image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

എന്നും തപ്തമീ ജീവിതം (കഥ: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

SAHITHYAM 17-Jul-2019
SAHITHYAM 17-Jul-2019
Share
image
അന്നും പതിവുപോലെ ശോകം തളംകെട്ടിയ മുഖവുമായാണ് ലീലുവിനെ കണ്ടത്. പള്ളിയില്‍ വച്ചും മലയാളി സമാജങ്ങളുടെ സമ്മേളനങ്ങളിലും ഒക്കെ മുടങ്ങാതെ പങ്കെടുക്കാറുണ്ടെങ്കിലും ഹൃദയത്തിന്റെ ആഴത്തില്‍ ഏതോ ദഃഖം തളം കെട്ടിക്കിടക്കുന്നതുപോലെ ലീലുവിന്റെ മിഴികളുടെ നീലക്കയങ്ങളില്‍ ഒരു ഇരുളിമ വളരെ നാളായി ഞാന്‍ ശ്രദ്ധിച്ചു. ഇന്നലെ ഞയറാഴ്ച ഒരു സമ്മേളനത്തിന്റെ ഇടവേളയില്‍ ഞാനും ലീലുവും തനിച്ചായപ്പോള്‍, എന്തോ വിഷമം അലട്ടുന്നതായി ആ കണ്ണുകള്‍ പറയുന്നുണ്ടല്ലോ, എì ഞാന്‍ ചോദിച്ചു. ശരിയാണ്, ആരോടും പറയണമെന്നു കരുതിയതല്ല, എങ്കിലും മനസ്സിന്റെ ഭാരമൊന്നൊഴിയട്ടെയെന്നു കരുതി പറയാം. അവള്‍ തുടര്‍ന്നു...

സുന്ദരനായ ഭര്‍ത്താവ്, മിടുക്കരായ മൂന്നു കുഞ്ഞുങ്ങള്‍, സാമ്പത്തികഭദ്രത, ആരും കൊതിച്ചുപോകുന്ന കുടുംബജീവിതം. ഏന്തേ! ഈ സൗഭാഗ്യത്തിലും വേദനിക്കുവാന്‍ എന്നു തോന്നിപ്പോകും.

image
image
രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ അപ്പനെയേല്‍പ്പിച്ച് അമ്മ മണ്‍മറഞ്ഞുപോയപ്പോള്‍, ദിക്കറിയാതെ പിതാവു പകച്ചുപോയി. കുഞ്ഞനിയനെ അമ്മവീട്ടുകാര്‍ കൊണ്ടുപോയി. പിതാവ് രണ്ടാം വിവാഹം കഴിച്ചു. എന്തുകൊണ്ടോ, രണ്ടനമ്മയില്‍ തന്റെ മാതൃസാദൃശ്യം കാണുവാന്‍ അവള്‍ക് കഴിഞ്ഞില്ല. ലീലുവിനെ ആദ്യമൊക്കെ അവര്‍ സ്‌നേഹത്തോടെ വിളിക്കുകയും കരുതുകയും ഒക്കെ ചെയ്തുവെങ്കിലും അവര്‍ക്ക് ഒരു മകന്‍ പിറന്നതോടുകൂടി ആ വീട്ടിലെ കൊച്ചു കൊച്ചു ജോലികളെല്ലാം ലീലുവിന്റെ തലയിലായി. രാവിലെ അന്ം താമസിച്ചുണര്‍ന്നാല്‍ ശകാരവര്‍ഷം തുടങ്ങും.

 ‘മൂട്ടില്‍ വെയിലുകേറീട്ടും പെണ്‍പിള്ളാരുറങ്ങിയാല്‍ കുടുംബം തറതോണ്ടും. ഒന്നും അപ്പനോടു പറയാതെ അവള്‍ കടിച്ചമര്‍ത്തും’.

 വൃത്തിയായി ഒരുങ്ങിയാല്‍,
 ‘ആണ്‍പിള്ളാരെ കണ്ണും കലാശവും കാട്ടി മയക്കാനോ ഈ പെണ്ണിന്റെ ഒരുക്കം,
വന്നു ശകാരം.’
സ്ക്കൂളില്‍ നിന്നു വന്നാലുടന്‍ പകലത്തെ പാത്രങ്ങളും തുണികളും ഒക്കെ കഴുകിയിടുന്നതു മുതല്‍ അത്താഴം ഒരുക്കുന്നതുവരെ 12 വയസ്സായപ്പോഴേക്കും ആ പെണ്‍കുട്ടിയുടെ തലയിലായി. അപ്പോഴേക്കും അവള്‍ക്ക് താഴെയുള്ള കുട്ടികളുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. അപ്പന്‍ സ്ക്കൂളിലെ മാഷാണ്, കൂടെ നാട്ടുകാര്യങ്ങളുമായി രാവിലെയിറങ്ങിയാല്‍ രാത്രിയേ മടങ്ങിവരാറുള്ളു. വന്നാലുടനെ ലീലുമോളേ എന്നു നീട്ടിവിളിçം. അപ്പോഴേക്കും,
‘പുന്നാരമോള്, എന്തോ വേണം, വേറെയാരും ഇവിടില്ലെന്നു തോന്നുന്നല്ലോ വിളി കേട്ടിട്ട്’, പരാതിയായി.
‘ആ കൊച്ചിന് അമ്മയോ പോയി, മോളേ എന്ന വിളിയില്‍ നീയെന്തിനായിങ്ങനെ തുള്ളുന്നേ?’
‘ഓ, ഇപ്പഴും ഓര്‍മ്മ ആ പെമ്പ്രന്നോരെയാന്നെനിക്കറിയാം, ഇവിടെ വേറെയും മൂന്നു മോളുമാരുണ്ട്, ഈ പുന്നാരമോളുവിളി അവരോടില്ലല്ലോ’.
‘ഞാന്‍ തര്‍ക്കിക്കാനില്ല, ലീലുമോളിത്തിരി കാപ്പിയിങ്ങെടുത്തേ’.

പേടിച്ച് അപ്പന് കാപ്പി കൊടുക്കുമ്പോള്‍ ആ കണ്ണുകളിലെ സ്‌നേഹത്തിന്റെ ആഴം അവള്‍ മനസ്സിലാക്കി. വീട്ടിലെ ജോലിയെല്ലാം കഴിഞ്ഞ് അത്താഴത്തിന്് നിരത്തിയിട്ട æരണ്ടികളിയിരിക്കവേ, ലീലുവിനുമാത്രം, എല്ലാവര്‍ക്കും വിളമ്പിക്കൊടുത്തുകഴിഞ്ഞേ ഭക്ഷണം കഴിക്കാന്‍ കിട്ടിയുള്ളു. മിക്കവാറും കലത്തിന്റെ അടിയിലുള്ള കല്ലുള്ള ചോറും, കഷണങ്ങളില്ലാത്ത മീനിന്റെ ചാറും കഴിച്ചു വിശപ്പടക്കുമ്പോഴും, അപ്പന്‍ തനിക്കായി ഒരുരുള ചോറ് കരുതുന്നത് ചുഴിഞ്ഞ നോട്ടങ്ങള്‍ക്കിടയിലും വാങ്ങിക്കഴിച്ച് നിര്‍വൃതി നേടി. പാത്രങ്ങളും കഴുകി അടുക്കിപ്പെറുക്കി വച്ചശേഷം ചായ്പിലെ തറയില്‍ വിരിച്ച പായിലിരുന്ന് അന്നന്നത്തെ പാഠങ്ങള്‍ പഠിച്ചുകഴിയുമ്പൊഴേക്കും പാതാരാക്കോഴി കൂകിയിരിçം.

മിഡില്‍സ്കൂള്‍ കഴിഞ്ഞപ്പോഴേക്കും അമ്മയുടെ വീട്ടില്‍നിന്നും വല്യപ്പന്റെ മരണം അറിയിച്ചുവന്നപ്പോള്‍  അവിടം വരെ അപ്പന്റെ കൂടെ പോകാന്‍ ചിറ്റമ്മ അനുവദിച്ചു. ബസിറങ്ങി കടത്തുവള്ളത്തില്‍ കുറച്ചുനേരം ഇരുന്നപ്പോള്‍ അപ്പന്‍ ചോദിച്ചു,
   
‘മോള്‍ക്ക് സുഖമാണോ? ’
    
ഒരു പൊട്ടിക്കരച്ചിലായിരുന്നു മറുപടി. അന്നേരത്തിനു ശേഷം വീട്ടിലെ കഷ്ടപ്പാടുകളുടെ ഭാണ്ഡം ലഘൂകരിച്ച് അപ്പന്റെ മുമ്പില്‍ നിരത്തി. . ഒരു തീപ്പൊരി വീണാല്‍ പൊട്ടിത്തകരുന്ന വിധം സംഘര്‍ഷപുര്‍ണ്ണമായ ആ കുടുംബ പശ്ചാത്തലത്തിലേക്ക് ഒരു പൊട്ടിത്തെറി കൂടിയുണ്ടാകാന്‍ അപ്പന്‍ തയ്യാറാകാതെ എല്ലാം മനസ്സിലടക്കി.
   
വല്യപ്പന്റെ ശവമടക്ക് കഴിഞ്ഞപ്പോള്‍ കുഞ്ഞനിയന്‍ അരികില്‍ വന്നു പറഞ്ഞു, തന്നേക്കൂടി കൊണ്ടുപോകാന്‍ അപ്പനോടു പറയണമെന്ന്്. അമ്മാവിയുടെ കയ്യില്‍നിന്നും ഊറ്റിക്കിട്ടിയ ഭക്ഷണം കഴിച്ചും അവിടെയും അനാഥനെപ്പോലെ കഴിഞ്ഞും എല്ലും കോലുമായ തന്റെ കുഞ്ഞനുജനെ കണ്ടപ്പോള്‍ ഹൃദയം തകര്‍ന്ന്് അപ്പനോടു കേണു, അനുജനെക്കൂടി   കൂട്ടിക്കൊണ്ടു  പോകണമെന്ന്,് വല്യമ്മയുടെ വാക്കിന് ആ വീട്ടില്‍ വലിയ വിലയൊìം ഇല്ലിതിരുന്നിട്ടും,
  
 ‘ഇവിടെ എന്തിന്റെ കുറവാ, അവനെ അങ്ങോട്ടു കൊണ്ടുപോകാനെ’ന്നുവല്യമ്മ ചോദിച്ചനേരം,
   ‘മക്കളപ്പന്റെ കൂടാ, അല്ലാതെ അമ്മവീട്ടിലല്ല കെട്ടിക്കിടക്കേണ്ടത്’ എന്ന് അമ്മാവി തട്ടിവിട്ടു. അങ്ങനെ അനുജനെക്കൂട്ടി വീട്ടിലെത്തിയപ്പോഴേക്കും അവിടുത്തെ ബഹളം കേള്‍ക്കാന്‍ വയ്യാതെ അപ്പന്‍ രണ്ടുവിരലും ചെവിയിലിട്ടുകൊണ്ട് തൊടിയിലേക്കിറങ്ങിപ്പോയി.   

ഏതായാലും വീട്ടുജോലികള്‍ക്കും പുറംജോലികള്‍ക്കും കുഞ്ഞനിയന്‍ കഷ്ടപ്പെടുന്നതു കണ്ട് ലീലു നിശബ്ദം തേങ്ങി. അവന്റെ കിടപ്പും ചേച്ചിയുടെ കൂടെ ചായ്പിലായതിനാല്‍ അവര്‍ ദുഃഖം പരസ്പരം പèവച്ചു. എത്ര സമയമില്ലെങ്കിലും ആരും കാണാതെ ദിവസത്തില്‍ ഒരുതവണ അവളുടെ തലയില്‍ കൈ വച്ച്,
 
 ‘ദൈവമേ എന്റെ കുഞ്ഞിന്റെ പ്രയാസങ്ങള്‍ മാറ്റിക്കൊടുക്കണേ, അവളെ അനുഗ്രഹിക്കണേ’ എന്ന് അപ്പന്‍ പ്രാര്‍ത്ഥിച്ച് അനുഗ്രഹിച്ചിരുന്നു.
ഈ പ്രാരബ്ദങ്ങള്‍ക്കിടയിലും ലീലു പഠിത്തത്തില്‍ സമര്‍ത്ഥയായി ഒന്നാം ക്ലാസ്സോടെ പത്തിലെ പരീക്ഷ പാസായി. മോളെ കോളജില്‍ വിടുന്നതിന് അപ്പന് ആഗ്രഹമുണ്ടെങ്കിലും, കോളജിലൊക്കെ പോയാല്‍ പെമ്പിള്ളാര് പിഴച്ചുപോകുമെന്നുള്ള പഴമൊഴിയില്‍,
  
‘പെണ്ണ് എങ്ങും പോകണ്ടാ, എവിടേലും കെട്ടിച്ചുവിട്ടാല്‍മതി’,
എന്ന ചിറ്റമ്മയുടെ വാദഗതിയില്‍ അപ്പന്‍ മൗനം അവലംബിച്ചു. പഠിത്തത്തിലെന്നപോലെ സൗന്ദര്യത്തിലും മുമ്പില്‍നിന്ന ലീലു സഹപാഠികളുടെ കണ്ണിലുണ്ണിയായിരുന്നു, ആ നാട്ടിലെ യുവാക്കളുടെ കണ്ണിന് കര്‍പ്പൂരമായിരുന്നു. പരസ്പരം പറഞ്ഞിട്ടില്ലെങ്കിലും പള്ളിമുക്കിനടുത്തു താമസിക്കുന്ന ബോബിയുടെ ഹൃദയത്തിലെ മൗനാനുരാഗം ലീലു മനസ്സിലാക്കിയിരുന്നു. മിക്ക ഞയറാഴ്ചകളിലും പള്ളിയില്‍ താന്‍ നിന്നിരുന്ന നിരയ്ക്ക് സമാനമായ പുരുഷന്മാരുടെ നിരയിലായിരുന്നു ബോബിയുടെ സ്ഥാനവും.   എല്ലാ ഞയറാഴ്ചയും രാവിലെ പള്ളിയില്‍പ്പോകുന്നതിനും ചിറ്റമ്മ വിലക്കിയെങ്കിലും ആ വിലക്ക് മാത്രം ലീലു അവഗണിച്ചു. പള്ളിയിലെ ക്വയറില്‍ ലീലു അംഗമായി. മധുരമനോഹരമായ ലീലുവിന്റെ ഗാനാലാപനത്തില്‍ സ്വര്‍ഗ്ഗീയ മാലാഖമാര്‍ പോലും ആനന്ദലീനരായിരുന്നിരിക്കണം.  മിക്കവാറും സഹോദരവൃന്ദത്തിന്റെ അകമ്പടിയുണ്ടായിരുന്നതിനാല്‍ ബോബിയുമായി ഒന്നു  സംസാരിക്കാന്‍ പോലും അവസരം വിരളമായിരുന്നു. ഒരുദിവസം മനഃപ്പൂര്‍വ്വം താമസിച്ച് പള്ളിയില്‍നിന്നും വന്നവഴി ബോബിയെക്കണ്ടു;
  
തനിക്ക് എയര്‍ഫോഴ്‌സില്‍ സെലക്ഷന്‍ കിട്ടി, ബാംഗ്ലൂരിലാണ്, അവിടെ ലീലുവിന്് നേഴ്‌സിംഗിന് ചേരാനിഷ്ടമുണ്ടെങ്കില്‍ അഡ്മിഷന്‍ ശരിയാക്കാം, നല്ല മാര്‍ക്കുണ്ടല്ലോ, പ്രയാസം കാണുകയില്ല,
   
എന്നറിയിച്ചപ്പോള്‍ ഉള്ളു കുളിര്‍ത്തു. വീട്ടിലെ ജയില്‍ജീവിതത്തില്‍ നിìമുള്ള മോചനമായിരുന്നു തന്നെ ഏറ്റവും ആകര്‍ഷിച്ചത്. അപ്പനെ ഒരിക്കല്‍ സൗകര്യത്തിന് കിട്ടിയപ്പോള്‍   തനിക്ക് നേഴ്‌സിംഗിന് ചേരാന്‍ ആഗ്രഹമുണ്ടൈന്നും ഒരു കൂട്ടകാരി ശ്രമിക്കാമെന്നു പറഞ്ഞെന്നും പറഞ്ഞു, അപ്പന്‍ സമ്മതിച്ചു. നേഴ്‌സിംഗിന്് മൈസൂറിലെ  ഇ.റ്റി.സി.എം. നേഴ്‌സിംഗ് സ്ക്കൂളിള്‍ പ്രവേശനം ലഭിച്ചുകഴിഞ്ഞശേഷമാണ്് ചിറ്റമ്മയെ അറിയിച്ചത്. കുറെ പൊട്ടിത്തെറി നടന്നുവെങ്കിലും അപ്പന്‍ പറഞ്ഞു, “അവളു പോകട്ട്, മറ്റു പിള്ളാരെയും രക്ഷപെടുത്താന്‍ ചിലപ്പോള്‍ ഇതുതകും.”

അവള്‍ക്ക് നല്ല രണ്ടു സാരിയൊക്കെ വാങ്ങിക്കൊടുത്തയയ്ക്കണ്ടായോ എന്ന് അപ്പന്‍ വീട്ടില്‍ പറഞ്ഞപ്പോള്‍,
        
‘സ്റ്റൈപ്പന്റു കിട്ടുമ്പം അവളു വേണ്ടതു വാങ്ങിക്കോളും, വെറുതെയെന്തിനാ ഈ പൈസായില്ലാത്ത സമയത്തു അനാവശ്യമായി കളയുന്നത്’ എന്ന് ചിറ്റമ്മയുടെ വാദം.
                                   
ഒê തകരപ്പെട്ടിയില്‍ രണ്ടു പഴയ സാരികളും മറ്റ് അല്ലറചില്ലറകളും, അന്ം വെളിച്ചെണ്ണ, ഉമിക്കരി ഒക്കെ പെറുക്കിവച്ച,് വണ്ടിക്കൂലിക്ക് അപ്പനേല്‍പ്പിച്ച അന്‍പതു രൂപയും വാങ്ങി കണ്ണുനീരോടെ അവള്‍ എല്ലാവരോടും യാത്രപറഞ്ഞ് റെയില്‍വേസ്റ്റേഷനില്‍ എത്തി. അപ്പന്‍ കൂട്ടിന് മൈസൂര്‍ വരെ ചെല്ലാമെന്ന് പറഞ്ഞെങ്കിലും, തന്റെ കൂട്ടുകാരി ആ ട്രെയിനിലുണ്ടെന്നു പറഞ്ഞ് ലീലു അപ്പനെ നിരുത്സാഹപ്പെടുത്തിയത് ചിറ്റമ്മíു സന്തോഷമായി, അവടെ കൂട്ടുകാരിയുണ്ടേല്‍ വെറുതെയെന്തിനാ പൈസാ കളയുന്നതെന്നായിരുന്നു ചിറ്റമ്മയുടെ ചിന്ത.  ആണ്‍പിള്ളാരോടൊന്നും മിണ്ടാനുംം കൊഴഞ്ഞാടാനും പോയേക്കരുതെന്ന താക്കീതും.

ബോബി ആ ട്രെയിനില്‍ തനിക്കു കൂട്ടിëള്ള വിവരം ആരോടും പറയാതിരുന്നതിനാല്‍ ഒരുഭൂകമ്പം ഒഴിവായിക്കിട്ടി.

ഒരു സഹോദരന്റെ കരുതലോടെയും സുരക്ഷിതത്വത്തോടെയും കൂടി വര്‍ത്തിച്ച ബോബി ലീലുവിë് മണലാരണ്യത്തിലെ നീരുറവയായിരുന്നു. മൈസൂറില്‍ എത്തിയപ്പോള്‍ ഒê കടയില്‍ക്കയറി അത്യാവശ്യസാധനങ്ങളൊക്കെ വാങ്ങിക്കൊടുത്തിട്ടാണ് ബോബി അവളെ നേഴ്‌സിംഗ് ഹോസ്റ്റലില്‍ കൊണ്ടാക്കിയത്. കൂട്ടിലടച്ചിട്ട കിളി സ്വതന്ത്രയാക്കപ്പെട്ടതുപോലെ, അവള്‍ ജീവിതത്തിലാദ്യമായി ശാന്തിയെന്തെന്നറിഞ്ഞു. വന്നവിവരത്തിന് വീട്ടിലേç കത്തിട്ടു.

അങ്ങനെ നാലു വര്‍ഷത്തെ നേഴ്‌സിംഗ് പരിശീലനത്തിടയില്‍ വര്‍ഷത്തിലൊരിക്കല്‍ വീതം മാത്രമേ അവള്‍ വീട്ടിലേക്ക് പോയിരുന്നുള്ളു.  ലഭിച്ചിരുന്ന തുച്ഛമായ സ്റ്റൈപ്പന്റില്‍ നിന്നും അത്യാവശ്യച്ചെലവുകള്‍ കഴിച്ചുള്ള മിച്ചത്തുക നാട്ടിലേക്കുള്ള യാത്രയില്‍ അപ്പനും ചിറ്റമ്മയ്ക്കും താഴെയുള്ള സഹോദരങ്ങള്‍ക്കും കൊച്ചുകൊച്ചു സമ്മാനങ്ങള്‍ വാങ്ങിച്ചെല്ലുമ്പോള്‍ ചിറ്റമ്മയുട മുഖം അന്ം പ്രകാശിക്കുമായിരുന്നു. അപ്പോഴും പറയുന്നതു കേട്ടിട്ടുണ്ട്,
 
അവരുടെ വീടിനടുത്തുള്ള ഒരു കൊച്ച് നേഴ്‌സിംഗിന് പോയിട്ട് അവധിക്ക് വരുമ്പോള്‍ ഓരോ പെട്ടി നിറച്ചാ സാധനങ്ങളുമായി വരുന്നതെന്ന്.
    
വീട്ടിലെ കഷ്ടപ്പാടുകളില്‍ നിന്നും രക്ഷപെട്ട് നല്ല ഭക്ഷണവും മനഃസമാധാനവും ലഭ്യമായതോടു കൂടി ലീലു ഒരു വിടര്‍ന്ന താമരപ്പൂ പോലെ സൗന്ദര്യവതിയായി, ഞെങ്ങിഞെരുങ്ങി വളര്‍ന്നുവന്നതിനാല്‍ ദൈവഭയവും സൗശീല്യവും ഒത്തിണങ്ങിയ അവളുടെ സൗമ്യമായ പെരുമാറ്റവും, സ്‌നേഹമസൃണമായ പരിചരണവും രോഗികള്‍ക്ക് സാന്ത്വനലേപനമായിരുന്നു, അടുത്തിടപഴകിയ ഏവര്‍ക്കും അവളൊരു കുളിരലയായിരുന്നു.  ബോബിയുമായുള്ള അടുപ്പം ഗാഢാനുരാഗമായി ഇതിനകം വളര്‍ന്നുപടര്‍ന്നു, എങ്കിലും ഒരിക്കല്‍പ്പോലും ശാരീരീകബന്ധം അവരുടെ പാവനപ്രണയത്തെ മലിനമാക്കിയില്ല. ഇതിനിടെ ലീലുവിന്റെ കുഞ്ഞനിയനെയും ഒരു ജോലി തരപ്പെടുത്തി ബോബി ബാംഗ്ലൂരില്‍ എത്തിച്ചു.

അവളുടെ മേട്രന്അവള്‍ കണ്ണിലുണ്ണിയായിരുന്നതിനാല്‍ തന്നെപ്പറ്റി അന്മൊക്കെ അവര്‍ക്കറിയാമായിരുന്നു. പഠനം കഴിഞ്ഞ് ഒê വര്‍ഷത്തിനകം തന്റെ മേട്രന്റെ സഹായത്തോടെ ലീലുവിന്് അമേരിക്കയിലെത്തിപ്പറ്റാന്‍ കഴിഞ്ഞു. ചിറ്റമ്മയുടെ മക്കളെയെല്ലാം അകലെയുള്ള കലാലയങ്ങളില്‍ ഹോസ്റ്റലില്‍ച്ചേര്‍ത്തു പഠിപ്പിച്ചു, വീട്ടില്‍ പഴയ ചാണകം മെഴുകിയ ഓലപ്പുരയ്ക്കു പകരം വാര്‍പ്പും ടെറസ്സും ഉള്ള വലിയ കെട്ടിടം ഉയര്‍ന്നു, ചിറ്റമ്മ കൈലിയും  ഒറ്റമുണ്ടും ദൂരെക്കളഞ്ഞ് നൈറ്റിയും സാരിയും ആക്കി, കൈയ്ത്തണ്ടയിലും കഴുത്തിലും സ്വര്‍ണ്ണാഭരണങ്ങള്‍ ഓളം വെട്ടി. വീട്ടുജോലിക്ക് അകത്തും പുറത്തും ആള്‍ക്കാര്‍. മാസംതോറും  അമേരിക്കയില്‍ നിന്നും ഡ്രാഫ്റ്റുകള്‍ മുടക്കമില്ലാതെ എത്തിയിരുന്നു. നാട്ടില്‍ നിന്നുമുള്ള മിക്ക കത്തുകളും ആവശ്യങ്ങളുടെ നീണ്ട  പട്ടികകളായിരുന്നു.
     
‘വിവാഹം കഴിക്കാനാഗ്രഹിക്കുന്നു, അവധിയ്ക്ക് വരുന്നു'വെന്നെഴുതിയപ്പോള്‍,

അടുത്ത അവധിക്ക് മതി കല്യാണം, ചിറ്റമ്മയുടെ ആങ്ങളയുടെ മകനെ കണ്ടുവച്ചിട്ടുണ്ട് എന്ന് മറുപടി. വീട്ടിലിപ്പോള്‍ ഒരു അംബാസഡര്‍ കാറുള്ളതുകൊണ്ട് തൊട്ടടുത്തുവരെ പോകുന്നതുപോലും കാറിലാണ് കായല്‍മീന്‍, ആട്ടിറച്ചി ഒക്കെയില്ലാതെ ഊണിറങ്ങാറില്ല.  വാഷിങ് മെഷീന്‍, ഫ്രിഡ്ജ്, ഗ്രൈന്‍ഡന്‍, ബ്ലെന്‍ഡര്‍ തുടങ്ങി എല്ലാ ആധുനികസൗകര്യങ്ങളും തിങ്ങിയ സുഖസമൃദ്ധിയില്‍ അതൊക്കെ എങ്ങനെയുണ്ടായിയെന്ന് ചിന്തിക്കാന്‍ അവര്‍ മെനക്കെട്ടില്ല. ആര് നാട്ടിലേç പോയാലും പാന്‍സിനുള്ള തുണി, റേഡിയോ തുടങ്ങി ഓരോ പാഴ്‌സല്‍ കൊുത്തയയ്ക്കാാറുണ്ടായിരുന്ന ലീലു എന്നും രണ്ടു ഷിഫ്റ്റു ചെയ്താé് നാട്ടിലുള്ളവര്‍ç് സ്വപ്നലോകം കരുപ്പിടിപ്പിച്ചതെന്ന് ഒരുപക്ഷേ അവരാരും ചിന്തിച്ചില്ല.                                           

ഏതായാലും ലീലുവിന്റെ അവധി മാറ്റിയില്ല, ബോബിയുമൊത്തുള്ള വിവാഹം നടത്തണമെന്ന ആഗ്രഹത്തില്‍ നാട്ടിലെത്തി. ബോബിയുമായുള്ള അടുപ്പം അപ്പനോടു പറഞ്ഞു, ഒരു കോളിളക്കമുണ്ടായെങ്കിലും ചിറ്റമ്മയ്ക്കും സമ്മതിക്കേണ്ടി വന്നു. വിവാഹം മംഗളമായി നടന്നു.

അവള്‍ ഇത്രവേഗം തന്‍കാര്യം നോക്കാന്‍ തുടങ്ങിയെന്നാണ്് ചിറ്റമ്മയുടെ പരാതി. കാലതാമസമില്ലാതെ ബോബിയും അമേരിക്കയിലെത്തി. സന്തുഷ്ടമായ കുടുംബജീവിതം.
                                         
 ബോബിക്കും തരക്കേടില്ലാത്ത ഒരു ജോലിയായി. മൂന്നു കുഞ്ഞോമനകള്‍ ആ വല്ലരിയില്‍ വിടര്‍ന്നു.  കാലക്രമേണ തന്റെ കുഞ്ഞനുജനെയും ചിറ്റമ്മയുടെ അഞ്ചു മക്കളെയും അമേരിക്കയിലെത്തിച്ചു. ബോബിയുടെ സഹോദരങ്ങളും എത്തിച്ചേര്‍ന്നതോടുകൂടി സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനായി എല്ലാവരെയും മാറ്റിത്താമസിപ്പിച്ചു.
                               
തന്റെ എല്ലാമെല്ലാമായ അപ്പനെ കൊണ്ടുവന്ന് കുറച്ചുനാള്‍ സുഖമായി കൂടെ താമസിപ്പിക്കണമെന്നു ചിന്തിച്ചിരിക്കവേ അപ്പന്റെ പെട്ടെന്നുള്ള മരണം അവളെ വല്ലാതെ ഉലച്ചു.

മരണവാര്‍ത്തയറിഞ്ഞ് ഓരോരോ അസൗകര്യങ്ങളാല്‍ മറ്റു മക്കള്‍ക്കാര്‍ക്കും നാട്ടില്‍പ്പോകാന്‍ സൗകര്യമില്ലെന്നു പറഞ്ഞു, ലീലുവും ബോബിയും കൂടി നാട്ടിലെത്തിയപ്പോഴേക്കും നാട്ടിന്‍പുറത്ത്  മോര്‍ച്ചറി സൗകര്യം ഇല്ല, തിരുവല്ല വരെ കൊണ്ടുപോയി വയ്ക്കാനൊന്നും പോയില്ല എന്നു പറഞ്ഞ് ചിറ്റമ്മ അപ്പന്റെ അടക്കം നടത്തിക്കഴിഞ്ഞിരുന്നു. അപ്പന്റെ മണ്‍കൂനയില്‍ കമഴ്ന്നു കിടന്നുപൊട്ടിക്കരഞ്ഞപ്പോള്‍,
‘ഇതെന്തൊരു കൂത്താ മനുഷ്യരായാ ചാവും, അതും ഇത്രേം വയസ്സായതും, ആര്‍ക്കുമില്ലാത്തൊരു സങ്കടം കാണുമ്പഴാ’ ... ചിറ്റമ്മ ശകാരിച്ചപ്പോള്‍ വിങ്ങല്‍ അടക്കി. വിങ്ങുന്ന ഓര്‍മ്മകളുമായി തിരിച്ചുപോന്നു.
 
അന്നാളുകള്‍ക്കകം ചിറ്റമ്മയും അമേരിക്കയിലെത്തി മക്കളുടെ കൂട്ടത്തില്‍ താമസം തുടങ്ങിയതോടുകൂടി ഇവിടെയും തനിക്കെതിരെ പോര് തുടങ്ങി. എìം ഓരോ കുറ്റങ്ങളാണ് കണ്ടുപിടിക്കുക..
‘എന്റെ മക്കള്‍ക്ക് വീടായില്ല, നല്ല ജോലിയായില്ല, അവള്‍ക്കെന്തിനാ ഇത്രേം വല്യ വീട്,    അതില്‍ക്കൊറച്ചെടുത്ത് എന്റെ കൊച്ചുങ്ങള്‍ക്കൊര് വീടു വാങ്ങിക്കൊടുത്തില്ലല്ലോ, അവര്‍ക്കവളെന്തോ ചെയ്തു?’ എന്നൊക്കെയാണ് എന്നും ചിറ്റമ്മയുടെ പരാതി.     

താന്‍ എത്ര സ്‌നേഹമായി പെരുമാറിയാലും എìം കുറ്റം മാത്രം ബാക്കി. സഹോദരങ്ങള്‍ക്കും തൃപ്തിയില്ല.’ ലീലുവിന്റെ ദുഃഖത്തില്‍ ഞാനും തകര്‍ന്നു, എങ്കിലും, ‘നമ്മുടെ നല്ല പ്രവൃത്തിç് ദൈവം പ്രതിഫലം തരും’ എന്നു ഞാന്‍ ആശ്വസിപ്പിച്ചു.   
   
‘ജീവിക്കാന്‍ ഇന്നും ഞാന്‍ മറന്നുപോകുന്നു. അവരെയൊക്കെ വലുതാക്കാന്‍ വേണ്ടിി എന്റെ കുഞ്ഞുങ്ങളുടെ കൂടെ ചെലവഴിക്കേണ്ടിയിരുന്ന  സമയം ആശുപത്രികളില്‍ കഴിച്ചകൂട്ടി. എന്റെ കുഞ്ഞുങ്ങളെ നോക്കാതെയാണ്് ഞാന്‍ അവരെയൊക്കെ നോക്കിയത്, എന്നും നന്ദികേടുമാത്രം ബാക്കി. എന്റെ അപ്പന്റെ ഭാരം കുറച്ചുകൊടുത്തിട്ടുണ്ടെന്നെ0രാശ്വാസമാണ്എന്നെ നിലനിര്‍ത്തുന്നത്’. അത്രയും പറഞ്ഞുകഴിഞ്ഞപ്പോഴേക്കും ലീലുവില്‍ കണ്ണുനീര്‍ അണപൊട്ടിയൊഴുകി.

‘ഇതൊക്കെ പ്രതീക്ഷിച്ചാല്‍ മതി, ലോകം അങ്ങനെയൊക്കെയാണ്, നമുക്ക് ചെയ്യാന്‍ കഴിയുന്ന നല്ല കാര്യങ്ങള്‍ ചെയ്യുക, മനുഷ്യരല്ല ദൈവമാണ് നമ്മുടെ മനസ്സു കാണുന്നത്്. വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന വൃക്ഷങ്ങളിലെ മോഹനപുഷ്പങ്ങളെ ആസ്വദിçന്നവര്‍ അതിനു വെള്ളവും വളവും നല്‍കി വളര്‍ത്തിയ വേരുകളെ ഓര്‍ക്കുന്നില്ലയെന്നതല്ലേ വാസ്തവം’, ഞാന്‍ സാന്ത്വനിപ്പിച്ചു.
 
സ്വാഗതഗാനത്തിന് ‘അലീഷ്യാ ബോബി ജോര്‍ജ്’ എന്നു വിളിച്ചപ്പോഴാണ്്,
   ‘എന്റെ മോള്‍’ എന്നുപറഞ്ഞ് ലീലു പിടഞ്ഞുണര്‍ന്നത്. അപ്പോഴേക്കും സമ്മേളന ഹാള്‍ ആളുകളെക്കൊണ്ടു നിറഞ്ഞു കഴിഞ്ഞിരുന്നു.   
  
  ‘ഈ സമൃദ്ധിയിലും ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലൂടെ ഊളിയിട്ടുയരുന്ന നനവൂറുന്ന ഓര്‍മ്മകളാണ്് തന്റെ ഏകാന്തയാമങ്ങളെ æളിരണിയിക്കുന്നത്, അവള്‍ ആശ്വസിച്ചു.
   


image
Facebook Comments
Share
Comments.
image
P R Girish Nair
2019-07-17 11:29:22
ജീവിത ബന്ധങ്ങളുടെ ബാന്ധനങ്ങളിൽ ഉരുകിയൊലിക്കുമ്പോൾ ജീവിതം തന്നെ ഒരു മിഥ്യയാണെന്ന് തോന്നാൻ ഉണ്ടാകും.  എല്ലാം മറന്നു കരയാൻ ശ്രമിച്ച നിമിഷങ്ങൾ ഉണ്ടാകാം പക്ഷേ ചിലപ്പോഴൊക്കെ കണ്ണുനീർപോലും പകരം വീട്ടും. ഇതാണ് ജീവിതം....
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
പുഷ്പിക്കാത്തവൾ (കവിത: ബിന്ദുജോൺ മാലം)
പറഞ്ഞു തീർത്തേക്കൂ (കവിത : പുഷ്പമ്മ ചാണ്ടി)
കുമ്പസാരം ( കവിത: ജി. രമണി അമ്മാൾ )
കാര്യസ്ഥന്‍ (കുറ്റാന്വേഷണ നോവല്‍ -അധ്യായം -1: കാരൂര്‍ സോമന്‍)
ദേവഗാന്ധാരി (കഥ: സി. എസ് ചന്ദ്രിക)
പാമ്പും കോണിയും - നിർമ്മല - നോവൽ -30
നീലച്ചിറകുള്ള മൂക്കുത്തികൾ 49 - സന റബ്സ്
ഉദകക്രിയ (ചെറുകഥ: സാംസി കൊടുമണ്‍)
ശമരിയാക്കാരനും ഞാനും (കഥ: ഷാജന്‍ ആനിത്തോട്ടം)
ഒരു മാസ്ക്കും അല്പം  പൊല്ലാപ്പും (നർമ്മ കഥ-സാനി മേരി ജോൺ)
നീലച്ചിറകേറിയ വജ്രമൂക്കുത്തി : വിജയമ്മ സി എൻ , ആലപ്പുഴ
ഗ്രീന്‍ കാര്‍ഡ് (നോവല്‍- അവസാന ഭാഗം: തെക്കേമുറി)
നാടകാന്തം (കഥ: രമണി അമ്മാൾ)
സന്യാസി (തൊടുപുഴ കെ ശങ്കർ, മുംബൈ)
അറുത്തു മാറ്റാം അടുക്കള ( കവിത : ആൻസി സാജൻ )
കറുത്ത ചുണ്ടുകളുള്ള പെൺകുട്ടി (കഥ: പുഷ്പമ്മ ചാണ്ടി )
ബാസ്റ്റാഡ് (കഥ: സാം നിലമ്പള്ളില്‍)
നിധി (ചെറുകഥ: സാംജീവ്)
പാമ്പും കോണിയും - നിർമ്മല - നോവൽ - 29
നീലച്ചിറകുള്ള മൂക്കുത്തികൾ 48 - സന റബ്സ്

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut