ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ വംശജനായ ഹിന്ദു പുരോഹിതന് മര്‍ദനം; ഒരാള്‍ പിടിയില്‍
VARTHA
21-Jul-2019
VARTHA
21-Jul-2019

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജനായ ഹിന്ദു പുരോഹിതന് നേരെ ന്യൂയോര്‍ക്കില്‍ ആക്രമണം. ഗ്ലെന്‍ ഓക്‌സിലെ ശിവ് ശക്തി പീത് ക്ഷേത്രത്തിലെ പുരോഹിതനായ സ്വാമി ഹരീഷ് ചന്ദര്‍പുരി ആണ് ആക്രമണത്തിനിരയായത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
തെരുവിലൂടെ നടന്ന് പോകവെ ക്ഷേത്രത്തിന് സമീപത്ത് വെച്ച് ഒരാള്‍ പിന്നില്‍ നിന്ന് മര്‍ദിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മര്‍ദനത്തില്‍ പരിക്കേറ്റ പുരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹരീഷ് ചന്ദര്‍ പുരിയുടെ മുഖം ഉള്‍പ്പടെ ശരീരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ചതവുകളേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സെര്‍ജിയോ ഗൗവേയ്(52) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മര്‍ദിച്ചതിനും അപമാനിച്ചതിനും കുറ്റകരമായ രീതിയില്‍ ആയുധം കൈവശം വെച്ചതിനും പൊലീസ് കേസെടുത്തിട്ടുണ്ട്. ‘ഇത് എന്‍െറ അയല്‍പക്കമാണ്’ എന്ന് ആക്രമണത്തിനിടെ അക്രമി വിളിച്ചു പറയുന്നുണ്ടായിരുന്നുവെന്നാണ് വിവരം.
നാല് ഡെമോക്രാറ്റിക് കോണ്‍ഗ്രസ് വനിതകള്‍ക്കെതിരെ ട്രംപ് ട്വീറ്റ് ചെയ്ത് ദിവസങ്ങള്‍ക്കകമാണ് പുരോഹിതനെതിരെ ആക്രമണമുണ്ടായത്. ‘‘ഞങ്ങളുടെ രാജ്യം സ്വതന്ത്രവും സുന്ദരവും വിജയകരവുമാണ്. നിങ്ങള്‍ ഞങ്ങളുടെ രാജ്യത്തെ വെറുക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് ഇവിടെ സന്തോഷകരമല്ലെങ്കില്‍, പോകാം.’’എന്നായിരുന്നു ട്രംപിന്‍െറ ട്വീറ്റ്.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments