Image

കർണാടകയിൽ രാഷ്ടപതി ഭരണത്തിന് ഗൂഡനീക്കമെന്ന് കോൺഗ്രസ്; ഇന്നും വിശ്വാസവോട്ടെടുപ്പ് ഇല്ലെന്ന് സ്പീക്കർ

കല Published on 19 July, 2019
കർണാടകയിൽ രാഷ്ടപതി ഭരണത്തിന് ഗൂഡനീക്കമെന്ന് കോൺഗ്രസ്; ഇന്നും വിശ്വാസവോട്ടെടുപ്പ് ഇല്ലെന്ന് സ്പീക്കർ

കർണാടകയിൽ ഗവർണറുടെ നിർദേശം തള്ളി സ്പീക്കർ ഇന്നും വിശ്വാസവോട്ടെടുപ്പ് ഇല്ലെന്നും വിശ്വാസ പ്രമേയത്തിലുള്ള ചർച്ച മാത്രമാണ് ഇന്നത്തെ അജണ്ടയെന്നും നിയമസഭയെ അറിയിച്ചു. പ്രതിപക്ഷം ഇതിനോട് സഹകരിക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു. 
സഖ്യസർക്കാരുണ്ടാക്കാൻ ബിജെപി തന്നെ സമീപിച്ചിരുന്നതായും കുതിരക്കച്ചവടമാണ് ബീജിപെ നടത്തുന്നതെന്നും മുഖ്യമന്ത്രി കുമാരസ്വാമി നിയമസഭയിൽ ആരോപിച്ചു. വോട്ടെടുപ്പ് ഇന്ന് ഉച്ചയോടെ നടത്തണമെന്ന ഗവര്ണറുടെ നിർദേശം അംഗീകരിക്കില്ലെന്നും കുമാരസ്വാമി പറഞ്ഞു. ഉച്ചക്ക് മുമ്പ് വോട്ടെടുപ്പ് നടത്തണമെന്ന് ഗവർണർ അന്ത്യശാസനം നൽകിയിരുന്നു. വിശ്വാസപ്രമേയത്തിൽ എപ്പോൾ വോട്ടെടുപ്പ് വേണമെന്ന് പറയാൻ ഗവർണർക്ക് അധികാരമില്ലെന്നാണ് കോൺഗ്രസിന്റെ വാദം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക