Image

ഫൊക്കാനാ സാഹിത്യ സമ്മേളനം ലൂക്കോസ് ചാക്കോ ചെയര്‍മാന്‍

പി.പി.ചെറിയാന്‍ Published on 01 May, 2012
ഫൊക്കാനാ സാഹിത്യ സമ്മേളനം ലൂക്കോസ് ചാക്കോ ചെയര്‍മാന്‍
ഹൂസ്റ്റന്‍ : ഹൂസ്റ്റനില്‍ നടക്കുന്ന ഫൊക്കാനാ കണ്‍വന്‍ഷന്റെ സാഹിത്യ സമ്മേളനത്തിന്റെയും സാഹിത്യമത്സരങ്ങളുടെയും ചുക്കാന്‍ പിടിയ്ക്കുന്നത് ശ്രീ ലൂക്കോസ് ചാക്കോ (മലയാള പത്രം) ആയിരിക്കുമെന്ന് കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഏബ്രഹാം ഈപ്പന്‍ പറഞ്ഞു. അമേരിക്കന്‍ മലയാളികളുടെ മുഖപത്രമായ മലയാളം പത്രത്തിന്റെ ചീഫ് എഡിറ്ററാണ് ശ്രീ. ലൂക്കോസ് ചാക്കോ.

സാഹിത്യസമ്മേളനത്തിനും മത്സരങ്ങള്‍ക്കുമായി വിപുലമായ ഒരുക്കങ്ങള്‍ നടക്കുന്നതായി ലൂക്കോസ് പറഞ്ഞു. ഇതിനായി 11 പേരുടെ കമ്മറ്റി പ്രവര്‍ത്തനം ആരംഭിച്ചതായും ലൂക്കോസ് ചാക്കോ അറിയിച്ചു.

ഫൊക്കാനയുടെ സാഹിത്യമത്സരങ്ങളില്‍ പങ്കുചേരാന്‍ താല്പര്യമുള്ളവര്‍ അവരുടെ കൃതികല്‍ മേയ് 31ന് മുമ്പ് താഴെ കൊടുത്തിരിക്കുന്ന വിലാസത്തില്‍ അയച്ചുകൊടുക്കണമെന്ന് അദ്ദേഹം അറിയിച്ചു. നോവല്‍, കഥ, കവിത, ലേഖനം എന്നിവയിലായിരിക്കും മത്സരം സംഘടിപ്പിക്കുക.
ഫൊക്കാനാ സാഹിത്യ സമ്മേളനം ലൂക്കോസ് ചാക്കോ ചെയര്‍മാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക