഡ് സെന്റെര്‍ മുസ്ലീം സഹോദരങ്ങള്‍ നശിപ്പിച്ചിട്ടും ആ മതക്കാരോട് അമേരിക്കകാര്‍ക്കു വൈരാഗ്യമില്ലാത്തതിന്റെ തെളിവാണ്  പശുവിന്റെ പേരില്‍ മുസ്ലിംകളെ ഇന്ത്യയില്‍ ആക്രമിക്കരുതെന്ന് അമേരിക്കയുടേയും ബ്രിട്ടന്റയും താക്കീത്. 

എങ്ങനെയായാലും മതത്തിന്റെ പേരിലുള്ള ആക്രമണം അമേരിക്കക്കാര്‍ ഇഷ്ടപ്പെടുന്നില്ല. തീര്‍ച്ചയായായും ഹൈന്ദവ സന്യാസിയെ ആക്രമിക്കുന്നതും ആരാധനാലയം ആക്രമിക്കപ്പെടുന്നതും നമ്മുടെ സമാധാനത്തെ തകര്‍ക്കും .വളര്‍ന്നു വരുന്ന തലമുറകള്‍ക്ക് ഭൂഷണമല്ല ഇത്തരം പ്രവത്തനങ്ങള്‍ എന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു. 'എല്ലാ മതക്കാരേയും ബഹുമാനിക്കുന്ന ഈ നാട്ടില്‍ ഇത്തരം പ്രവണതകള്‍ മുളയിലേ നുള്ളിക്കളയണമെന്നും ജാതി മത വത്യാസമില്ലാതെ പരസ്പരം സ്‌നേഹിക്കണമെന്നു ഉത്‌ബോധിപ്പിച്ചു കൊണ്ടും നിര്‍ത്തട്ടെ.

Join WhatsApp News
Did we tell you not to vote for him 2019-07-22 19:01:47
What happened to all Mallu  Trump supporters, Evangelicals, and Pentecostal people who voted for  the Racist in the white house? Do they think it is ok to kick a Hindu because of his religion? These fake people are an abomination for Jesus whom they represent.  Trump is fraudulent fake racist and you New Yorkers voted for him. He started his divisive evil programs in his backyard  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക