Image

ആര്‍എസ്എസ് വേദിയില്‍ ജേക്കബ് തോമസ്; മുഖ്യമന്ത്രിക്ക് വിമര്‍ശനം

Published on 18 July, 2019
ആര്‍എസ്എസ് വേദിയില്‍ ജേക്കബ് തോമസ്; മുഖ്യമന്ത്രിക്ക് വിമര്‍ശനം
കൊച്ചി : ശബരിമല വിഷയത്തില്‍ ജനങ്ങള്‍ അറിയാന്‍ പാടില്ലാത്ത എന്തുകാര്യമാണ് പൊലീസുകാര്‍ ചോര്‍ത്തി നല്‍കിയതെന്ന് വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസ്. ആര്‍എസ്എസുകാരും ഇന്ത്യന്‍ പൗരന്‍മാരാണ്. പൊലീസുകാര്‍ ശബരിമലയിലെ സമരക്കാര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെക്കുറിച്ചായിരുന്നു ജേക്കബ് തോമസിന്റ പ്രതികരണം. ആര്‍എസ്എസ് സംഘടിപ്പിച്ച ഗുരുപൂജയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയും ചടങ്ങിനെത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക