Image

യോങ്കേഴ്‌സ് കണ്‍വന്‍ഷന്‍ ജൂലൈ 20 ശനിയാഴ്ച

Published on 17 July, 2019
യോങ്കേഴ്‌സ് കണ്‍വന്‍ഷന്‍ ജൂലൈ 20 ശനിയാഴ്ച
യോങ്കേഴ്‌സ്: ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ (സി.ആര്‍.എഫ്) ആഭിമുഖ്യത്തില്‍ നടത്തിവരാറുള്ള കണ്‍വന്‍ഷന്‍ ജൂലൈ 20-നു ശനിയാഴ്ച വൈകുന്നേരം 6 മുതല്‍ 9 വരെ സെന്റ് ജോണ്‍സ് എപ്പിസ്‌കോപ്പല്‍ ചര്‍ച്ചില്‍ (100 Underhill ST, Yonkers, NY 10710) നടത്തപ്പെടുന്നു.

പ്രൊഫസര്‍ എം.വൈ യോഹന്നാന്‍ (റിട്ട. പ്രിന്‍സിപ്പല്‍, സെന്റ് പീറ്റേഴ്‌സ് കോളജ്, കോലഞ്ചേരി) നേതൃത്വം നല്‍കുന്ന ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് കോലഞ്ചേരി ആസ്ഥാനാമായി സഭാ വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുന്ന സുവിശേഷ പ്രസ്ഥാനമാണ്.

രക്ഷകനായ യേശുക്രിസ്തുവിലൂടെ ലഭിക്കുന്ന പാപക്ഷമയും, ഹൃദയ വിശുദ്ധീകരണവും അനുഭവിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നതും സഭാ വ്യാത്യാസമെന്യേ സുവിശേഷ വേല ചെയ്യുകയും ചെയ്യുന്ന കൂട്ടായ്മയാണ് സി.ആര്‍.എഫ്. സഭയോ, സമുദായമോ മാറുകയല്ല, മറിച്ച് ഹൃദയമാണ് രൂപാന്തരപ്പെടേണ്ടതെന്നും മാനസാന്തരപ്പെട്ടവരുടെ മാനസാന്തരമാണ് ഈ കാലഘട്ടത്തിന്റെ അടിയന്തര ആവശ്യവുമെന്നാണ് ഫെല്ലോഷിപ്പ് വിശ്വസിക്കുന്നത്.

സി.ആര്‍.എഫിന്റെ മുഴുവന്‍സമയ മിഷണറി ദമ്പതിമാരായ വി.എം. എല്‍ദോസ്, ഷൈജു എല്‍ദോസ് എന്നിവരാണ് ഇത്തവണ മുഖ്യ വചനസന്ദേശം നല്‍കുവാന്‍ എത്തുന്നത്. 20 വര്‍ഷത്തോളമായി വയനാട്ടില്‍ ദൈവവേല  ചെയ്യുന്ന ഈ ദമ്പതികള്‍ യേശുക്രിസ്തുവിനായി തങ്ങളുടെ ജീവിതം പൂര്‍ണ്ണായി മാറ്റിവെച്ചിരിക്കുകയാണ്.

പ്രൊഫ. എം.വൈ. യോഹന്നാന്‍ നല്‍കുന്ന വീഡിയോ മെസേജും ഉണ്ടായിരിക്കുന്നതാണ്. ജൂലൈ 21 ക്യൂന്‍സ്, ജൂലൈ 27,28 റോക്ക്‌ലാന്‍ഡ് എന്നിവടങ്ങളിലും സി.ആര്‍.എഫ് കണ്‍വന്‍ഷനുകള്‍ ക്രമീകരിച്ചിരിക്കുന്നു. സി.ആര്‍.എഫിന്റെ എല്ലാവര്‍ഷവും നടത്തിവരാറുള്ള ഈ സുവിശേഷ മഹായോഗത്തിലേക്ക് എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക