Image

ലോസ്ആഞ്ചലസ് സീറോ മലബാര്‍ ദൈവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷം

ജോയിച്ചന്‍ പുതുക്കുളം Published on 18 July, 2019
ലോസ്ആഞ്ചലസ് സീറോ മലബാര്‍ ദൈവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷം
ലോസ്ആഞ്ചലസ്: സഹനപാതയിലൂടെ സഞ്ചരിച് ആദ്യഭാരതവിശുദ്ധ പദവി അലങ്കരിച്ച വി. അല്‍ഫോന്‍സാമ്മയുടെ നാമധേയത്തില്‍ സ്ഥാപിതമായിരിക്കുന്ന സീറോ മലബ ാര്‍കത്തോലിക്ക ദൈവാലയത്തില്‍ പതിനൊന്നു ദിവസം നീണ്ടുനില്‍ക്കുന്ന ഭക്തിനിര്‍ഭരമായതിരുനാള്‍ ആഘോഷം ഇടവകവികാരിറവ. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ ജൂലൈ 19നു വൈകീട്ട് 7:30 നു കൊടിയേറ്റ് നിര്‍വഹിച്ച് ആരംഭിക്കുന്നു.

തുടര്‍ന്നുള്ളദിവസങ്ങളിലെ തിരുകര്‍മ്മങ്ങള്‍ക്ക് വ്യത്യസ്ത വൈദികര്‍ ആത്മീയനേതൃത്വം നല്‍കും.നവനാള്‍ നൊവേനയുടെ സമാപനദിനമായ 27-നു വൈകിട്ട് 5 മണിക്ക് ആരംഭ ിക്കുന്ന തിരുനാള്‍ തിരുകര്‍മങ്ങള്‍ക്കുശേഷം വിവിധകലാപരിപാടികളും നടത്തപ്പെടുന്നു.

പ്രധാനതിരുനാള്‍ദിനമായ 28-ന്  ഞായറാഴ്ച രാവിലെ 10 മണിക്ക് അര്‍പ്പിക്കപ്പെടുന്ന റാസകുര്‍ബാനക്ക് മുന്‍ വികാരി റവ. ഫാ. കുര്യാക്കോസ് വാ്വടാന പ്രധാനകാര്മികത്വം വഹിക്കുന്നു.

കൊടിതോരണങ്ങളാല്‍ അലംകൃതമായ തെരുവീഥികളിലൂടെ മുത്തുക്കുടകളുമേന്തി അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പും തിരുസ്വരൂപവും വഹിച്ചുകൊണ്ട് കേരളത്തനിമയില്‍ നടത്തപെടുന്ന പ്രദക്ഷിണം ഏവര്‍ക്കും ഒരു ആത്മീയ അനുഭവം ആയിരിക്കും. 29-നു തിങ്കളാഴ്ച വൈകീട്ട് 7:30നു മരിച്ചവരുടെ ഓര്‍മ ആചരിക്കുന്ന തിരുക്കര്‍മങ്ങള്‍ക്കുശേഷം കൊടിയിറക്കി തിരുനാള്‍ ആചരണം പൂര്‍ത്തിയാക്കുന്നു.

തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ വിവിധസ്ഥലങ്ങളില്‍ നിന്നു കടന്നുവരുന്ന വിശ്വാസികളെ ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് കുമ്പകീല്‍, ട്രസ്റ്റീമാരായ റോബര്‍ട്ട് ചെല്ലക്കുടി, ജോഷി ജോണ്‍ വെട്ടം, കണ്‍വീനര്‍ ആയ ടോമി പൊട്ടുകളം, ഇടവകജനങ്ങള്‍ എന്നിവര്‍ ഹാര്‍ദ്ദവമായി പ്രാര്‍ത്ഥനാപൂര്‍വ്വം സ്വാഗതംചെയ്യുന്നു.

ജെനി ജോയി അറിയിച്ചതാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക