Image

ഷെഫീല്‍ഡില്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ ഓര്‍മ തിരുനാളും തീര്‍ഥാടന പദയാത്രയും 21 ന്

Published on 18 July, 2019
 ഷെഫീല്‍ഡില്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ ഓര്‍മ തിരുനാളും തീര്‍ഥാടന പദയാത്രയും 21 ന്
  
ഷെഫീല്‍ഡ്: സീറോ മലങ്കര കത്തോലിക്കാ സഭയുടെ പുനരൈക്യ ശില്പിപിയായ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ ഓര്‍മ തിരുനാളിനോടനുബന്ധിച്ച് തീര്‍ഥാടന പദയാത്രയും അനുസ്മരണ സമ്മേളനവും ജൂലൈ 21 ന് (ഞായര്‍) ഷെഫീല്‍ഡില്‍ നടക്കും. 

ഷെഫീല്‍ഡ് സെന്റ് പീറ്റേഴ്‌സ് മലങ്കര കത്തോലിക്കാ മിഷനും മലങ്കര കത്തോലിക് യൂത്ത് മൂവ്‌മെന്റും (എംസിവൈഎം) സംയുക്തമായിട്ടാണ് പദയാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. 

ഉച്ചകഴിഞ്ഞ് 2 ന് ഷെഫീല്‍ഡ് സെന്റ് തോമസ് മൂര്‍ ദേവാലയത്തില്‍ നിന്നും ആരംഭിച്ച് തീര്‍ഥാടന പദയാത്ര സെന്റ് പാട്രിക് ദേവാലയത്തിച്ചേര്‍ന്നതിനുശേഷം വിശുധ്ധ കുര്‍ബാനയും തുടര്‍ന്നു അനുസ്മരണ സമ്മേളനവും നേര്‍ച്ച വിളമ്പും നടക്കും. തിരുക്കര്‍മങ്ങള്‍ക്ക് ചാപ്ലയിന്‍ ഫാ. രഞ്ജിത്ത് മഠത്തിറമ്പില്‍, ഫാ. ജോണ്‍സണ്‍ മനയില്‍ തുടങ്ങിയവര്‍ നേതൃത്വം കൊടുക്കും. 

പദയാത്രയിലും തിരുക്കര്‍മ്മങ്ങളിലും അനുസ്മരണ സമ്മേളനത്തിലും പങ്കുചേരുവാന്‍ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ദേവാലയത്തിന്റെ വിലാസം: St. Thomas Church, S5 9NB.

റിപ്പോര്‍ട്ട്: അലക്‌സ് വര്‍ഗീസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക