Image

കാല്‍ മുറിച്ചുമാറ്റിയ ചിത്രം അനുവാദം കൂടാതെ സിഗരറ്റ് പായ്ക്കറ്റില്‍: വയോധികന്‍ നിയമ നടപടിക്ക്

Published on 21 July, 2019
കാല്‍ മുറിച്ചുമാറ്റിയ ചിത്രം അനുവാദം കൂടാതെ സിഗരറ്റ് പായ്ക്കറ്റില്‍: വയോധികന്‍ നിയമ നടപടിക്ക്

  
പാരീസ്: കാല്‍ മുറിച്ചു മാറ്റിയ നിലയിലുള്ള തന്റെ ചിത്രം അനുവാദം കൂടാതെ സിഗരറ്റ് പായ്ക്കറ്റില്‍ ഉപയോഗിച്ചതിനെതിരേ അറുപതുകാരന്‍ നിയമ നടപടിക്കൊരുങ്ങുന്നു. കിഴക്കന്‍ ഫ്രാന്‍സില്‍ നിന്നുള്ളയാളാണ് പരാതിക്കാരന്‍.

പുകവലിക്കെതിരായ മുന്നറിയിപ്പിന്റെ ഭാഗമായാണ് പായ്ക്കറ്റില്‍ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. പുകവലി കാരണം രക്ത ധമനികളില്‍ തടസമുണ്ടാകുമെന്ന മുന്നറിയിപ്പും ഒപ്പം നല്‍കിയിട്ടുണ്ട്. എന്നാല്‍, മുഖം ചിത്രത്തില്‍ ഉപയോഗിച്ചിട്ടില്ല.

മുന്‍പ് ഇന്ത്യയിലെ സിഗരറ്റ് പായ്ക്കറ്റുകളില്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ താരം ജോണ്‍ ടെറിയുടെ ചിത്രം അനുവാദമില്ലാതെ ഉപയോഗിച്ചതിനെതിരേ അദ്ദേഹം നിയമ നടപടിയെടുത്തിരുന്നു.

പുതിയ പരാതിയില്‍, പരാതിക്കാരന്റെ അഭിഭാഷകന്‍ യൂറോപ്യന്‍ കമ്മീഷനില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. പരാതിക്കാരന്റെ മകനാണ് തന്റെ അച്ഛന്റെ ചിത്രം തിരിച്ചറിഞ്ഞത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക