Image

തൊഴിലാളികള്‍ക്കായി ഹൃദയസ്പര്‍ശം ആറാമത് കാര്‍ഡിയാക് സെമിനാര്‍ സംഘടിപ്പിച്ചു

Published on 20 July, 2019
തൊഴിലാളികള്‍ക്കായി ഹൃദയസ്പര്‍ശം ആറാമത് കാര്‍ഡിയാക് സെമിനാര്‍ സംഘടിപ്പിച്ചു
ഹൃദയസ്പര്‍ശം കാര്‍ഡിയാക് കെയര്‍ ഗ്രൂപ് ബഹ്റൈന്‍ ആറാമത് കാര്‍ഡിയാക് സെമിനാറും സി.പി.ആര്‍. പരിശീലനവും അസ്‌കര്‍ എം.സി.എസ്.സി. ക്യാമ്പില്‍ വച്ച് സംഘടിപ്പിച്ചു.

കാര്‍ഡിയാക് കെയര്‍ ഗ്രൂപ് രക്ഷാധികാരി സുധീര്‍ തിരുനിലത്തിന്റെ സ്വാഗതത്തോടെ ആരംഭിച്ച സെമിനാറില്‍ അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റല്‍ കണ്‍സല്‍ട്ടന്റ് കാര്‍ഡിയോളോജിസ്‌റ് ഡോ. സോണി ജേക്കബ് ഹൃദ്രോഗത്തെക്കുറിച്ചുള്ള വിശദമായ ക്ലാസ്സും, അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റല്‍ സര്‍വിസ് ലൈന്‍ ഹെഡും, ലൈസണ്‍ ഫിസിഷ്യനും ആയ ഡോ. ബാബു രാമചന്ദ്രന്‍ പൊതു ആരോഗ്യത്തെക്കുറിച്ചും, അസ്രി മെഡിക്കല്‍ സെന്റര്‍ ഒക്യുപേഷണല്‍ മെഡിസിന്‍ സ്‌പെഷ്യലിസ്റ്റ് ഡോ. മനോജ് കുമാര്‍, ഡോ. ദിലീപ് എന്നിവര്‍ ചൂട് ബന്ധപ്പെട്ട രോഗങ്ങളെകുറിച്ചുമുള്ള ക്ലാസ്സും എടുത്തു.

തുടര്‍ന്ന് തൊഴിലാളികള്‍ക്ക് സി.പി.ആര്‍. പരിശീലനവും നടത്തി. ഏകദേശത്തെ മുന്നൂറോളം തൊഴിലാളികള്‍ പങ്കെടുത്ത സെമിനാര്‍ കാര്‍ഡിയാക് കെയര്‍ ഗ്രൂപ് അംഗങ്ങള്‍ ആയ രാജീവന്‍, ജ്യോതിഷ് പണിക്കര്‍, ജഗത് കൃഷ്ണകുമാര്‍, മണിക്കുട്ടന്‍, ശ്രീജ ശ്രീധരന്‍, സതീഷ്, രാകേഷ് ശര്‍മ്മ എന്നിവര്‍ നിയന്ത്രിച്ചു.
തൊഴിലാളികള്‍ക്കായി ഹൃദയസ്പര്‍ശം ആറാമത് കാര്‍ഡിയാക് സെമിനാര്‍ സംഘടിപ്പിച്ചുതൊഴിലാളികള്‍ക്കായി ഹൃദയസ്പര്‍ശം ആറാമത് കാര്‍ഡിയാക് സെമിനാര്‍ സംഘടിപ്പിച്ചുതൊഴിലാളികള്‍ക്കായി ഹൃദയസ്പര്‍ശം ആറാമത് കാര്‍ഡിയാക് സെമിനാര്‍ സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക