Image

മോഷ്ടാവാണെന്ന്‌ ആരോപിച്ച്‌ 28കാരനെ ജനക്കൂട്ടം നഗ്‌നനാക്കി മര്‍ദിച്ചു; 3 പേര്‍ അറസ്റ്റില്‍

Published on 20 July, 2019
 മോഷ്ടാവാണെന്ന്‌ ആരോപിച്ച്‌ 28കാരനെ ജനക്കൂട്ടം നഗ്‌നനാക്കി മര്‍ദിച്ചു; 3 പേര്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശ്‌:  ഉത്തര്‍പ്രദേശില്‍ പിന്നോക്ക വിഭാഗക്കാരനായ യുവാവിനു നേരെ നാട്ടുകാരുടെ ക്രൂരത. മോഷ്ടാവാണെന്ന്‌ ആരോപിച്ച്‌ 28കാരനായ സുജീത്‌ കുമാറിനെ ജനക്കൂട്ടം നഗ്‌നാക്കി മര്‍ദിച്ചശേഷം ദേഹത്ത്‌ പെട്രോളൊഴിച്ച്‌ തീകൊളുത്തി.

 ഒടുവില്‍ പോലീസ്‌ എത്തി രക്ഷപ്പെടുത്തിയ യുവാവിനെ ലക്‌നൗവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 30 ശതമാനം പൊള്ളലേറ്റിട്ടുണ്ട്‌.

യുവാവിന്റെ തുടകള്‍ മുതല്‍ കാലുകള്‍ വരെ പൊള്ളലേറ്റിട്ടുണ്ടെന്നും ആരോഗ്യസ്ഥിതി വളരെ മോശമാണെന്നും സിവില്‍ ഹോസ്‌പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട്‌ അഷുതോഷ്‌ ദുബെ പറഞ്ഞു.

സംഭവത്തില്‍ മൂന്നു പേരെ പോലീസ്‌ അറസ്റ്റു ചെയ്‌തിട്ടുണ്ട്‌. അജ്ഞാതനായ ഒരു അക്രമിക്ക്‌ വേണ്ടി തെരച്ചില്‍ തുടരുകയാണ്‌. 

വ്യാഴാഴ്‌ച രാത്രി ഭാര്യ വീട്ടിലേക്ക്‌ പോകുന്നതിനിടെ സുജീത്‌ കുമാറിനെ തെരുവുനായ്‌ക്കള്‍ ഓടിച്ചു. രക്ഷപെടുന്നതിനായി രഘുപൂര്‍വയിലെ ഒരു വീട്ടിലേക്ക്‌ ഓടിക്കയറി. ഇതുകണ്ട നാട്ടുകാര്‍ മോഷ്ടാവാണെന്ന്‌ കരുതി സുജീതിനെ കെട്ടിയിടുകയായിരുന്നു.

ശ്രാവണ്‍ കുമാര്‍, ഉമേഷ്‌, രാം ലഖന്‍ എന്നിവരും മറ്റു രണ്ടുപേരുമാണ്‌ സുജീത്‌ കുമറിനെ ആക്രമിച്ചത്‌.











Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക