Image

തെക്കന്‍ ജില്ലകളില്‍ കനത്ത മഴ ; പമ്‌ബയില്‍ ജലനിരപ്പുയര്‍ന്നു

Published on 19 July, 2019
തെക്കന്‍ ജില്ലകളില്‍ കനത്ത മഴ ; പമ്‌ബയില്‍ ജലനിരപ്പുയര്‍ന്നു


തിരുവനന്തപുരം : സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ മഴ ശക്തമായി. കോട്ടയം, ഇടുക്കി ജില്ലകളില്‍ വ്യാഴാഴ്‌ച മുതല്‍ കനത്ത മഴയാണ്‌ പെയ്യുന്നത്‌. പമ്‌ബയില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന്‌ മണല്‍പ്പുറത്തെ കടകളില്‍ വെള്ളം കയറി. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ അതിതീവ്ര മഴയ്‌ക്കു സാധ്യതയുള്ളതിനാല്‍ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌.

കനത്ത മഴയില്‍ പമ്‌ബാ നദിയില്‍ ജലനിരപ്പ്‌ ഉയരുകയാണ്‌. അഴുതയില്‍ മുഴിക്കല്‍ ചപ്പാത്ത്‌ മുങ്ങി. നദി തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കുവാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.

 വാസയോഗ്യമല്ലാത്ത പ്രദേശങ്ങളിലും വീടുകളിലും താമസിക്കുന്നവര്‍ എന്ന്‌ ജിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യ കണ്ടെത്തിയ കുടുംബങ്ങളെ മാറ്റേണ്ട സാഹചര്യമുണ്ടെങ്കില്‍ അതാതു വില്ലേജുകളില്‍ ക്യാംപുകള്‍ തുടങ്ങാന്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്തേണ്ടതാണെന്നു ജില്ലാ കലക്ടര്‍മാര്‍ക്ക്‌ നിര്‍ദേശം നല്‍കി.

കോട്ടയത്ത്‌ വാഗമണ്‍-തീക്കോയി റോഡില്‍ മണ്ണിടിഞ്ഞു വീണ്‌ ഗതാഗതം തടസ്സപ്പെട്ടു. ഇവിടെ മണ്ണുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്‌. ഇടുക്കിയിലും പലയിടത്തും മണ്ണിടിഞ്ഞു. പാംബ്ല അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി. മലങ്കര അണക്കെട്ടിന്റെ ഷട്ടര്‍ വൈകിട്ട്‌ ഉയര്‍ത്തും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക