Image

ഫ്രാങ്ക്ഫര്‍ട്ട് സ്‌പോര്‍ട്‌സ് ക്ലബ്ബിന് പുതിയ ഭരവാഹികള്‍

ജോര്‍ജ് ജോണ്‍ Published on 02 May, 2012
ഫ്രാങ്ക്ഫര്‍ട്ട് സ്‌പോര്‍ട്‌സ് ക്ലബ്ബിന് പുതിയ ഭരവാഹികള്‍
ഫ്രാങ്ക്ഫര്‍ട്ട് : ഇന്ത്യന്‍ സ്‌പോര്‍ട്‌സ്് ആന്‍ഡ് ഫമീലിയന്‍ ഫെറയിന്‍ ഫ്രാങ്ക്ഫര്‍ട്ടിന്റെ വാര്‍ഷികപൊതുയോഗവും, തിരഞ്ഞെടുപ്പും നോര്‍ഡവെസ്റ്റ് സ്റ്റാട്ടിലെ ക്ലബ് റൂമില്‍ വച്ച് നടത്തി. ക്ലബ്ബ് അംഗങ്ങളെ ഐ.എസ്.ഫ്.വി. പ്രസിഡന്‍െ് ദിനേശ് കൂട്ടക്കര സ്വാഗതം ചെയ്തു. വൈസ് പ്രസിഡന്‍െ് ഫിലിപ്പ് തോട്ടത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ ജോര്‍ജ് ചൂരപ്പൊയ്കയില്‍ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.

തുടര്‍ന്ന് നടന്ന പൊതു ചര്‍ച്ചയില്‍ ബാഡമിന്റന്‍, വോളീബോള്‍ വിഭാഗങ്ങളിലെ പ്രശ്‌നങ്ങളും, പരിഹാര മാര്‍ഗങ്ങളും വിശദമായി ചര്‍ച്ച ചെയ്തു. ബാഡമിന്റന്‍ വിഭാഗത്തില്‍ നിന്നും സോണിയ ഓടത്തുപറമ്പില്‍, ഗ്രേസി പള്ളിവാതുക്കല്‍, ജോസഫ് പീലിപ്പോസ്, ജോണ്‍ മാത്യു, മൈക്കിള്‍ പാലക്കാട്ട്, ആന്‍ഡ്ര്യൂസ് ഓടത്തുപറമ്പില്‍, ബിജന്‍ കൈലാത്ത് എന്നിവര്‍ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു. വോളീബോള്‍ വിഭാഗ ചര്‍ച്ചയില്‍ ജൂറി തച്ചേരില്‍, സേവ്യര്‍ പള്ളിവാതുക്കല്‍, ആന്റണി തേവര്‍പാടം, ജോര്‍ജ് ചൂരപ്പൊയ്കയില്‍, ദിനേശ് കൂട്ടക്കര, ഫിലിപ്പ് തോട്ടത്തില്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് നിര്‍ദ്ദേശങ്ങള്‍ നല്‍കി. ജോസ് മാത്യു ക്ലബ്ബിന്റെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സംത്യുപ്തി രേഖപ്പെടുത്തി അഭിനന്ദിച്ച് സംസാരിച്ചു.

ഇടവേളക്കും ചായ സല്‍ക്കാരത്തിനും ശേഷം ജോസ്‌കുമാര്‍ ചോലങ്കേരി വരണാധികാരിയായി അടുത്ത രണ്ട് വര്‍ഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോര്‍ജ് ചൂരപ്പൊയ്കയില്‍ (പ്രസിഡന്‍െ്), ദിനേശ് കൂട്ടക്കര (വൈസ് (പ്രസിഡന്‍െ്), സേവ്യര്‍ പള്ളിവാതുക്കല്‍ (ട്രഷറര്‍), സോണിയ ഓടത്തുപറമ്പില്‍ (യൂത്ത് മെംമ്പര്‍), മൈക്കിള്‍ പാലക്കാട്ട് (ഓഡിറ്റര്‍) എന്നിവരെ ഏകകണ്ഠമായി തിരഞ്ഞെടുത്തു.

1972 ല്‍ സ്ഥാപിതമായ ഇന്ത്യന്‍ സ്‌പോര്‍ട്‌സ്് ആന്‍ഡ് ഫമീലിയന്‍ ഫെറയിന്‍ ഫ്രാങ്ക്ഫര്‍ട്ടിന്റെ നാല്പതാം വാര്‍ഷികം വിവിധ പരിപാടികളോടെ ഈ വര്‍ഷം ആഘോഷിക്കാന്‍ തീരുമാനിച്ചു. ഈ ആഘോഷ സംഘാടനത്തിനായി മാത്യു കൂട്ടക്കര, ആന്റണി തേവര്‍പാടം, ജോണി ദേവസ്യാ, ബിജന്‍ കൈലാത്ത്, ബിജു നായര്‍, ജെന്‍സി പാലക്കാട്ട് എന്നിവരടങ്ങുന്ന ഒരു കോര്‍ഡിനേഷന്‍ കമ്മറ്റിക്ക് രൂപം നല്‍കി. സ്‌പോര്‍ട്‌സ്് ക്ലബ്ബ് പ്രസിഡന്‍െ് ജോര്‍ജ് ചൂരപ്പൊയ്കയില്‍ ക്ലബ്ബിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് പരിപൂര്‍ണ സഹകരണം അഭര്‍ത്ഥിച്ച് എല്ലാവര്‍ക്കും നന്ദി പറഞ്ഞു.
ഫ്രാങ്ക്ഫര്‍ട്ട് സ്‌പോര്‍ട്‌സ് ക്ലബ്ബിന് പുതിയ ഭരവാഹികള്‍ ഫ്രാങ്ക്ഫര്‍ട്ട് സ്‌പോര്‍ട്‌സ് ക്ലബ്ബിന് പുതിയ ഭരവാഹികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക