Image

കോഴിയിറച്ചിയും മുട്ടയും വെജിറ്റേറിയന്‍ ഭക്ഷണമായി പ്രഖ്യാപിക്കണമെന്ന്‌ ശിവസേന എംപി

Published on 18 July, 2019
കോഴിയിറച്ചിയും മുട്ടയും വെജിറ്റേറിയന്‍ ഭക്ഷണമായി പ്രഖ്യാപിക്കണമെന്ന്‌ ശിവസേന എംപി


ദില്ലി: കോഴിയിറച്ചിയും കോഴിമുട്ടയും വെജിറ്റേറിയന്‍ ഭക്ഷണമായി പ്രഖ്യാപിക്കണമെന്ന്‌ ശിവസേന എംപി സഞ്‌ജയ്‌ റാവത്ത്‌ രാജ്യസഭയില്‍. ആയുര്‍വേദ ഭക്ഷണം മാത്രം നല്‍കിയാല്‍ കോഴികള്‍ ആയുര്‍വേദ മുട്ട ഇടുമെന്ന്‌ പഠനങ്ങളില്‍ പറയുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. 

രാജ്യസഭയില്‍ ആയുര്‍വേദത്തെ പറ്റിയുള്ള ചര്‍ച്ചയിലാണ്‌ സഞ്‌ജയ്‌ റാവത്ത്‌ തന്‍റെ വാദം ഉന്നയിച്ചത്‌. സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ക്ക്‌ പ്രോട്ടീനിനായി ആയുര്‍വേദ മുട്ട കഴിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. പരാമര്‍ശത്തെ തുടര്‍ന്ന്‌ സഞ്‌ജയ്‌ റാവത്തിനെതിരെ സാമൂഹ്യമാധ്യമത്തില്‍ പരിഹാസം തുടരുകയാണ്‌. ട്വിറ്ററില്‍ എംപിയെ പരിഹസിച്ച്‌ നിരവധിപേര്‍ രംഗത്തെത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക