Image

കാലവര്‍ഷം ശക്തം: കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ തിങ്കളാഴ്‌ച അവധി, ജില്ലയില്‍ റെഡ്‌ അലേര്‍ട്ട്‌

Published on 21 July, 2019
കാലവര്‍ഷം ശക്തം: കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ തിങ്കളാഴ്‌ച അവധി, ജില്ലയില്‍  റെഡ്‌ അലേര്‍ട്ട്‌

കണ്ണൂര്‍: സംസ്ഥാനത്ത്‌ കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ തിങ്കളാഴ്‌ച കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ അവധിയായിരിക്കുമെന്ന്‌ ജില്ലാ കളക്ടര്‍ അറിയിച്ചു. 

പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ്‌ അവധി പ്രഖ്യാപിച്ചിരിക്കുന്നത്‌. അതേസമയം സര്‍വകലാശാല പരീക്ഷകള്‍ക്ക്‌ മാറ്റമുണ്ടാകില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

പത്തനംതിട്ടയിലും കനത്ത മഴ തുടരുകയാണ്‌. 23 വരെ ജില്ലയില്‍ യെല്ലോ അലേര്‍ട്ട്‌ പ്രഖ്യാപിച്ചിരിക്കുകയാണ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക