വെളളിമൂങ്ങ എന്ന ചിത്രത്തിനു ശേഷം ബിജു മേനോനും സംവിധായകന് ബിബു ജേക്കബും ഒന്നിക്കുന്നു. ആദ്യരാത്രി എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ സംവിധായകന് ജിബു തന്നെ പുറത്തു വിട്ടു. വട്ടക്കായലിന്റെ കുഞ്ഞോളങ്ങള്‍ തഴുകുന്ന 'മുല്ലക്കര ' എന്ന കൊച്ചു ഗ്രാമത്തിലെ വിശേഷങ്ങള്‍ ഇവരിലൂടെ തുടങ്ങുന്നു' എന്നു പറഞ്ഞുകൊണ്ടാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.
ബിജു മേനോനെ കൂടാതെ അജു വര്‍ഗ്ഗീസ്, മനോജ് ഗിന്നസ്, വിജയരാഘവന്, ബിജു സോപാനം, സ്നേഹ, വീണ നായര്‍, ശോഭ, സ്റ്റെല്ല, തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സാധിഖ് കബീര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ബിജിപാലാണ് .സെന്‍ട്രല്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത് .