Image

വിശ്വാസം മാര്‍പ്പാപ്പയില്‍; പരസ്യ പ്രതിഷേധ സമരശൈലി സ്വീകരിക്കില്ലെന്നും വൈദികര്‍: പൂര്‍ണ പിന്തുണയുമായി എഎംറ്റി

Published on 18 July, 2019
വിശ്വാസം മാര്‍പ്പാപ്പയില്‍; പരസ്യ പ്രതിഷേധ സമരശൈലി സ്വീകരിക്കില്ലെന്നും വൈദികര്‍: പൂര്‍ണ പിന്തുണയുമായി എഎംറ്റി

കൊച്ചി എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ പ്രതിഷേധ സമരത്തില്‍ പരസ്യപ്രതിഷേധ ശൈലി സ്വീകരിക്കില്ലെന്ന്  വൈദികര്‍. മാര്‍പ്പാപ്പയിലും ഓറിയന്റല്‍ കോണ്‍ഗ്രിഗേഷനിലും പൂര്‍ണ വിശ്വാസം അര്‍പ്പിക്കുകയാണെന്നും അതിരൂപത സംരക്ഷണ സമിതി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു


അതിരൂപത സംരക്ഷണ സമിതിയുടെ പത്രപ്രസ്താവന*</ു>
<ു> എറണാകുളം  അങ്കമാലി അതിരൂപതയിലെ വൈദികരെ പോലീസ് അകാരണമായി വേട്ടയാടുന്ന സാഹചര്യത്തില്‍ അതിരൂപതാ ആസ്ഥാനത്ത്  ഒരുമിച്ചുകൂടിയ വൈദികരില്‍ ഏതാനും  സീനിയര്‍ വൈദികരും ഫൊറോനാ വികാരിമാരും  അഭിവന്ദ്യ മെത്രാപോലീത്ത മാര്‍ ജോര്‍ജ് ആലഞ്ചേരിയെ  നേരില്‍ കണ്ട് സങ്കടങ്ങള്‍  അവതരിപ്പിക്കുകയും അതിനെ തുടര്‍ന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി ഇവിടെ ഒരുമിച്ചുകൂടിയ  വൈദികരുടെ യോഗത്തെ അഭിസംബോധന ചെയ്യുകയുമുണ്ടായി.  എന്നാല്‍ യോഗമദ്ധ്യേ  തൃശ്ശൂര്‍  ഒരു സംസ്‌കാര ശുശ്രൂഷയില്‍  പങ്കെടുക്കേണ്ടതുണ്ട് എന്ന് അറിയിച്ചു അദ്ദേഹം പുറത്തു പോവുകയായിരുന്നു.  വൈദികരുടെ ചോദ്യങ്ങള്‍ക്കും ആശങ്കകള്‍ക്കും വ്യക്തമായ ഉത്തരങ്ങളോ പരിഹാരങ്ങളോ ചെയ്യുവാന്‍ അതിരൂപതാധ്യക്ഷന് ഒറ്റക്ക് കഴിയില്ല എന്ന് ഇവിടെ നടന്ന സംഭാഷണത്തില്‍ നിന്ന്   വ്യക്തം ആയതിനാലും സ്ഥിരം സിനഡിനാണ്  അതിരൂപതയുടെ ഇപ്പോഴത്തെ  മേല്‍നോട്ട ചുമതല ഉള്ളതിനാലും താഴെ പറയുന്ന കാര്യങ്ങക്ക് സ്ഥിരം സിനഡ്  പരിഹാരം ഉണ്ടാക്കുന്നത് വരെ അതിരൂപതാ മന്ദിരത്തിന് അകത്തു വൈദികര്‍  അനിശ്ചിതകാല ഉപവാസ  പ്രാര്‍ത്ഥന  ആരംഭിച്ചിരിക്കുകയാണ്. 

മാര്‍പാപ്പയിലും ഓറിയന്റല്‍ കോണ്‍ഗ്രിഗേഷനിലും ഞങ്ങള്‍ വിശ്വാസം അര്‍പ്പിക്കുന്നു. സിറോ മലബാര്‍ സ്ഥിരം സിനഡ് അംഗങ്ങള്‍  എറണാകുളം  അങ്കമാലി  അതിരൂപതയിലെ  വൈദീകരുടെയും  അല്മായരുടെയും  അഭിപ്രായങ്ങള്‍  കേട്ട്  അവ  വത്തിക്കാനിലെ  ഓറിയന്റല്‍  കോണ്‍ഗ്രിഗേഷനെയും മാര്‍പാപ്പയെയും അറിയിക്കണമെന്ന് ഞങ്ങള്‍  ആവശ്യപ്പെടുന്നു.

സ്വന്തം അതിരൂപത ഭവനത്തിനു അകത്തു അതിരൂപത വൈദികര്‍ സത്യത്തിനും നീതിക്കും വേണ്ടി നടത്തുന്ന ഈ  പ്രാര്‍ത്ഥന പരസ്യപ്രതിഷേധ സമരത്തിന്റെ ശൈലി സ്വീകരിക്കുന്നതല്ല.  ഇപ്പോള്‍ വൈദീകരില്‍ ഒരാളാണ് അനിശ്ചിതകാല ഉപവാസ  പ്രാര്‍ത്ഥന ആരംഭിച്ചിരിക്കുന്നത്. മറ്റു വൈദികര്‍ മാറി മാറി അദ്ദേഹത്തോടൊപ്പം ഉപവാസത്തിലും പ്രാര്‍ത്ഥനയിലും പങ്ക് ചേരുന്നതാണ്. അതേസമയംതന്നെ ഇടവകകളിലെ വിശാസികളുടെ  ആത്മീയ ആവശ്യങ്ങള്‍ നടത്തി കൊടുക്കുന്നതിനു   കോട്ടംതട്ടാതെ പരമാവധി ബദല്‍ ക്രമീകരങ്ങള്‍  ഏര്‍പ്പെടുത്തുന്നതാണ്. ഇവിടെ എത്തിച്ചേരാന്‍ കഴിയാത്തവര്‍ അവരവരുടെ ഇടവകകളില്‍ ആയിരുന്നതുകൊണ്ട് ഈ  അതിരൂപത സംരക്ഷണ യജ്ഞത്തില്‍ പങ്കുചേരുന്നതാണ്.

1. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ച്  സഹായമെത്രാന്മാരെയും യുവ വൈദികരെയും വിശ്വാസികളെയും കള്ളക്കേസില്‍ ഉള്‍പ്പെടുത്തി  പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുക.

2. അതിരൂപത അധ്യക്ഷന്‍ എന്ന നിലയില്‍ അതിരൂപതയിലെ സ്ഥാപനങ്ങളെയും വൈദികരെയും വിശ്വാസികളെയും  സംരക്ഷിക്കാന്‍ കഴിയാത്തതിനാലും 14  കേസ്സുകളില്‍ പ്രതി ആയതിനാലും മാര്‍ ജോര്‍ജ് ആലഞ്ചേരിയെ  അതിരൂപതയുടെ ഭരണം ചുമതലയില്‍ നിന്നും മാറ്റി നിര്‍ത്തുക

3. കാരണം വ്യക്തമാക്കാതെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട സഹായമെത്രാന്‍മാരെ ചുമതലകള്‍ നല്‍കി ഉടന്‍  തിരിച്ചെടുക്കുക

4.  കുറ്റാരോപിതനും  ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ  അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റി നിര്‍ത്തി വത്തിക്കാനില്‍നിന്നുള്ള അപ്പസ്‌തോലിക നിരീക്ഷകന്റെ   സാന്നിധ്യത്തിലാണ്  അതിരൂപത വിഷയങ്ങളില്‍  സിനഡ്  യോഗം  ചേരേണ്ടത്. 

5. സ്വതന്ത്ര ചുമതലയുള്ള,  അതിരൂപതയിലെ വൈദികരെ  അറിയാവുന്നതും,  വൈദികര്‍ക്ക് പൊതുസമ്മതനും,  അതിരൂപത അംഗവുമായ ഒരു അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പിനെ എറണാകുളം അങ്കമാലി അതിരൂപതയക്ക് വേണ്ടി നിയമിക്കുക.

അതിരൂപത സംരക്ഷണ സമിതിക്കു വേണ്ടി കണ്‍വീന
ഫാ. സെബാസ്റ്റിയന്‍ തളിയന്‍.


ആലഞ്ചേരിക്കെതിരായ പ്രതിഷേധ സമരത്തിന് പൂര്‍ണ പിന്തുണ നല്‍കിക്കൊണ്ട് എഎംറ്റി പുറത്തിറക്കിയ പത്രപ്രസ്താവനയുടെ പൂര്‍ണരൂപം:
*സത്യത്തിനും നീതിക്കും വേണ്ടിയുള്ള വൈദീകരുടെ ധാര്‍മീക നിരാഹാരസമരത്തിന് എഎംറ്റി യുടെ പൂര്‍ണ്ണ പിന്തുണയും  അഭിവാദ്യങ്ങളും* 
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത വൈദീകര്‍ നടത്തുന്ന  സത്യത്തിനും നീതിക്കും വേണ്ടിയുള്ള സമരത്തിന് സഭാ സുതാര്യ സമിതിയുടെ പൂര്‍ണ്ണ പിന്തുണയും അഭിവാദ്യങ്ങളും നേരുന്നു.. 

*എറണാകുളം അങ്കമാലി അതിരൂപതയില്‍ ചരിത്രത്തില്‍  ഇതുവരെ കാണാത്ത രീതിയില്‍ ഈ  വൈദികപ്രതിഷേധം കണ്ടില്ലെന്നു കര്‍ദിനാള്‍ ആലഞ്ചേരിക്കോ സിനഡിനോ കഴിയില്ല അല്ലെങ്കില്‍ വൈദീകര്‍ ഉന്നയിച്ച കാര്യങ്ങള്‍ തീരുമാനം ആകുന്നത് വരെ എഎംറ്റി യും ഈ നിരാഹാരസമരത്തില്‍ പങ്കുചേരും*
പ്രധാനമായും അഞ്ചു ആവശ്യങ്ങളാണ്  വൈദികര്‍ മുമ്പോട്ടു വച്ചിരിക്കുന്നത് .   
*വൈദികരുമായി സ്ഥിരം സിനഡ് അംഗങ്ങള്‍ ഉടന്‍ ചര്‍ച്ച നടത്തുക, 14 ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരിക്കുന്ന കര്‍ദിനാളിനെ അതിരൂപതയുടെ ചുമതലയില്‍ നിന്ന് മാറ്റുക, ഓഗസ്റ്റിലെ സിനഡ് കര്‍ദിനാള്‍ ആലഞ്ചേരി അധ്യക്ഷന്‍ ആകുന്നത് നീതീകരിക്കാനാവില്ല.. പകരം മാര്‍പാപ്പയുടെ പ്രതിനിധിയുടെ നേതൃത്വത്തില്‍ ചേരണം. കര്‍ദിനാള്‍ ആലഞ്ചേരിക്ക് എതിരെയുള്ള ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അദ്ദേഹം തന്നെ സിനഡിന് അധ്യക്ഷന്‍ ആകുന്നത് അംഗീകരിക്കാന്‍ ആവില്ല.  അതിരൂപതയ്ക്ക് സ്വീകാര്യനായ പൂര്‍ണ്ണ സ്വതന്ത്ര ചുമതലയുള്ള ഒരു  അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച്ബിഷപിനെ നിയമിക്കണം, സസ്‌പെന്റു ചെയ്യപ്പെട്ട ബിഷപുമാരെ പൂര്‍ണ്ണ അധികാര ചുമതലകളോടെ  തിരിച്ചെടുക്കുക* തുടങ്ങിയ ആവശ്യങ്ങളാണ് വൈദികര്‍ മുന്നോട്ടുവച്ചിരിക്കുന്നത്.... ഈ ആവശ്യങ്ങള്‍ക്ക് എഎംറ്റി യും പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു. 
മാത്യു കാരോണ്ടുകടവില്‍ (എഎംറ്റി പ്രസിഡന്റ്), റിജു കാഞ്ഞൂക്കാരന്‍ (എഎംറ്റി ജനറല്‍ സെക്രട്ടറി), ഷൈജു ആന്റണി (എഎംറ്റി വക്താവ്)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക