Image

കെ.എം.സി.സി കനേഡിയന്‍ ചാപ്റ്റര്‍ ഉദ്ഘാടനവും വെബ്‌സൈറ്റ് ലോഞ്ചിംഗും ജൂലൈ 21-ന്

Published on 20 July, 2019
കെ.എം.സി.സി കനേഡിയന്‍ ചാപ്റ്റര്‍ ഉദ്ഘാടനവും വെബ്‌സൈറ്റ് ലോഞ്ചിംഗും ജൂലൈ 21-ന്
അശരണരും ആലംബമറ്റവരുമായ പതിനായിരങ്ങള്‍ക്ക് ആശ്വാസത്തിന്റെ തണല്‍ വിരിച്ച് പുതുജീവിതത്തിലേക്ക് കൈത്താങ്ങായി ലോകമൊട്ടുക്കുമുള്ള മലയാളി പ്രവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ് കേരള മുസ്‌ലിം കള്‍ച്ചറല്‍ സെന്റര്‍ (കെ.എം.സി.സി).

കെ.എം.സി.സി യുഎസ്എ ആന്‍ഡ് കാനഡയുടെ ആഭിമുഖ്യത്തില്‍ കനേഡിയന്‍ ചാപ്റ്റര്‍ ജൂലൈ 21-നു toranto McClevin Avenue വില്‍ വെച്ച് ചേരുകയാണ്. കെ.എം.സി.സി യുടെ വെബ്‌സൈറ്റ് ലോഞ്ചിംഗും അതോടൊപ്പം നടക്കും. കക്ഷി രാഷ്ട്രീയ ജാതി മത ഭേദമന്യേ വിവിധ മേഖലയിലുള്ളവരെ ഒന്നിച്ച് അണിനിരത്തിക്കൊണ്ട് സാമൂഹിക ജീവകാരുണ്യ വിദ്യാഭ്യാസ സന്നദ്ധ മേഖലകളില്‍ അര്‍ഹരായവര്‍ക്ക് സേവനം ചെയ്യുക എന്ന  കെ എം സി സി യുടെ പ്രവര്‍ത്തന ലക്ഷ്യം കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കാന്‍ ചാപ്റ്ററിന്റെ രൂപീകരണം കൊണ്ട് സാധ്യമാകും.

കൂടാതെ നോര്‍ത്ത് അമേരിക്കയിലുള്ള മലയാളി സമൂഹത്തെ സാംസ്കാരിക ജീവകാരുണ്യ വിദ്യാഭ്യാസ ആരോഗ്യ മേഖലകളില്‍ പങ്കാളികളാക്കുകയും അതിന്റെ ഫലം നോര്‍ത്ത് അമേരിക്കയിലേയും കേരളത്തിലേയും അര്‍ഹരായവരിലേക്ക് എത്തിക്കുക എന്നതും കനേഡിയന്‍ ചാപ്റ്ററിന്റെ രൂപീകരണ ലക്ഷ്യമത്രേ.

ജൂലായ് 21 ഞായറാഴ്ച ഉച്ചയ്ക്ക് ആരംഭിക്കുന്ന പരിപാടിയില്‍ ഗ്യാരി അനന്തസന്‍ഗാരി (എം പി), ഡോളി ബീഗം (പ്രവിശ്യ മെമ്പര്‍), മുന്‍ മന്ത്രി ഫരീദ് അമീന്‍ തുടങ്ങി കാനഡയിലെ രാഷ്ട്രീയസാമൂഹിക രംഗത്തെ പ്രമുഖരും പാര്‍ലമെന്‍റ് അംഗങ്ങളും സംബന്ധിക്കുന്നതാണ്.

കനേഡിയന്‍ എംപിമാരായ റുബി സഹോത്ര, സല്‍മ സാഹിദ്, കുര്യന്‍ പ്രക്കാനം (ബ്രാംപ്ടന്‍ മലയാളി സമാജം), എന്നിവരും ഇന്ത്യയില്‍ നിന്ന്  പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, എം പിമാരായ പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുല്‍ വഹാബ്, ജോസ്.കെ. മാണി, ശ്രീമതി രമ്യ ഹരിദാസ്, മുസ്‌ലിംലീഗ് സംസ്ഥാന ജന:സെക്രട്ടറി കെപിഎ മജീദ്, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,   എംഎല്‍എമാരായ വി.ടി.ബല്‍റാം,ആബിദ് ഹുസൈന്‍ തങ്ങള്‍, പി ഉബൈദുള്ള, ടി എ അഹമ്മദ് കബീര്‍,  റോജി എം ജോണ്‍,  അഡ്വ യു എ ലത്തീഫ്,  എ റസാഖ് മാസ്റ്റര്‍ (കോഴിക്കോട് സി.എച്ച് സെന്റര്‍), അബ്ദുറഹ്മാന്‍ രണ്ടത്താണി മുന്‍ എംഎല്‍എ, പികെ ഫിറോസ് യൂത്ത് ലീഗ് സ്‌റ്റേറ്റ് ജ: സെക്രട്ടറി, ടി പി അഷ്‌റഫലി എം എസ് എഫ് ദേശീയ പ്രസി: എന്നിവര്‍ ആശംസ സന്ദേശങ്ങള്‍ നല്‍കി.

 വിവിധ വിദേശ രാജ്യങ്ങളില്‍ നിന്ന് കെ എം സി സി നേതാക്കളായ പുത്തൂര്‍ റഹ്മാന്‍ യുഎഇ, കെ പി മുഹമ്മദ് കുട്ടി സൗദി അറേബ്യ,, എന്‍ കെ സഫീര്‍ യു.കെ, പി ഉബൈദ് മലേഷ്യ, മുഹമ്മദ് പുത്തന്‍കോട് തായ്‌ലന്‍റ് തുടങ്ങി പ്രാദേശിക നേതാക്കളായ ഇബ്രാഹിം എളേറ്റില്‍ ദുബായ്, നജീബ് എളമരം ഡാലസ്, സി പി മുസ്തഫ റിയാദ്, പി.കെ അന്‍വര്‍ നഹ ദുബായ്, കുഞ്ഞുമുഹമ്മദ് പയ്യോളി കാലിഫോര്‍ണിയ, അബ്ദുറഹ്മാന്‍ ബേങ്കോക്ക്, അന്‍വര്‍ സാദാത്ത് കോലാലംപൂര്‍, എ ഐ കെ.എം.സി.സി പ്രസി: എം കെ നൗഷാദ് ബാംഗ്ലൂര്‍ എന്നിവരും ചാപ്റ്റര്‍ രൂപീകരണത്തിന് ആശംസകള്‍ നേര്‍ന്നു.

യു എസ് എ ആന്‍ഡ് കാനഡ കെഎംസിസി പ്രസിഡന്‍റ് യു എ നസീര്‍, കാനഡ കെ എം സി സി ചാപ്റ്റര്‍ പ്രസിഡണ്ട് ഇബ്രാഹിം കുരിക്കള്‍, അബ്ദുല്‍ വാഹിദ് വയല്‍ (പബ്ലിക് റിലേഷന്‍സ്) തുടങ്ങിവര്‍ നേതൃത്വം നല്‍കി വരുന്നു. കനേഡിയന്‍ കെഎംസിസിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ അബ്ദുല്‍ വാഹിദ് വയല്‍ അഭ്യര്‍ത്ഥിച്ചു.

വാര്‍ത്ത തയ്യാറാക്കിയത്: അബ്ദുല്‍ വാഹിദ്, ടൊറന്റോ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക