Emalayalee.com - പോലിസ് വേട്ടക്കെതിരേ ഇടപെട്ടാല്‍ താണ്ഡവമാവില്ല; മറുപടിയുമായി കോടിയേരി
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • ഫൊകാന
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

പോലിസ് വേട്ടക്കെതിരേ ഇടപെട്ടാല്‍ താണ്ഡവമാവില്ല; മറുപടിയുമായി കോടിയേരി

VARTHA 19-Jul-2019
VARTHA 19-Jul-2019
Share

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ എസ്‌എഫ്‌ഐ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് തനിക്കും എസ്‌എഫ്‌ഐഐക്കുമെതിരേ ഉയര്‍ന്ന ആരോപങ്ങള്‍ക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എഫ്ബി പേജിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കോടിയേരി ബാലകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റ്:

യൂണിവേഴ്‌സിറ്റി കോളജ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രശസ്തരെ അടക്കം അണിനിരത്തി എസ്‌എഫ്‌ഐ വിരുദ്ധ വാര്‍ത്താപ്രളയം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് മാധ്യമങ്ങള്‍.

അക്കൂട്ടത്തില്‍ മാധ്യമ - മനുഷ്യാവകാശ പ്രവര്‍ത്തകനായ ബിആര്‍പി ഭാസ്‌കര്‍ സിപിഎമ്മിനെയും അതിന്റെ നേതൃത്വത്തെയും വസ്തുതാവിരുദ്ധമായി കടന്നാക്രമിച്ച്‌ നുണപ്രചാരണം നടത്തുന്നുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്ബ് എകെജി സെന്ററില്‍ നിന്നിറങ്ങി യൂണിവേഴ്‌സിറ്റി കോളജിലെ ക്ലാസ് മുറിയിലെത്തി, കോടിയേരി ബാലകൃഷ്ണന്‍ 'താണ്ഡവമാടി'യതായി അദ്ദേഹം എഴുതി.

ആ കാലത്ത്, യൂണിവേഴ്‌സിറ്റി കോളജ് പൂട്ടി അവിടം പഞ്ചനക്ഷത്ര ഹോട്ടലാക്കുകയെന്ന ഗൂഡ അജന്‍ഡയുമായി യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോവുകയായിരുന്നു. ആ നീക്കത്തിനെതിരെ കോളജിലെ പൂര്‍വ വിദ്യാര്‍ഥികളായ, മലയാളത്തിന്റെ മഹാകവി ഒ എന്‍ വി കുറുപ്പ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നു.

യൂനിവേഴ്‌സിറ്റി കോളജിനുവേണ്ടി സമരംചെയ്ത വിദ്യാര്‍ഥികളെ ക്യാമ്ബസിനുള്ളില്‍ കയറി പോലിസ് ക്രൂരമായി വേട്ടയാടി. കലാലയം രക്തക്കളമാക്കിയപ്പോള്‍ അത് തടയാനുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കളുടെ ജനകീയ ഇടപെടലില്‍ ഞാനും ടി ശിവദാസമേനോനും നേതൃപരമായ പങ്കുവഹിച്ചിരുന്നു. വിദ്യാര്‍ഥികളെ പോലിസ് ക്രൂരമായി തല്ലിച്ചതയ്ക്കുന്നത് അറിഞ്ഞിട്ടും അത് തടയാതെ, ആ വിഷയത്തില്‍ ഇടപെടാതെ ഇരിക്കലാണോ മനുഷ്യാവകാശസംരക്ഷണം? അന്ന് പോലിസ് വേട്ടയ്‌ക്കെതിരെ ഇടപെടല്‍ നടത്തിയത് എങ്ങനെയാണ് 'താണ്ഡവ'മായി മാറുന്നത്? യൂണിവേഴ്‌സിറ്റി കോളജ് അടച്ചുപൂട്ടാന്‍ ഉമ്മന്‍ചാണ്ടി, ആന്റണി സര്‍ക്കാരുകള്‍ക്ക് കൂട്ടുനില്‍ക്കണമായിരുന്നു എന്നാണോ പറയുന്നത്?

''കോടിയേരി അവകാശപ്പെടുന്നതുപോലെ എസ്‌എഫ്‌ഐ സ്വതന്ത്ര സംഘടനയല്ല, പാര്‍ട്ടിയുടെ ഔദ്യോഗിക റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിക്കപ്പെടുന്ന പോഷകസംഘടനയാണ്'' എന്നാണ് ബി ആര്‍ പിയുടെ മറ്റൊരു നിഗമനം. എസ്‌എഫ്‌ഐ സ്വതന്ത്രസംഘടനയാണെന്ന വസ്തുത സിപിഐ എം സംസ്ഥാന സെക്രട്ടറിയെന്ന നിലയില്‍ ഞാന്‍ ആവര്‍ത്തിക്കുന്നു. സിപിഎമ്മിന്റെ പോഷകസംഘടനയല്ല എസ്‌എഫ്‌ഐ. തൊഴിലാളികളുടെ സംഘടനയായ സിഐടിയു ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളുടെ സംഘടനകള്‍ ഒന്നും പാര്‍ട്ടിയുടെ പോഷകസംഘടനകളല്ല. സ്വതന്ത്രസ്വഭാവമുള്ള ബഹുജന സംഘടനകളാണ്.

വിദ്യാര്‍ഥിജീവിത കാലഘട്ടത്തില്‍ പഠനത്തിന് മുന്‍ഗണന നല്‍കണമെന്നതാണ് സിപിഎം സമീപനം. നന്നായി പഠിക്കാനും സാമൂഹ്യപ്രതിബദ്ധതയോടെ മാതൃകാവിദ്യാര്‍ഥികളായി വളരാനുമുള്ള ശൈലിയാണ് സിപിഎം അംഗീകരിക്കുന്നത്. ഈ കാഴ്ചപ്പാട് ഉള്‍ക്കൊള്ളുന്നതാണ് എസ്‌എഫ്‌ഐ നേതൃത്വം. ആ പ്രവര്‍ത്തനശൈലിക്ക് വിരുദ്ധമായിട്ടാണ് യൂണിവേഴ്‌സിറ്റി കോളജിലെ പഴയ യൂണിറ്റ് ഭാരവാഹികള്‍ സ്വന്തം പ്രവര്‍ത്തകരെ ആക്രമിച്ചത്. ഇവരെ ആക്രമണകാരികളാക്കിയത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയനാണെന്ന അടിസ്ഥാനരഹിതമായ ആക്ഷേപത്തിലൂടെ ബി ആര്‍ പി ഭാസ്‌കറുടെ കമ്യൂണിസ്റ്റ് വിരുദ്ധതയുടെ അളവ് എത്ര വലുതാണെന്ന് വായനക്കാര്‍ക്ക് ബോധ്യപ്പെടും. ഇത്തരം വ്യക്തികളുടെ നുണ പ്രചരണങ്ങള്‍ക്കുള്ള മറുപടി വിദ്യാര്‍ഥികള്‍ തന്നെ നല്‍കുന്നുണ്ട്. ഇന്നലെ കേരളമാകെ പൂത്തുലഞ്ഞ എസ്‌എഫ്‌ഐയുടെ ശുഭ്രപതാകകള്‍ ഒറ്റുകാര്‍ക്കും നുണപ്രചാരകര്‍ക്കുമുള്ള മറുപടി തന്നെയാണ്. എണ്ണം കൂടിയിട്ടേയുള്ളു, ഒട്ടും കുറഞ്ഞിട്ടില്ല.

Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
പൗരത്വ ഭേദഗതി നിയമത്തില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്ന്‌ അമിത്‌ ഷാ
പൗരത്വ നിയമ ഭേദഗതി പ്രതിഷേധം: അസമില്‍മരണം അഞ്ചായി
കേരളത്തിലും കോടതി സമന്‍സുകള്‍ ഇനി വാട്സ്‌ആപ്പ് വഴിയെത്തും
പീഡനക്കേസ്‌ പ്രതികള്‍ക്ക്‌ 21 ദിവസത്തിനുള്ളില്‍ വധശിക്ഷ; 'ദിശ ബില്‍' പാസാക്കി ആന്ധ്രാ നിയമസഭ
ഫത്തേപ്പൂര്‍ ബലാത്സംഗം: പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു
കേന്ദ്രനിയമം അനുസരിക്കാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്‌: മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ ഗവര്‍ണര്‍
രാഹുല്‍ ഗാന്ധിയുടെ സവര്‍ക്കര്‍ പ്രസ്‌താവന; ശിവസേനയുമായുള്ള കോണ്‍ഗ്രസ്‌ കൂട്ടുകെട്ടിനെ ചോദ്യം ചെയ്‌ത്‌ മായാവതി
ആനയെ എഴുന്നള്ളിച്ചുള്ള ക്ഷേത്ര ആചാരങ്ങള്‍ക് വിലക്ക് ഏര്‍പ്പെടുത്തില്ലെന്ന് മന്ത്രി കെ രാജു
നേപ്പാളില്‍ ബസ്‌ മറിഞ്ഞ്‌ മൂന്നുകുട്ടികളടക്കം 14 പേര്‍ മരിച്ചു
പൗരത്വ ഭേദഗതി: ദേശീയ അവാര്‍ഡ്‌ ചടങ്ങ്‌ ബഹിഷ്‌കരിച്ച്‌ സുഡാനി ടീം
ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌ മീറ്റ്‌: കേരളത്തിന്‌ കിരീടം; ആന്‍സി സോജന്‌ നാലാം സ്വര്‍ണം
ഫാത്തിമ ലത്തീഫിന്‍റെ മരണം: സി.ബി.ഐക്ക്‌ വിടാന്‍ ശിപാര്‍ശ
വിശ്വസ്തരും ജനകീയ പ്രസ്ഥാനവും തമ്മിലുള്ള യോജിപ്പാണ് 'മുറ്റത്തെ മുല്ല': മന്ത്രി സി രവീന്ദ്രനാഥ്
മകന്‍റെ ആഡംബര വിവാഹം; സിപിഎം നേതാവിനെ പാര്‍ട്ടി സസ്പെന്‍റ് ചെയ്തു
താമരശ്ശേരിയില്‍ വാഹനാപകടം: ടിപ്പര്‍ ലോറിയും ഇന്നോവയും കൂട്ടിയിടിച്ച്‌ വെളളമുണ്ട സ്വദേശികളായ സഹോദരന്മാര്‍ മരിച്ചു
17ലെ ഹര്‍ത്താലിനെതിരെ സി.പി.എം.
പൗരത്വ ഭേദഗതി നിയമം: വിദേശ ഇന്ത്യക്കാരുടെ ഭാവിയും ഭീഷണിയില്‍; ഒസിഐ കാര്‍ഡ് റദ്ദാക്കാം
രാജ്യത്തെ രക്ഷിക്കാന്‍ രംഗത്തിറങ്ങേണ്ട സമയമായി: സോണിയാ ഗാന്ധി
ഐ.എസ് അനുകൂല പോസ്റ്റിട്ട ഫിന്‍ലന്‍ഡ് മന്ത്രി കാട്രി കുല്‍മുനി മാപ്പു പറഞ്ഞു
21 ഇനം അവശ്യ മരുന്നുകള്‍ക്ക് 50% വിലവര്‍ധന

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomma
CONTACT ARCHIVE ABOUT US PRIVACY POLICY
image image
To advertise email marketing@emalayalee.com

Copyright © 2017 LEGACY MEDIA INC. - All rights reserved.

Designed, Developed & Webmastered by NETMAGICS.COM