Image

പരീക്ഷ ക്രമക്കേടുകളില്‍ സിബിഐ അന്വേഷണം ആവശ്യം: കെഎസ്‌യു പഠിപ്പ് മുടക്കും

Published on 18 July, 2019
പരീക്ഷ ക്രമക്കേടുകളില്‍ സിബിഐ അന്വേഷണം ആവശ്യം: കെഎസ്‌യു പഠിപ്പ് മുടക്കും


തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ സംഘര്‍ഷങ്ങള്‍ക്കു പിന്നാലെ പരീക്ഷ ക്രമക്കേടുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കെഎസ്‌യുവിന്റെ പ്രതിഷേധം കടുപ്പിക്കുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന നിരാഹാര സമരത്തോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന പ്രതികൂല നിലപാടില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് കെഎസ്‌യു ആഹ്വാനം ചെയ്തു.

ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള സ്‌കൂളുകളെ പഠിപ്പ് മുടക്കലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും കെഎസ്‌യു നേതൃത്വം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ശനിയാഴ്ച രാവിലെ മുതല്‍ ഞായറാഴ്ച രാവിലെ വരെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കെഎസ്‌യു ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ രാപ്പകല്‍ സമരവും സംഘടിപ്പിക്കുമെന്ന് കെഎസ്‌യു വ്യക്തമാക്കി. 

പിഎസ്സി പരീക്ഷാ ക്രമക്കേടുകളിലും യൂണിവേഴ്‌സിറ്റി പരീക്ഷാ ക്രമക്കേടുകളിലും സിബിഐ അന്വേഷണം ആവശയപ്പെട്ടാണ് കെഎസ്‌യു നിരാഹാര സമരം നടത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക