ഒമര്‍ ലുലു സംവിധാനം ചെയ്ത 'അഡാര്‍ ലൗ' എന്ന ചിത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. ചിത്രത്തിലെ ഒരു ഗാനത്തിലെ കണ്ണിറുക്കലിലൂടെ വൈറലായ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയില്‍ നിന്നുള്ള രസകരമായ ലൊക്കേഷന്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് പ്രിയ വാര്യര്‍. ഛായാഗ്രഹകന്‍ സിനു സിദ്ധാര്‍ത്ഥും പ്രിയയ്‌ക്കൊപ്പം വീഡിയോയിലുണ്ട്
പ്രിയയുടെ തോളില്‍ കൈയ്യിട്ടിരിക്കുന്ന സിനുവിനെ പ്രിയ ചുംബിക്കാന്‍ തുടങ്ങുമ്പോള്‍ പറ്റിച്ച് പോകുന്നതാണ് വീഡിയോയിലുള്ളത്. 'ഇതെന്തിന്റെ കുഞ്ഞാടെ' എന്ന അടിക്കുറിപ്പോടെയാണ് പ്രിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്