Image

പൊതുജീവിതം സുതാര്യമാകണം; പിരിവെടുത്ത് കാര്‍ വാങ്ങിത്തരേണ്ട: രമ്യ ഹരിദാസ്

Published on 21 July, 2019
പൊതുജീവിതം സുതാര്യമാകണം; പിരിവെടുത്ത് കാര്‍ വാങ്ങിത്തരേണ്ട: രമ്യ ഹരിദാസ്


പാലക്കാട് ന്മ യൂത്ത് കോണ്‍ഗ്രസ് പിരിവെടുത്തു തനിക്കായി കാര്‍ വാങ്ങേണ്ടതില്ലെന്ന നിലപാടുമായി ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അഭിപ്രായം അനുസരിക്കും. പൊതുജീവിതം സുതാര്യമായിരിക്കണമെന്നതു വ്രതവും ശപഥവുമാണെന്നും രമ്യ ഹരിദാസ് സമൂഹമാധ്യമത്തില്‍ പ്രതികരിച്ചു. മദര്‍ തെരേസയുടെ ചിത്രമുള്‍പ്പെടെ പങ്കു വച്ചാണ് എംപി നിലപാട് വ്യക്തമാക്കിയത്.

എന്നെ ഞാനാക്കിയ എന്റെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ഒരഭിപ്രായം പറഞ്ഞാല്‍ അതാണ് എന്റെ അവസാന ശ്വാസം ഞാന്‍ കെപിസിസി പ്രസിഡന്റിന്റെ വാക്കുകള്‍ ഏറെ അനുസരണയോടെ ഹൃദയത്തോടു ചേര്‍ക്കുന്നു. എന്നെ ഒരുപാട് സ്‌നേഹിക്കുന്ന എന്റെ സഹോദരങ്ങള്‍ക്ക് ഒരു പക്ഷേ എന്റെ തീരുമാനം ഇഷ്ടപ്പെട്ടെന്നു വരില്ല. നമ്മുടെ കൂടപ്പിറപ്പുകളില്‍ ഒരാള്‍ സംസ്ഥാനത്തെ യുവതയ്ക്കു വേണ്ടി ജീവന്‍ പണയം വച്ചു സമരം ചെയ്യുമ്പോള്‍ നമ്മുടെ കണ്ണും കാതും എല്ലാം ആ പോരാട്ടത്തിന് മധ്യേ ആയിരിക്കണം’– രമ്യ സമൂഹമാധ്യമത്തില്‍ കുറിച്ചു.

മ്യ ഹരിദാസിന് 14 ലക്ഷം രൂപയുടെ വാഹനം വാങ്ങി നല്‍കുന്നതിന് 1000 രൂപയുടെ കൂപ്പണ്‍ അച്ചടിച്ചു പിരിവു നടത്താനുള്ള യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍! ലോക്‌സഭാ കമ്മിറ്റിയുടെ നീക്കമാണു വിവാദത്തിന് തിരികൊളുത്തിയത്. രമ്യയെ അനുകൂലിച്ചും എതിര്‍ത്തും അഭിപ്രായങ്ങള്‍ വന്നെങ്കിലും ഇതിനെ എതിര്‍ത്തുകൊണ്ടുള്ള കെപിസിസി പ്രസിഡന്റിനെ നിലപാടാണു പിന്‍മാറ്റത്തിനു പ്രധാന കാരണം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക