Image

ഈ രാമായണ മാസത്തില്‍ (തൊടുപുഴ കെ ശങ്കര്‍, മുംബൈ)

Published on 20 July, 2019
ഈ  രാമായണ മാസത്തില്‍ (തൊടുപുഴ കെ ശങ്കര്‍, മുംബൈ)
കാമ  ചിന്തകള്‍  തെല്ലു  മേശാത്ത, സര്‍വോത്തമ
'രാമ' ചിന്തകള്‍ മാത്ര മാകണ മീമാസത്തില്‍!
ശ്ലോകങ്ങളിരുപത്തി,നാലായിരമാണതില്‍
ശ്ലാഘനീയമാമേഴു, കാണ്ഡങ്ങള്‍,സര്‍ഗ്ഗങ്ങളും!

ബാലകാണ്ഡത്തില്‍  ചേലില്‍  തുടങ്ങി,  ദ്വിതീയമാം
അയോദ്ധ്യാ  കാണ്ഡം തുടര്‍ന്നാരണ്യ കാണ്ഡ,മതു,
കഴിഞ്ഞാല്‍  കിഷ്ക്കിന്ധയായ്,സുന്ദരകാണ്ഡം, പിന്നെ
യുദ്ധ കാണ്ഡവും കഴി,  ഞുത്തര കാണ്ഡം, ശുഭം!

ശ്രീരാമ  ഭക്തന്‍  ശ്രീമാന്‍, ഹനുമാന്‍  മഹാരഥന്‍
ശ്രീമദ്  രാമായണത്തില്‍  മുഖ്യനാം  കഥാപാത്രം!
ഭക്തി തന്നാദ്യ  പാഠം  ലോകത്തെ  പഠിപ്പിച്ച
ശക്തിമാന്‍,സമാരാദ്ധ്യന്‍, സത്യവാന്‍, ചിരഞ്ജീവി!

രാമായണം  ലോകമെമ്പാടു,  മുല്‍ഘോഷിക്കും
രമ്യമാം  മഹത്തര,ഗ്രന്ഥമാ, ണതിലെഴും,
പാത്രങ്ങളഖിലരും,  മാതൃക  നമുക്കെല്ലാം
മാതാവാം സീതാദേവി, യുത്തമ നാരീമണി!

രാമ, ലക്ഷ്മണന്മാരും, ഭരത, ശത്രുഘ്‌നരും
കാമ്യമാമീലോകത്തി, ലാദര്‍ശ പുരുഷന്മാര്‍!
നിത്യമാം  രാമായണ, പാരായണത്തിലൂടെ
നിര്‍ണ്ണയം നേടാം ഗുണ,  പാഠങ്ങ ളനേകങ്ങള്‍!

വാല്മീകമാമജ്ഞാനം,നീക്കുവാനുരുവിടാം
വാല്മീകിയേപ്പോല്‍ നാമും,നിത്യവും"രാമ!രാമ!"
'മനസ്സില്‍ രമിയ്ക്കുന്നോന്‍', രാമനാ നാമം ചെന്നാല്‍
മറയുമതേക്ഷണം, അപ്പാടേ വിഷാദങ്ങള്‍!
Join WhatsApp News
Sudhir Panikkaveetil 2019-07-20 13:14:30
സഹസ്രാബ്ദങ്ങൾക്ക് മുമ്പ് എഴുതപ്പെട്ട 
മത ഗ്രന്ഥങ്ങൾ അവ ഏതു മതത്തിലെ ആയാലും 
ഈ കാലഘട്ടത്തിൽ  അതിലെ തത്വങ്ങൾ 
പ്രായോഗികമല്ല. അന്നത്തെ ആളുകളുടെ 
സ്വഭാവശുദ്ധിയും, വിനയവും,, സ്നേഹവുമിന്നുള്ളോർക്ക് 
ഇല്ല. അപ്പോൾ പിന്നെ  എങ്ങനെ അന്ന്  കാലത്തുള്ള 
ജനങ്ങൾക്ക് എഴുതി വച്ചത് ഇപ്പോൾ 
പ്രായോഗികമാകും. ഇന്നത്തെ രാവണന്മാർ 
സീതാമാരെ തട്ടിക്കൊണ്ടുപോയി അശോകമരത്തിന് 
കീഴിൽ ഇരുത്തുകയല്ല. പഞ്ചനക്ഷത്രഹോട്ടലുകളിൽ 
കൊണ്ടുപോയി വ്യഭിചരിക്കയാണ്. രാമന്മാർ 
അവരെ സ്വീകരിക്കുന്നില്ല.  യാതൊരു 
അതുഭുതങ്ങളും ഇന്ന് സംഭവിക്കുന്നില്ല.

പിന്നെ എന്തുകാര്യത്തിനു ഭൂതകാലം 
അയവിറക്കുന്നു. സ്മാർട്ട് ലിവിങ് എങ്ങനെ 
എന്നുള്ളതാണ് ഇപ്പോൾ മനുഷ്യന് ആവശ്യം. 
Horrible 2019-07-20 14:03:21
So many people worship Raman are the supporters of Trump. Walk the walk and talk. The worst racists in the White House. He has been abusing so many seethas and it looks like Christians and Hidus joined him .  
R Chellan 2019-07-23 01:14:20
Excellent.Covers all aspects of SRIMAD RAMAYANAM63
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക