Image

അമേരിക്കന്‍ ഭരണഘടനയുടെ അഞ്ച് അടിസ്ഥാന പ്രമാണങ്ങള്‍ (ജി. പുത്തന്‍കുരിശ്)

Published on 21 July, 2019
അമേരിക്കന്‍ ഭരണഘടനയുടെ അഞ്ച് അടിസ്ഥാന പ്രമാണങ്ങള്‍ (ജി. പുത്തന്‍കുരിശ്)
അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന വിദേശിയരുടെമക്കളുടെ, അതുപോലെഇവിടെവന്ന് പൗരത്വം നേടിയവരുടെയുംഅവകാശങ്ങ ള്‍ചോദ്യംചെയ്യപ്പെടുന്ന ഈ സമയത്ത്, ‘കോണ്‍ഗ്രസ്സിന്റേയും കോടതിയുടേയും, പ്രസിഡണ്ടിന്റേയുംയജമാനന്മാര്‍ ജനങ്ങളാണെന്നും, അത് ഭരണഘടനയെ സ്ഥാനഭ്രഷ്ടമാക്കാനല്ലെന്നും പ്രത്യുതാ ഭരണഘടനയെ വികടമാക്കാനും ദുര്‍വ്യാഖ്യാനം ശ്രമിക്കുന്നവരെ സ്ഥാനഭ്രഷ്ടമാക്കാനുള്ള’താണെന്നുള്ള എബ്രാഹംലിങ്കന്റെ വാക്കുകള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കേണ്ടതാണ്. അത്‌പോലെഅവരുടെഅവകാശങ്ങളെകുറിച്ചും അവ അധിഷ്ഠിതമായിരിക്കുന്ന പ്രമാണങ്ങളെക്കുറിച്ചുംഅവബോധം ഉണ്ടായിരിക്കേണ്ടത്അനിവാര്യമായഒന്നാണ്.  അമേരിക്കന്‍ ഭരണഘടനയോടുള്ള ബന്ധത്തില്‍നടന്ന സമ്മേളനത്തില്‍ പങ്കെടുത്ത അമ്പത്തി അഞ്ച് പ്രതിനിധികള്‍, ഭരണഘടന അധിഷ്ഠിതമായിരിക്കുന്നഅഞ്ച്അടിസ്ഥാന തത്വങ്ങളെക്കുറിച്ച,് വളരെവ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. ഇവര്‍ നല്‍കിയമാര്‍ക്ഷനിര്‍ദ്ദേശത്തിലാണ്‌ഐക്യനാടായഅമേരിക്കയുടെ ഭരണഘടനക്ക് രൂപകല്‌ന നല്‍കിയിരിക്കുന്നത്.
   
ഒന്നാമതായിഅമേരിക്കയുടെ അടിസ്ഥാന പ്രമാണങ്ങളെല്ലാം ഉറപ്പിച്ചിരിക്കുന്നത് ഈ രാജ്യത്തിന്റെസ്വാതന്ത്ര്യ പ്രഖ്യാപനത്തിലാണ്. അതായത്, “സ്വയംവെളിപ്പെടുത്തുന്നതും, ജീവിക്കാനും സ്വാതന്ത്ര്യം അനുഭവിക്കാനും, ഒരോവ്യക്തിക്കുംസന്തോഷത്തെ അനുധാവനം ചെയ്യാവുന്നതും ആര്‍ക്കുംഎടുത്തുകൊണ്ടുപോകാന്‍ കഴിയാത്താതുമായ അവകാശങ്ങളോടെ തുല്യമായിട്ടാണ് ഓരോത്തരേയുംസൃഷ്ടാവ്‌സൃഷ്ടിച്ചിരിക്കുന്നത്എന്നുള്ളസത്യമാണ് ഞങ്ങള്‍ ഉയര്‍ത്തി പിടിക്കുന്നത് ”എന്നാല്‍ ഈ അവകാശങ്ങളെ ചുരുക്കുവാനോ, അതിന്റെ സ്ഥിരംകാവല്‍ക്കാരായിരിക്കാനോ, ഭരണകൂടത്തിന് അധികാരംമുണ്ടെന്ന്ഇതിന്റെസ്ഥാപകര്‍ വിശ്വസിച്ചിരുന്നില്ല.
   
രണ്ടാമത്തെ പ്രമാണംഎന്ന് പറയുന്നത്എല്ലാരാഷ്ട്രീയ ശക്തികളുടേയും ഉത്ഭവം ജനങ്ങളില്‍ നിന്നാണെന്നുള്ളതാണ്.  സാമൂഹ്യ ആനുകുല്യങ്ങള്‍ക്കു വേണ്ടിഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാമെന്നുംവ്യക്തിസ്വാതന്ത്ര്യം പരിമിതപ്പെടുത്താമെന്നുമുള്ള ധാരണയോടെവര്‍ത്തിക്കുന്നതാണ് ഒരു ഗവണ്മന്റെന്ന്‌വാദിച്ചിരുന്ന ബ്രിട്ടീഷ്ചിന്തകനായ ജോണ്‍ ലോക്കിനാല്‍സ്വാധീനിക്കപ്പെട്ടെവരായിരുന്നുഅടിസ്ഥാന പ്രമാണങ്ങളുടെ സ്ഥാപകരെല്ലാംതന്നെ.അതായത് ജനങ്ങളായിരിക്കുംയജമാനനെന്ന് ധ്വനി. അമേരിക്കയുടെ ഭരണഘടനയുടെആദ്യത്തെ “ ജനങ്ങള്‍ എന്ന ഞങ്ങള്‍…” എന്ന മൂന്ന്‌വാക്കുകളില്‍ഇത് പ്രതിദ്ധ്വനിക്കുന്നത്‌കേള്‍ക്കാം. ഇത്തന്നെയാണ് അമേരിക്കന്‍ സ്വതന്ത്ര്യ വിളംബരത്തിന്റെ അടിസ്ഥാനവും. എപ്പോഴെങ്കിലും ഒരു ഭരണകൂടം ജനങ്ങള്‍ക്കുംരാജ്യത്തിനും നാശ കാരണമായിതീരുന്നോഅപ്പോള്‍ ആ ‘രണകൂടത്തെ ഇല്ലായ്മചെയ്യാനും അതിനെ മാറ്റാനും ജനങ്ങള്‍ക്ക്അധികാരമുണ്ട്. ഇതിലൂടെ ജനങ്ങളുടെസുരക്ഷിതത്വവുംസന്തോഷവും നില നിറുത്താന്‍ കഴിയും. ഒരു ജന പ്രതിനിധികളുടെ സമ്മേളനത്തിലൂടെ മാത്രമെ ഒരു ഭരണഘടനയെ സ്ഥിരികരിക്കാന്‍ കഴിയുഎന്നും ഈ പ്രമാണങ്ങളില്‍വ്യക്തമായിഎഴുതിചേര്‍ത്തിട്ടുണ്ട്.
   
ചുരുക്കം ജനപ്രതിനിധികളെകൊണ്ടുള്ള ഒരു ജനായത്ത ഭരണമാണ്മൂന്നാമത്തെ പ്രമാണം. ചുരുക്കം ജനപ്രതിനിധികളെകൊണ്ടുള്ള പരിമിതമായ ഒരു ഗവണ്മന്റാണ് ഭരണഘടനാ സ്ഥാപകര്‍ വിഭാവനം ചെയ്തത്. ജനങ്ങളുടെ നേരിട്ടുള്ള ഒരു ഭരണത്തെ ഒരു കൂട്ടംവ്യക്തികളുടെ ഭരണമായികണ്ടിരുന്നതുകൊണ്ടാണ്അവര്‍ ജന പ്രതിനിധി ഭരണത്തെ പിന്‍താങ്ങിയത്. വ്യക്തിതാത്പര്യങ്ങളാല്‍ ഒരു ഗവണ്മന്റ്‌സ്വാധീനിക്കപ്പെടുന്നതിനെതിരെജയിംസ്‌മെഡിസണ്‍ വളരെശക്തമായിവാദിച്ചിരുന്നു.ചരിത്രങ്ങളില്‍സ്വധീനം മുള്ള ഭൂരിപക്ഷം ന്യൂനപക്ഷത്തെ ജാതിയുടേയും, ധനത്തിന്റേയും, മതത്തിന്റേയുംഅതുപോലെ ഭൂപ്രകൃതിയുടേയുംഅടിസ്ഥാനത്തില്‍ ദ്രോഹിച്ചിട്ടുള്ളതെടുത്തുകാട്ടി അദ്ദേഹംതന്റെവാദത്തെ ന്യായികരിക്കുകയുണ്ടായി. ഗവണ്മന്റിന്റെഅടിച്ചമര്‍ത്തലുകളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാനായി, ഭരണഘടനയുടെസ്ഥാപകര്‍ അധികാരത്തെ വിവിധ ശാഖകളിലേക്ക്‌വ്യാപിപ്പിച്ചു. ഇതിന്റെ ഫലമായി ഗവണ്മന്റെിന്റെ ഒരോ വിഭാഗത്തിനും ഇതരവിഭാഗത്തെ പരിശോധിക്കാനും നിയന്ത്രിക്കാനുമുള്ള പ്രബലമായ അധികാരം (ചെക്ക് ആന്‍ഡ് ബാലന്‍സ്) നല്‍കി. അതുപോലെഒരോസംസ്ഥാനങ്ങള്‍ക്കുംകേന്ദ്ര ഗവണ്മന്റിന്റെിന്റെമേല്‍ നോട്ടംവയ്ക്കാനും അധികാരം നല്‍കി.
   
നാലമത്തെ പ്രമാണംഎഴുതപ്പെട്ട ഒരു ഭരഘടനയാണ്.സാമൂഹ്യ ആനുകുല്യങ്ങള്‍ക്കുവേണ്ടി ഒത്തൊരുമിച്ചുപ്രവര്‍ത്തിക്കുന്ന ഒരു ഗവണ്മന്റിന് ജനങ്ങള്‍ നല്‍കുന്ന പരിമിതമായ അധികാരംമാത്രമെയുള്ളു. അങ്ങനെയാണെങ്കില്‍ ആ വ്യവസ്ഥക്ക് ഒരു എഴുതപ്പെട്ട ഭരണഘടന ആവശ്യമാണ്. ഇതിന്റെശക്തനായ ഉപജ്ഞാതാവ്‌തോമസ്സ് പെയിന്‍ ആയിരുന്നു അദ്ദേഹംവാദിച്ചത്എഴുതപ്പെടാത്ത ഒരു ഭരണഘടന, ഭരണഘടനയല്ലെന്നാണ്. ഇംഗ്ലണ്ടുംഅമേരിക്കയും തമ്മിലുള്ള ഒരു വ്യത്യാസംഇംഗ്ലണ്ടിന് എഴുതപ്പെട്ട ഒരു ഭരണഘടനയില്ലെന്നുള്ളതുംഅമേരിക്കക്ക് അതുണ്ടെന്നുള്ളതുമാണ്. ആ ഭരണഘടന നിര്‍ദ്ദേശിക്കപ്പെടുന്നതിന്റെഅടിസ്ഥാനത്തില്‍ ജനങ്ങളാല്‍തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്ക് മാത്രമെ ഭരണഘടനയില്‍ ഭേദഗതി വരുത്തുവാന്‍ കഴിയുകയുള്ളു.
   
സ്വകാര്യ ഭൂസ്വത്തിന്മേലുള്ളഅവകാശംമാണ് ആഞ്ചാമത്തെ അടിസ്ഥാന പ്രമാണം. സമ്പത്ത് വ്യവസ്ഥയുടെ പിതാവെന്നറിയപ്പെടുന്ന ആഡംസ്മിത്തിനാല്‍ സ്വാധീനിക്കപ്പെട്ടവരുംസ്വകാര്യ ഭൂസ്വത്തിന്മേലുള്ള അവകാശത്തില്‍ഉറച്ചു വിശ്വസിച്ചിരുന്നവരുമാണ്  ഭരണഘടനക്ക് രൂപം നല്‍കിയഅതിന്റെ പിതാക്കന്മാര്‍. അവരുടെ മനസ്സില്‍സ്വകാര്യ ഭൂസ്വത്തിന്മേലുള്ള അവകാശവുംസ്വാതന്ത്ര്യവുംകൂട്ടുപിണഞ്ഞുകിടന്നിരുന്നു.യഥാര്‍ത്ഥ സ്വാതന്ത്ര്യം ഒരാളുടെസ്വകാര്യസ്വത്തിന്റ പിന്നാലെവരികയോഅവന്റെ ഭൂസ്വത്ത് പിടിച്ചെടുക്കാനോ അനുവദിക്കില്ല. ‘ഒരു വ്യക്തിക്ക് അവന്റെസ്വത്തിന്റ മേല്‍ അവകാശമുള്ള തുപോലെഅവന്റെ അവകാശവും അവന്റെസ്വത്താണെന്നാണ് ’ജയിംസ് മെഡിസന്റെ വാക്കുകള്‍ അര്‍ത്ഥമാക്കുന്നത്, ഒരു വ്യക്തിക്ക് ഒന്നുംസ്വത്തായില്ലെങ്കില്‍തന്നെ,  അവന്റെഅവകാശമെന്ന സ്വത്തിനെ ആര്‍ക്കുംഎടുത്തു കളയാന്‍  കഴിയില്ല എന്ന് അദ്ദേഹംഉറച്ചു വിശ്വസിച്ചിരുന്നു.

“ജനങ്ങള്‍ എഴുതാനും, പറയാനും, ചിന്തിക്കാനുമുള്ളസ്വാതന്ത്രത്തെക്കുറിച്ചു പറയുമ്പോള്‍ എനിക്ക്ചിരിക്കാനല്ലാതെ മറ്റൊന്നും പറയാനില്ല. അങ്ങനെയൊന്ന് ഇല്ലായിരുന്നു; ഇപ്പോഴുംമില്ല. ഒരു പക്ഷെ നമ്മള്‍ക്ക് ശേഷം നൂറുവര്‍ഷങ്ങള്‍ കഴിഞ്ഞ് എഴുതാനും സംസാരിക്കാനും കഴിയാത്ത കാലമുണ്ടെങ്കില്‍ അന്ന് അത് സംഭവിച്ചേക്കാം” (ജോണ്‍ ആഡംസ്)
   

Join WhatsApp News
ബോദം ഉണ്ടാകട്ടെ ഹൂസ്ടനില്‍ നിന്നും 2019-07-22 07:49:38
പല കൊലാഹലങ്ങളുടെയും തുടക്കം ഹൂസ്ടനില്‍ തന്നെ ആണല്ലോ! അമേരിക്ക ഒരു മതത്തേയും സ്പോണ്‍സര്‍ ചെയ്യുന്നില്ല ഇത് ക്രിസ്ത്യന്‍ രാജ്യം അല്ല എന്നുള്ള കാര്യവും പുറത്തു പോകാന്‍ പറയുന്നത് കുറ്റകരം ആണ് എന്ന കാര്യവും പറഞ്ഞു മനസ്സില്‍ ആക്കുക. ഹൂസ്ടനില്‍ ചൂല്‍ ഇല്ലേ ? സ്ത്രികള്‍ ഇവരെ കൂവി പുറത്തു ചാടിക്കുക. ഇവരുടെ ഹീറോ സ്ടികളെ എങ്ങനെ കരുതുന്നു എന്നത് ഓര്‍ക്കുക. - മറിയാമ്മ ഹൂസ്ടന്‍  
ഹ്യുസ്റ്റൻ പ്രൗഡ് 2019-07-22 13:14:21
നിങ്ങളുടെ ന്യുയോർക്കിൽ നിന്നാണ് ഏറ്റവും വലിയ വർഗ്ഗീയ വാദി തല പൊക്കിയിരിക്കുന്നത് . ഇവൻ അന്തിക്രിസ്തുവാണെന്നറിയാതെ അവനെ ദൈവ പുത്രനായി കൊണ്ടുനടക്കുന്നവരാണ് അവിടെയുള്ളവർ .  പാമ്പിനെയാണ് നിങ്ങൾ പാന്റ്സിനുള്ളിൽ കൊണ്ടുനടക്കുനന്നത് . ഞങ്ങളുടെ നാട്ടിൽ ഒരു ചീഞ്ഞ ക്രിസ്ത്യാനി കാണിക്കുന്ന വൃത്തികേടുകൾക്ക് ഈ നാട്ടുകാർ മുഴുവൻ ശപിക്കപ്പെടണമോ . രാമായണത്തിൽ പറയുന്നത്പോലെ അവനവൻ ചെയ്യുന്നതിന്റെ കർമ്മഫലം അവനവൻ അനുഭവിക്കട്ടെ 
Kick the racist out 2019-07-22 12:16:59
‘കോണ്‍ഗ്രസ്സിന്റേയും കോടതിയുടേയും, പ്രസിഡണ്ടിന്റേയും യജമാനന്മാര്‍ ജനങ്ങളാണെന്നും, അത് ഭരണഘടനയെ സ്ഥാനഭ്രഷ്ടമാക്കാനല്ലെന്നും പ്രത്യുതാ ഭരണഘടനയെ വികടമാക്കാനും ദുര്‍വ്യാഖ്യാനം ശ്രമിക്കുന്നവരെ സ്ഥാനഭ്രഷ്ടമാക്കാനുള്ള’താണെന്നുള്ള എബ്രാഹംലിങ്കന്റെ വാക്കുകള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കേണ്ടതാണ്
Abusing power 2019-07-22 13:17:42
“The Presidency is not merely an administrative office. That's the least of it,” Franklin Delano Roosevelt once explained. “It is preeminently a place of moral leadership.”  

For two years Donald Trump has wielded the bully pulpit of the White House as a bully. He’s attacked, degraded, mocked, stoked division, and stirred resentment. On Tuesday, we reached a new milestone: the U.S. House of Representatives passed an eloquent motion that strongly condemned the president's “racist comments” demanding that four congresswomen of color “go back to” their countries of origin (three of the four were, of course, born here, and one was a refugee).

This was a first. Neither chamber of Congress has passed a resolution plainly denouncing a president’s actions, let alone words, in memory. But Trump’s statements are equally unprecedented, in the past century at least. If the House acts, it would also recognize that the political system can’t simply look away from his outrageous language. The power to speak – to uplift and explain, or to denigrate and demonize – is one of the principal powers of the office. He’s abused that power."
Clean up White House 2019-07-22 16:48:49

"White House senior adviser Stephen Miller (a poisonous  snake) added to his list of TV interviews turned confrontational in an appearance on Fox News Sunday, when host Chris Wallace asked the far-right immigration hawk about Trump’s post-hoc attempt to distance himself from the Ilhan Omar–targeting “Send her back” chant that he helped stoke at a North Carolina rally last week. Miller dodged questions on Trump’s record on race — his comments after Charlottesville, his campaign announcement speech, the Muslim ban — and claimed that Trump wanted to advance a “colorblind society.” Wallace wasn’t convince

Wallace also played a reel of some of Trump’s more barbed attacks on the American project — some co-written by Miller himself — and asked how they might differ from the critiques from the four congresswomen of color Trump told to “go back” last weekend.

Another widely shared clip from the interview pinpoints one of the most telling details from the last week of debate over lawmakers’ hesitancy to call the president’s tweets racist. Wallace says: “I completely — nobody has any problem with what the president’s policies have been, it’s when he goes into stoking racial fears” that Republicans begin to object. It’s an assessment fairly similar to that of vice-chair of the House Republican conference Mark Walker, who discussed Trump’s rhetoric with his veep: “We talked about [the chant], and [Pence] — we — felt like this is going to be part of our discussion to make sure we are not defined by that,” Walker said on Thursday. “We want our policies, from the House all the way up to the administration, to define us.” As New York’s Zak Cheney-Rice writes, language like this “explodes the notion that meaningful daylight exists between Trump and the Republican Establishment.”

Whatever discomfort GOP officials have with the president’s behavior is cosmetic. They object to the crudeness of the vessel. But its substance aligns firmly with their views. Some, like Walker, believe their shared policy vision so laudable as to be worth advertising and celebrating. The Trump presidency is not a new low. It is where the Republican Party — and America — has been headed for decades.


We need new guard 2019-07-22 17:33:06
“But when a long train of abuses and usurpations, pursuing invariably the same Object evinces a design to reduce them under absolute Despotism, it is their right, it is their duty, to throw off such Government, and to provide new guards for their future security —” 
― James Madison, The Constitution of the United States of America
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക