Image

ജീവപര്യന്തം തടവിനെതിരെ അപ്പീല്‍ നല്കുമെന്നു വെസ്ലി മാത്യൂസിന്റെ അഭിഭാഷകന്‍

Published on 18 July, 2019
ജീവപര്യന്തം തടവിനെതിരെ അപ്പീല്‍ നല്കുമെന്നു വെസ്ലി മാത്യൂസിന്റെ അഭിഭാഷകന്‍
ഡാലസ് - വളര്‍ത്തു മകളായ ഷെറിന്റെ മരണത്തില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട വെസ്ലി മാത്യൂസിനു വേണ്ടിഅപ്പീല്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നതായി അറ്റോര്‍ണി റഫയേല്‍ ഡി ഗാര്‍സ അറിയിച്ചു

പുനര്‍വിചാരണയ്ക്കുള്ള അപേക്ഷ അടക്കം എല്ലാ സാധ്യതകളൂം പരിശോധിക്കും.

കൊലക്കേസില്‍ നിന്നു രക്ഷപ്പെടാന്‍ ഷെറിനെ പരുക്കേല്പിച്ചുവെന്ന കുറ്റം മാത്യൂസ് സമ്മതിക്കുകയായിരുന്നു. എങ്കിലും ജൂറി ജീവപര്യന്തം തടവിന് ശിക്ഷ വിധിക്കുകയായിരുന്നു

ജീവിച്ചിരുന്നെങ്കില്‍ ഈ ആഴ്ച ഷെറിന് 5 വയസ്സ് തികയുമായിരുന്നു.

2017 ഒക്ടോബര്‍ 7-നുകാണാതായി രണ്ടാഴ്ച കഴിഞ്ഞാണു ഷെറിന്റെ മ്രുതദേഹം വെസ്ലി മാത്യൂസ് പോലീസിനു കാണിച്ചു കൊടുത്തത്. അപ്പോഴേക്കും അഴുകിയ മ്രുതദേഹത്തിന്റെ ചിത്രം വിചാരണ സമയത്ത് പ്രോസിക്യൂഷന്‍ ജൂറിയെ കാണിച്ചിരുന്നു.ഭീതിദമായ ഈ ചിത്രം ജൂറിയെ കണക്കറ്റ് സ്വാധീനിച്ചുവെന്നുംഅത് ശരിയായില്ലെന്നുമാണു പ്രതിഭാഗം ചൂണ്ടിക്കാട്ടുക. അതാണു ശിക്ഷ ജീവപര്യന്തമാകാന്‍ കാരണം. അപ്പീലില്‍ മറ്റു ഘടകങ്ങളുണ്ടാകാമെന്നും ഡി ഗാര്‍സ പറഞ്ഞു.

ഫോട്ടോ കാണിക്കാനുള്ള തീരുമാനം നിസ്സാരമായി എടുത്തതല്ലെന്നു സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ ജേസണ്‍ ഫൈന്‍ പറഞ്ഞിരുന്നു.അത് ജൂറിയെ കാണിക്കേണ്ടി വന്നതില്‍ ഖേദമുണ്ട്. എന്നാല്‍ അതിനെല്ലാം കാരണം മാത്യൂസ് മാത്രമാണ്.

പുതിയ വിചാരണ വളരെ, വളരെ അപൂര്‍വമായി മാത്രമേ അനുവദിക്കൂവെന്നു അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു.
വിചാരണ സമയത്ത് വലിയ തെറ്റുകള്‍ ഉണ്ടായാല്‍ മാത്രമാണ് അപ്പീലുകള്‍ അനുവദിക്കുക.

'പ്രസ്തുത ഫോട്ടോ ഈ കേസില്‍ ഭയാനകവും വിഷലിപ്തവും മുന്‍വിധിയോടെയുള്ളതും ശക്തവുമാണ്, അതിനാലാണ് പ്രോസിക്യൂഷന്‍ഇത് ഉപയോഗിച്ചത്. അതുപോലുള്ള ഒരു ഫോട്ടോ എന്റെ അഭിപ്രായത്തില്‍ തിരിച്ചടിയാകാനുള്ള അടിസ്ഥാനമല്ല-സ്റ്റേറ്റ് പ്രോസിക്യൂട്ടറും ക്രിമിനല്‍ ട്രയല്‍ ജഡ്ജിയും ഇപ്പോള്‍ ഒരു പ്രതിരോധ അഭിഭാഷകനുമായ ഡേവിഡ് ഫിന്‍ പറഞ്ഞു. ഈ കേസുമായി ഫിന്നിനു ബന്ധമില്ല.

നിരവധി ഫോട്ടോകള്‍ കാണിച്ചിട്ടുണ്ടെങ്കില്‍ സ്ഥിതി വ്യത്യസ്ഥമായിരിക്കുമെന്നും അദ്ധേഹം അഭിപ്രായപ്പെടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക