Image

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുമെന്ന് അമിത് ഷാ

കല Published on 17 July, 2019
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുമെന്ന് അമിത് ഷാ

കുടിയേറ്റക്കാരുടെ വിഷയത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടായിരിക്കും കേന്ദ്രസര്‍ക്കാരിനെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആഭ്യന്തര മന്ത്രി അമിത് ഷാ. അനധികൃത കുടിയേറ്റക്കാരെ അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിച്ച് പുറത്താക്കുമെന്നാണ് അമിത് ഷാ വ്യക്തമാക്കുന്നത്. രാജ്യസഭയില്‍ സമാജ് വാദി പാര്‍ട്ടി അംഗം ജാവേദ് അലിഖാന്‍റെ ചോദ്യത്തിന് മറുപടിയായിട്ടാണ് അമിത് ഷാ സര്‍ക്കാര്‍ നയം പ്രഖ്യാപിച്ചത്. 
അനധികൃത കുടിയേറ്റക്കാരെ രാജ്യത്തിന്‍റെ എല്ലാ കോണില്‍ നിന്നും കണ്ടെത്തും. അസമിലെ ദേശിയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുക തന്നെ ചെയ്യും. അത് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയുടെ ഭാഗമാണ്. 
സുപ്രീം കോടതിയുടെ കര്‍ശന മേല്‍നോട്ടത്തിലാണ് ദേശിയ പൗരത്വ രജിസ്റ്റര്‍ തയാറാക്കുന്നത്. രജിസ്റ്ററില്‍ ഉള്‍പ്പെടുന്നവരുടെ അന്തിമ പട്ടിക ജൂലായ് 31ന് പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ സമയം എടുത്തായാലും അര്‍ഹരായ ആരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് വ്യക്തമാക്കി.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക