Image

യൂണി.കോളജ് അക്രമം; ഇനി പോലീസിന് മൊഴി നല്‍കാനില്ലെന്ന് നിഖില; മുന്‍പ് നല്‍കിയ മൊഴയില്‍ ഉറച്ചു നില്‍ക്കുന്നു

Published on 18 July, 2019
യൂണി.കോളജ് അക്രമം; ഇനി പോലീസിന് മൊഴി നല്‍കാനില്ലെന്ന് നിഖില; മുന്‍പ് നല്‍കിയ മൊഴയില്‍ ഉറച്ചു നില്‍ക്കുന്നു

തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളജിലെ അക്രമവുമായി ബന്ധപ്പെട്ട് ഇനി പോലീസിന് മൊഴി നല്‍കാനില്ലെന്ന് റാഗിംങിന് ഇരയായതിനെ തുടര്‍ന്ന് ജീവനൊടുക്കാന്‍ ശ്രമിച്ച മുന്‍ വിദ്യാര്‍ത്ഥിനി നിഖില. മുന്‍പ് നല്‍കിയ മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണ്. ഇനി പരാതിയുമായി മുന്നോട്ട് പോകാനില്ലെന്നും നിലവിലെ അന്വേഷണം പ്രഹസനമാണെന്നും നിഖില പറഞ്ഞു.

യൂണിവേഴ്‌സിറ്റി കോളജില്‍ കഴിഞ്ഞ ദിവസമുണ്ടായ കത്തിക്കുത്ത് ഉള്‍പ്പെടെയുള്ള അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നിഖില മുന്‍പ് എസ്.എഫ്.ഐ ഭാരവാഹികള്‍ക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകളില്‍ വീണ്ടും മൊഴിയെടുക്കുമെന്ന വിവരത്തെ തുടര്‍ന്നാണ് പ്രതികരണം. എസ്.എഫ്.ഐ പീഡനത്തെ തുടര്‍ന്നാണ് താന്‍ കോളജ് വിട്ടത് എന്നതുള്‍പ്പെടെയുള്ള വെളിപ്പെടുത്തലുകളാണ് അന്ന് നിഖില നടത്തിയത്. എന്നാല്‍, പരാതിയില്‍ നിന്നും അന്ന് നിഖില പിന്മാറിയിരുന്നു. ഇത് പരിഗണിച്ചാണ് അന്വേഷണ സംഘം വീണ്ടും നിഖിലയെ സമീപിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക