Image

യൂണിവേഴ്‌സിറ്റി കോളേജില്‍ മുമ്ബുണ്ടായിരുന്നത് യഥാര്‍ത്ഥ എസ്‌എഫ്‌ഐ യൂണിറ്റല്ല; വിപി സാനു

Published on 18 July, 2019
യൂണിവേഴ്‌സിറ്റി കോളേജില്‍ മുമ്ബുണ്ടായിരുന്നത് യഥാര്‍ത്ഥ എസ്‌എഫ്‌ഐ യൂണിറ്റല്ല; വിപി സാനു

തിരുവനന്തപുരം: തിരുവന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ മുമ്ബുണ്ടായിരുന്ന എസ്‌എഫ്‌ഐ യൂണിറ്റല്ല യഥാര്‍ത്ഥ എസ്‌എഫ്‌ഐ എന്ന് എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വിപി സാനു. യൂണിവേഴ്‌സിറ്റി കോളേജിലെ മുന്‍ എസ്‌എഫ്‌ഐ യൂണിറ്റ് ഭാരവാഹികള്‍ യഥാര്‍ത്ഥ എസ്‌എഫ്‌ഐക്കാര്‍ അല്ലാത്തതു കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ക്ക് സമരവുമായി രംഗത്തിറങ്ങേണ്ടി വന്നതെന്നും വിപി സാനു ആരോപിച്ചു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നടപടിയാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ സ്വീകരിച്ചതെന്നും വിപി സാനു പറഞ്ഞു.

കോളേജിലുണ്ടായ സംഘര്‍ഷത്തിന്റെയും വധശ്രമക്കേസിന്റെയും പശ്ചാത്തലത്തില്‍ യൂണിവേഴ്‌സിറ്റി കോളേജിലെ എസ്‌എഫ്‌ഐ യൂണിറ്റ് സംഘടനാ നേതൃത്വം ഇടപെട്ട് പിരിച്ചുവിടുകയും പഴയ കമ്മിറ്റിക്ക് പകരം അഡ്ഹോക് കമ്മിറ്റിക്ക് രൂപം നല്‍കുകയും ചെയ്തിരുന്നു.25 അംഗ കമ്മിറ്റിയില്‍ കുത്തേറ്റ ആശുപത്രിയില്‍ കഴിയുന്ന മൂന്നാം വര്‍ഷ ചരിത്രവിദ്യാര്‍ത്ഥി അഖിലിനേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കേരള യൂണിവേഴ്സിറ്റി ചെയര്‍മാന്‍ എ ആര്‍ റിയാസാണ് അഡ്ഹോക് കമ്മിറ്റിയുടെ ചെയര്‍മാന്‍. എല്ലാ വകുപ്പുകളില്‍നിന്നുള്ള വിദ്യാര്‍ത്ഥികളേയും കമ്മിറ്റിയില്‍ ചേര്‍ത്തിട്ടുണ്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക