Image

ഹെല്‍മറ്റും സീറ്റ്‌ ബെല്‍റ്റും നിര്‍ബന്ധം; നിയമം കര്‍ശനമായി നടപ്പാക്കണമെന്ന്‌ ഡിജിപി

Published on 18 July, 2019
ഹെല്‍മറ്റും സീറ്റ്‌ ബെല്‍റ്റും നിര്‍ബന്ധം; നിയമം കര്‍ശനമായി നടപ്പാക്കണമെന്ന്‌ ഡിജിപി


തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളുടെ പിന്‍സീറ്റില്‍ യാത്രചെയ്യുന്നവര്‍ ഹെല്‍മറ്റ്‌ നിര്‍ബന്ധമായും ധരിക്കണമെന്നും സീറ്റ്‌ ബെല്‍റ്റ്‌ ഉള്ള വാഹനങ്ങളിലെല്ലാം യാത്രക്കാര്‍ അത്‌ നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റയുടെ നിര്‍ദ്ദേശം. 

സുപ്രീംകോടതിയുടെ വ്യക്തമായ ഉത്തരവുള്ള സാഹചര്യത്തില്‍ അത്‌ പാലിക്കപ്പെടുന്നുണ്ടെന്ന്‌ ഉറപ്പ്‌ വരുത്താന്‍ പൊലീസ്‌ ശ്രദ്ധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡിജിപി സര്‍ക്കുലര്‍ ഇറക്കി.

സുപ്രീംകോടതി വിധി നടപ്പാക്കാനും അതിനായി ബോധവത്‌കരണം അടക്കമുള്ള പരിപാടികള്‍ സംഘടിപ്പിക്കാനും ജില്ലാ പൊലീസ്‌ മേധാവികള്‍ക്കും ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക