Image

വിധി പാകിസ്താന് അനുകൂലമെന്ന് ഇമ്രാന്‍ ഖാന്‍; കുല്‍ഭൂഷനെ കുറ്റവിമുക്തനാക്കിയിട്ടില്ല

Published on 18 July, 2019
വിധി പാകിസ്താന് അനുകൂലമെന്ന് ഇമ്രാന്‍ ഖാന്‍;  കുല്‍ഭൂഷനെ കുറ്റവിമുക്തനാക്കിയിട്ടില്ല

ഇസ്ലാമാബാദ്: രാജ്യാന്തര നീതിന്യായ കോടതിയില്‍ നിന്നുള്ള വിധി പാകിസ്താന് അനുകൂലമാണെന്ന അവകാശവാദവുമായി പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ റദ്ദാക്കാന്‍ ആവശ്യപ്പെട്ട കോടതി, കുല്‍ഭൂഷണെ കുറ്റവിമുക്തനാക്കാനോ ഇന്ത്യക്ക് വിട്ടുനല്‍കാനോ നിര്‍ദേശിച്ചിട്ടില്ലെന്നും  കോടതിയെ അനുമോദിക്കുന്നതായും ഇമ്രാന്‍ ഖാന്‍ പറഞ്ഞു

പാകിസ്താനിലെ ജനങ്ങള്‍ക്കും രാജ്യത്തിനുമെതിരെ കുറ്റം ചെയ്ത കുല്‍ഭൂഷണ്‍ ജാദവിനെതിരായ നടപടി നിയമം അനുശാസിക്കുന്ന പ്രകാരം മുന്നോട്ടുപോകുമെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. 

അതേസമയം, കുല്‍ഭൂഷന്‍ ജാദവിനെ പാകിസ്താന്‍ കെട്ടിച്ചമച്ച കുറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് തടവില്‍ വച്ചിരിക്കുന്നതെന്നും കസ്റ്റഡി അന്യായമാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍. കുല്‍ഭൂഷനെ പാകിസ്താന്‍ എത്രയും വേഗം വിട്ടയക്കണമെന്നും ജയ്ശങ്കര്‍ രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. രാജ്യാന്തര നീതിന്യായ കോടതിയുടെ വിധി കുല്‍ഭൂഷനെ കുറ്റവിമുക്തമാക്കുന്നത് മാത്രമല്ല, നീതിന്യായ വിധിയില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാമുള്ളതാണ്. ജയ്ശങ്കര്‍ പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക