Image

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ കപ്പലില്‍ മലപ്പുറം സ്വദേശിയും

Published on 21 July, 2019
ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ കപ്പലില്‍ മലപ്പുറം സ്വദേശിയും

മലപ്പുറം: ജിബ്രാള്‍ട്ടറില്‍ ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണ കപ്പലായ ഗ്രേസ് വണിലും മലയാളികള്‍ ഉള്ളതായി റിപ്പോര്‍ട്ട്. മലപ്പുറം വണ്ടൂര്‍ പുളിയക്കോട് സ്വദേശി കെ.കെ. അജ്മലാണ് കപ്പലിലുള്ളതെന്നാണ് വിവരം.


കാസര്‍കോട്, ഗുരുവായൂര്‍ സ്വദേശികളും കപ്പലില്‍ ഉണ്ടെന്ന് അജ്മല്‍ അറിയിച്ചതായി ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. ജൂലൈ നാലിനാണ് കപ്പല്‍ പിടിച്ചെടുത്ത വിവരം അറിഞ്ഞത്. മലയാളികല്‍ സുരക്ഷിതരാണെന്ന് കുടുംബത്തെ അറിയിച്ചിട്ടുണ്ട്.


ഉപരോധം ലംഘിച്ച്‌ സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്ന് ആരോപിച്ച്‌ ജൂലൈ ആദ്യമാണ് ഇറാന്‍ കപ്പല്‍ ബ്രിട്ടീഷ് നാവികസേന പിടിച്ചെടുത്തത്. ഈ കപ്പല്‍ ഒരു മാസം കൂടി തടങ്കലില്‍ വെക്കാന്‍ ജിബ്രാള്‍ട്ടര്‍ സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക