Image

ഒമാനില്‍ സ്വദേശി വത്കരണം കടുപ്പിക്കുന്നു; പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലേക്ക്

Published on 18 July, 2019
ഒമാനില്‍ സ്വദേശി വത്കരണം കടുപ്പിക്കുന്നു; പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലേക്ക്
മസ്കറ്റ്: തൊഴില്‍ നഷ്ടത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തിനിടെ 65,397 പ്രവാസികള്‍ ഒമാന്‍ വിട്ടു. 2018 മേയ് മുതല്‍ 2019 മേയ് വരെയുള്ള കണക്കുകളാണ് നാഷനല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പുറത്തുവിട്ടത്. സ്വദേശിവത്കരണവും സാമ്പത്തിക പ്രതിസന്ധിയുമാണ് പ്രവാസികളുടെ എണ്ണം കുറയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം മേയില്‍ 18.54 ലക്ഷമായിരുന്നു പ്രവാസികള്‍. ഈ വര്‍ഷം 17.87 ലക്ഷമായി കുറഞ്ഞു. ഇക്കാലയളവില്‍ ഒമാനി ജീവനക്കാരുടെ എണ്ണം 25.75 ലക്ഷത്തില്‍ നിന്ന് 26.49 ലക്ഷമായി ഉയര്‍ന്നതും ശ്രദ്ധേയമാണ്.

നിര്‍മാണ മേഖലയിലാണ് പ്രവാസികള്‍ വലിയ തോതില്‍ കുറഞ്ഞത്. കൃഷി, മത്സ്യബന്ധനം, വനപരിപാലനം എന്നീ മേഖലയിലും പ്രവാസികള്‍ കുറഞ്ഞു. ഖനനം, ക്വാറി, വൈദ്യുതി, ഗ്യാസ്, ഗതാഗതം, സംഭരണം, ധനകാര്യം, ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളിലും പ്രവാസികള്‍ കുറഞ്ഞു വരുന്നു. അതേസമയം, ഉത്പന്ന നിര്‍മാണം, താമസം, ഭക്ഷ്യസേവനം, ഗതാഗതം, ഭരണ നിര്‍വഹണം, റിയല്‍ എസ്‌റ്റേറ്റ്, ആരോഗ്യം, സാമൂഹിക തൊഴില്‍, പ്രൊഫഷനല്‍, ശാസ്ത്ര പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലയില്‍ ഒമാനികള്‍ വര്‍ധിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക