ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ഇരച്ചെത്തി പ്രതിഷേധിക്കുക. ഇതാണ് അന്തരിച്ച കോൺഗ്രസ് നേതാവ് ഷീലാ ദീക്ഷിത്ത് പ്രവർത്തകർക്ക് അവസാനമായി നൽകിയ നിർദേശം. യുപിയിലെ സംഘർഷ പ്രദേശം സന്ദർശിക്കാനെത്തിയ പ്രീയങ്കയെ യു.പി പോലീസ് അറസ്റ്റ് ചെയ്യുകയും കരുതൽ തടങ്കലിൽ വെക്കുകയും ചെയ്തതിനെതിരെയാണ് ഷീല ദീക്ഷിത് പ്രതികരിച്ചത്. കോൺഗ്രസ് ഡൽഹി അധ്യക്ഷ കൂടിയായ ഷീല ദീക്ഷിത് പ്രതിഷേധത്തിന് പ്രവർത്തകരെ ആഹ്വാനം ചെയ്തത്. എന്നാൽ പ്രതിഷേധത്തിന് എത്താൻ അവർക്ക് കഴിഞ്ഞില്ല. പകരം വർക്കിംങ് പ്രസിഡന്റായ ഹാറൂൺ യൂസഫായിരുന്നു പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. യു.പിയിൽ വെടിവെപ്പിൽ മരിച്ചവരുടെ കുടുംബങ്ങളെ കാണാൻ പ്രീയങ്ക ഗാന്ധിയെ അനുവദിക്കുന്നത് വരെ പ്രതിഷേധം തുടരാനായിരുന്നു ഷീലയുടെ നിർദേശം.