Image

പാസ്റ്റര്‍ സാമുവേല്‍ ജോണിന് നോര്‍ത്ത് അമേരിക്കന്‍ ഐ.പി.സി ഗ്ലോബല്‍ മീഡിയ സേവന പുരസ്കാരം

നിബു വെള്ളവന്താനം (മീഡിയ കോര്‍ഡിനേറ്റര്‍) Published on 18 July, 2019
പാസ്റ്റര്‍ സാമുവേല്‍ ജോണിന് നോര്‍ത്ത് അമേരിക്കന്‍ ഐ.പി.സി ഗ്ലോബല്‍ മീഡിയ സേവന പുരസ്കാരം
ന്യുയോര്‍ക്ക്: ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭയിലെ എഴുത്തുകാരുടെയും, മാധ്യമ പ്രവര്‍ത്തകരുടേയും ഏകോപന സമിതിയായ ഐ.പി.സി. ഗ്ലോബല്‍ മീഡിയ അസോസിയേഷന്‍ വടക്കേ അമേരിക്കന്‍ റീജിയണിന്റെ രണ്ടാമത് സമ്മേളനം ഒര്‍ലാന്റോയില്‍ വെച്ച് നടക്കും.

17  മത് ഐ.പി.സി. ഫാമിലി കോണ്‍ഫറന്‍സിനോടനുബദ്ധിച്ച് ജൂലൈ 26 ന് വെള്ളിയാഴ്ച 1 ന്ഡബിള്‍ ട്രീ ഹില്‍ട്ടന്‍ ഹോട്ടലില്‍  നടത്തപ്പെടുന്ന പ്രത്യേക സമ്മേളനത്തില്‍ ഐ.പി.സി ഗ്ലോബല്‍ മീഡിയ അസോസിയേഷന്‍ നല്‍കുന്ന പ്രഥമ വിശിഷ്ട സേവന പുരസ്കാരം പാസ്റ്റര്‍ സാമുവേല്‍ ജോണിന് നല്‍കും.

കാല്‍നൂറ്റാണ്ടായി െ്രെകസ്തവ സാഹിത്യ  മാധ്യമ രംഗങ്ങളിലും ഗ്രന്ഥ രചനയിലും സഭാ പ്രവര്‍ത്തന ങ്ങളിലും താന്‍ നല്‍കിയിട്ടുള്ള സ്തുത്യര്‍ഹമായ സമഗ്ര സംഭാവനകളെ മാനിച്ചാണ് പ്രഥമ പുരസ്ക്കാരം നല്‍കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ വിവിധ മേഖലകളില്‍ നിര്‍ണ്ണായക പങ്കാളിത്തം വഹിച്ചിട്ടുള്ള ദൈവദാസന്‍ മലയാള െ്രെകസ്തവ മാധ്യമ ലോകത്ത് എഴുത്തുകളി ലൂടെയും ലേഖനങ്ങളിലൂടെയും ഏവര്‍ക്കും സുപരിചിതനാണ്.

അവാര്‍ഡ് ജേതാവായ പാസ്റ്റര്‍ സാമുവേല്‍ ജോണ്‍ അനുഗ്രഹീത വചന പ്രഭാഷകന്‍, വേദ അദ്ധ്യാപകന്‍, സഭാ ശുശ്രൂഷകന്‍, ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ നോര്‍ത്തേണ്‍ റീജിയന്‍ പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു. അമേരിക്കയിലെ ആദ്യ മലയാളി പെന്തക്കോസ്ത് സഭയായ ന്യൂയോര്‍ക്ക് ഇന്ത്യാ ക്രിസ്ത്യന്‍ അസംബ്ലി സഭയുടെ മുന്‍ ശുശ്രൂഷകനാണ്.

സൗമ്യവും ലളിതവുമായ ജീവിത ശൈലിക്ക് ഉടമയായ താന്‍ ലളിതമായ ഭാഷയില്‍ തന്റെ സാഹിത്യ രചനകള്‍ വായനക്കാര്‍ക്ക് വിരസത ഉണ്ടാക്കാതെ, വേദപുസ്തക ഉപദേശങ്ങളെ വചനാടിസ്ഥാനത്തില്‍ ഉറപ്പിക്കുന്നു. ജീവകാരുണ്യ  സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ മികച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഭാര്യ സുജ സാമുവേല്‍, മക്കള്‍: ഷോണ്‍, ഷാരന്‍, ഷെല്‍ബി

വടക്കേ അമേരിക്കയിലെ ഐ.പി.സിയിലുള്ള എഴുത്തുകാരും മാധ്യമ പ്രവര്‍ത്തകരും അണിനിരക്കുന്ന സമ്മേളനത്തില്‍ സഭ ഇന്നു നേരിടുന്ന വെല്ലുവിളികളും െ്രെകസ്തവ മാധ്യമ ധര്‍മ്മവും എന്ന വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കും. പുതിയ പദ്ധതി അവതരണം, സെമിനാര്‍, ഐ.ഡി കാര്‍ഡ് വിതരണം എന്നിവയും ഉണ്ടാകും. 2018 ജനുവരിയില്‍ കുമ്പനാട് നടന്ന ഗ്ലോബല്‍ മീറ്റിനോടനുബന്ധിച്ചാണ് ഐ.പി.സി ഗ്ലോബല്‍ മീഡിയ അസോസിയേഷന്‍ രൂപീകൃതമായത്. ഇതിന്റെ ഭാഗമായിട്ടാണ് നോര്‍ത്തമേരിക്കയിലും പുതിയ ചാപ്റ്റര്‍ രൂപികരിക്കപ്പെട്ടത്.

അവാര്‍ഡ് നിര്‍ണയ സമിതിയിലും അവലോകന യോഗത്തിലും ബ്രദര്‍ ജോര്‍ജ്ജ് മത്തായി സി.പി.എ (പ്രസിഡന്റ്), ബ്രദര്‍ രാജന്‍ ആര്യപ്പള്ളില്‍ (വൈസ് പ്രസിഡന്റ്), പാസ്റ്റര്‍ റോയി വാകത്താനം (സെക്രട്ടറി), ബ്രദര്‍ ടിജു തോമസ് (ട്രഷറാര്‍), ബ്രദര്‍ നിബു വെള്ളവന്താനം (മീഡിയ കോര്‍ഡിനേറ്റര്‍), സഹോദരന്മാരായ ജോര്‍ജ് ഏബ്രഹാം, സാം മാത്യു, രാജു തരകന്‍, സാം ടി. ശാമുവേല്‍, സാം വര്‍ഗീസ്, പാസ്റ്റര്‍ എബി ബെന്‍, ടോം വര്‍ഗീസ്, എബി ഏബ്രഹാം, വെസ്‌ളി മാത്യു, കുര്യന്‍ ഫിലിപ്പ് എന്നിവര്‍  സംബദ്ധിച്ചു.

ബോര്‍ഡ് അംഗങ്ങളായ ബ്രദര്‍.കെ.എം. ഈപ്പന്‍ (രക്ഷാധികാരി), പാസ്റ്റര്‍ തോമസ് മുല്ലയ്ക്കല്‍, ബ്രദര്‍ ജോയി തുമ്പമണ്‍ (ജോയിന്റ് സെക്രട്ടറിമാര്‍), ഫിന്നി രാജു, എസ്.പി.ജെയിംസ്, പാസ്റ്റര്‍ തോമസ് കുര്യന്‍, ഉമ്മന്‍ എബനേസര്‍, ജെയിംസ് മുളവന, ബൈജു യാക്കോബ് ഇടവിള തുടങ്ങിയവരു0 അസോസിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

Join WhatsApp News
Anthappan 2019-07-18 10:20:30
You must invite President Trump to this great occasion and that will definitely boost your image in Christian world  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക