Image

വെളിപ്പെടുത്തലുമായി രശ്മിക; ദുല്‍ഖര്‍ ഇഷ്ട താരം, നിവിന്‍ പോളിക്കൊപ്പവും വേഷം ചെയ്യണമെന്ന്.

Published on 20 July, 2019
വെളിപ്പെടുത്തലുമായി രശ്മിക; ദുല്‍ഖര്‍ ഇഷ്ട താരം, നിവിന്‍ പോളിക്കൊപ്പവും വേഷം ചെയ്യണമെന്ന്.

ഗീതാ ഗോവിന്ദം എന്ന ചിത്രത്തിലൂടെ ആരാധക മനസ്സുകളില്‍ ഇടം പിടിച്ച താരമാണ് രശ്മിക. കന്നഡയിലും തെലുങ്കിലും ഒരുപിടി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഗീതാ ഗോവിന്ദം രശ്മികയ്ക്ക് തെന്നിന്ത്യയില്‍ നല്‍കിയ മൈലേജ് ചെറുതല്ല.

ഇപ്പോഴിതാ താരം പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്. ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് നടി വ്യക്തമാക്കിയിരിക്കുന്നത്. ദുല്‍ഖറിന്റെ ചിത്രങ്ങളെല്ലാം ഒട്ടേറെ ഇഷ്ടമാണെന്നും, സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം എങ്ങനെയുള്ള ആളാണെന്ന് അറിയാമെന്നും രശ്മിക പറഞ്ഞു.

കൂടാതെ എത്ര ടെന്‍ഷനുള്ള ജോലിയാണെങ്കിലും നമ്മളെ ആശ്വസിപ്പിക്കുന്ന നല്ല ആളുകള്‍ക്കൊപ്പം ജോലി ചെയ്യാനാണ് ഇഷ്ടമെന്നും മലയാള താരം നിവിന്‍ പോളിക്കൊപ്പവും അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നും രശ്മിക കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക