Image

രാജീവ്‌ വധക്കേസില്‍ മോചനത്തിന്‌ നളിനി നല്‍കിയ ഹരജി മദ്രാസ്‌ ഹൈകോടതി തള്ളി

Published on 18 July, 2019
രാജീവ്‌  വധക്കേസില്‍ മോചനത്തിന്‌  നളിനി നല്‍കിയ ഹരജി മദ്രാസ്‌ ഹൈകോടതി തള്ളി


ചെന്നൈ: രാജീവ്‌ ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷ ഇളവുചെയ്യാന്‍ ഗവണര്‍ക്ക്‌? നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട്‌ പ്രതി നളിനി ശ്രീഹരന്‍ നല്‍കിയ ഹരജി മദ്രാസ്‌ ഹൈകോടതി തള്ളി. ജസ്‌റ്റിസുമാരായ ആര്‍. സുബ്ബയ്യ, സി. ശരവണന്‍ എന്നിവരടങ്ങിയ ബെഞ്ചാണ്‌ ഹരജി തള്ളിയത്‌. 

ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 361 പ്രകാരം സംസ്ഥാനത്തിന്‍െറ ചുമതലയുള്ള ഗവര്‍ണര്‍ ഔദ്യോഗിക ചുമതലകള്‍ നിറവേറ്റുന്നതുമായി ബന്ധപ്പെട്ട്‌ ഏതെങ്കിലും കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയോ ഉത്തരം നല്‍കുകയോ ചെയ്യേണ്ടതില്ലെന്ന്‌ കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ ഇക്കാര്യത്തില്‍ ഗവര്‍ണര്‍ക്ക്‌ ഒരു നിര്‍ദേശവും നല്‍കാന്‍ കഴില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

മാനുഷിക പരിഗണന കണക്കിലെടുത്ത്‌ പ്രതികളെ മോചിപ്പിക്കാന്‍ തമിഴ്‌നാട്‌ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക്‌? ശിപാര്‍ശ നല്‍കിയിരുന്നു. ഇതില്‍ തീരുമാനം വൈകിപ്പിക്കുന്നത്‌ ചോദ്യം ചെയ്‌താണ്‌ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിനി ഹരജി നല്‍കിയത്‌.

1991 മെയ്‌ 21ന്‌ തമിഴ്‌നാട്ടിലെ ശ്രീപെരുംപെത്തൂരില്‍ ഉണ്ടായ ചാവേര്‍ സ്‌ഫോടനത്തിലൂടെ പ്രധാനമന്ത്രിയായിരുന്ന രാജീവ്‌ ഗാന്ധിയെ വധിച്ച കേസില്‍ ജീവപര്യന്തം തടവ്‌ ശിക്ഷ ലഭിച്ച ഏഴ്‌ പ്രതികളില്‍ ഒരാളാണ്‌ നളിനി.

1998 ജനുവരിയില്‍ പ്രത്യേക കോടതി 26 പ്രതികള്‍ക്ക്‌ വധശിക്ഷ വിധിച്ചു. 1999 മെയ്‌ 11ന്‌ ഇവരില്‍ നളിനിയുള്‍പ്പെടെ നാലു പ്രതികള്‍ക്കെതിരായ വധശിക്ഷ സുപ്രീംകോടതി ശരിവച്ചിരുന്നുവെങ്കിലും നളിനിയുടെ വധശിക്ഷ തമിഴ്‌നാട്‌ മന്ത്രിസഭയുടെയും സോണിയ ഗാന്ധിയുടേയും അഭ്യര്‍ത്ഥനകള്‍ പരിഗണിച്ച്‌ ജീവപര്യന്തമാക്കി തമിഴ്‌നാട്‌ ഗവര്‍ണര്‍ ഇളവുചെയ്‌തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക