Image

വി.എസിന് വീണ്ടും പിണറായിയുടെ വെട്ട്; വി.എസിന്‍റെ സഹായികളുടെ വിമാനടിക്കറ്റ് തുക അനുവദിക്കേണ്ടെന്ന് മുഖ്യമന്ത്രി

കല Published on 18 July, 2019
വി.എസിന് വീണ്ടും പിണറായിയുടെ വെട്ട്; വി.എസിന്‍റെ സഹായികളുടെ വിമാനടിക്കറ്റ് തുക അനുവദിക്കേണ്ടെന്ന് മുഖ്യമന്ത്രി
ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദനൊപ്പം യാത്ര ചെയ്ത സഹായികളുടെ വിമാനടിക്കറ്റ് തുകയ്ക്ക് മുഖ്യമന്ത്രിയുടെ വെട്ട്. ധനവകുപ്പും ധനമന്ത്രിയും അംഗീകരിച്ച ഫയലാണ് മുഖ്യമന്ത്രി വെട്ടിയത്. 
ഭരണപരിഷ്കാര കമ്മീഷന്‍ നിലവില്‍ കാബിനറ്റ് പദവിയാണ്. കാബിനറ്റ് പദവിയുള്ള വി.എസിനെ അനുഗമിക്കുന്ന രണ്ട് പഴ്സനല്‍ സ്റ്റാഫിനും വിമാനടിക്കറ്റ് തുക അനുവദിക്കണമെന്നായിരുന്നു ആവശ്യം. 88,327 രൂപയാണ് ഈ തുക. മന്ത്രിമാരുടെ യാത്രയില്‍ അനുഗമിക്കുന്ന പഴ്സനല്‍ സ്റ്റാഫിന് ടിക്കറ്റ് തുക സര്‍ക്കാരാണ് നല്‍കുന്നത്. ഇതുപോലെ വി.എസിനും അവകാശമുണ്ട് എന്ന് ഭരണപരിഷ്കാര വകുപ്പ് സെക്രട്ടറി ധനവകുപ്പിന് ശുപാര്‍ശ ചെയ്തിരുന്നു. ഇത് തോമസ് ഐസക്ക് അംഗീകരിക്കുകയും ചെയ്തു. 
എന്നാല്‍ പരിഗണിക്കേണ്ടതില്ല എന്ന് ഫയലില്‍ രേഖപ്പെടുത്തി മുഖ്യമന്ത്രി ഫയല്‍ മടക്കി. നേരത്തെ വി.എസിന്‍റെ രണ്ട് ഡ്രൈവര്‍മാര്‍ക്കും ഓഫീസ് അസിസ്റ്റന്‍റിനും യൂണിഫോം അലവന്‍സ് അനുവദിക്കണമെന്ന ശുപാര്‍ശയും സര്‍ക്കാര്‍ തള്ളിയിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക