അമേരിക്കന്‍ യുദ്ധകപ്പലിന് മുകളില്‍ പറന്ന ഇറാന്റെ ഡ്രോണ്‍ വെടിവെച്ചിട്ടതായി ട്രമ്പ്
namukku chuttum.
19-Jul-2019
പി.പി. ചെറിയാന്‍
namukku chuttum.
19-Jul-2019
പി.പി. ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി.സി.: ഫോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന അമേരിക്കന്‍ യുദ്ധ കപ്പലിന് ഭീഷിണിയുയര്‍ത്തി ആയിരം അടി അകലത്തില്‍ പറന്ന ഇറാന്റെ ഡ്രോണ്‍ വെടിവെച്ചിട്ടതായി ജൂലായ് 18ന് ട്രമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടു. ബോബുകളും, റോക്കറ്റുകളും ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുന്നതിന് കഴിവുള്ളതാണ് ഈ ഡ്രോണുകള്‍.
നിരന്തരം മുന്നറിയിപ്പു നല്‍കിയിട്ടും അതെല്ലാം അവഗണിച്ച് യുദ്ധകപ്പലിന് നേരെ പറന്ന ഡ്രോണ്‍ സുരക്ഷയെ ഭയന്നാണ് വെടിവെച്ചിട്ടതെന്ന് ട്രമ്പ് കൂട്ടിച്ചേര്‍ത്തു, യു.എസ്. ബോക്‌സര്‍ യുദ്ധ കപ്പലാണ് ഡ്രോണ്‍ തകര്‍ത്തത്. 2000 നാവികസേനാംഗങ്ങളെ വഹിച്ചുകൊണ്ടു നീങ്ങുന്നതായിരുന്നു ബോക്‌സര്‍ യുദ്ധകപ്പല്‍.
ആഴ്ചകള്‍ക്ക് മുമ്പ്ു അമേരിക്കയുടെ ഡ്രോണ്‍ ഇറാന്‍ വെടിവെച്ചിട്ടിരുന്നു. ഇറാന്റെ തുടര്‍ച്ചയായ പ്രകോപനങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍ഗകാന്‍ യു.എസ്. തയ്യാറാകുമെന്നും ട്രമ്പ് മുന്നറിയിപ്പു നല്‍കി. അമേരിക്കന്‍ ഡ്രോണ്‍ വെടിവെച്ചിട്ടതിന് പ്രതികാരമായിട്ടല്ലാ ഈ നടപടിയെന്നു സ്വയം രക്ഷാ നടപടിയുടെ ഭാഗമാണിതെന്നും ട്രമ്പ പറഞ്ഞു.
ഡ്രോണ്‍ വെടിവെച്ചിട്ടതിനെ ട്രമ്പ് ന്യായീകരിച്ചു. അമേരിക്കയുടെ പ്രതിരോധ ശക്തി ഇറാന്‍ മനസ്സിലാക്കണമെന്നും ട്രമ്പ് ഓര്‍മ്മിപ്പിച്ചു.
രാ്ജ്യാന്തര ജല അതിര്‍ത്തിയില്‍ ഇറാന്‍ തുടര്‍ച്ചയായി നടത്തുന്ന ഭീഷിണിയുടെ ഏറ്റവും പുതിയ സംഭവമാണിത്.
.jpg)


Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments