Image

ജിഎസ്‌എല്‍വി ടാങ്ക് ചോര്‍ച്ച പരിഹരിച്ചു; ചന്ദ്രയാന്‍ ഉടന്‍ ദൗത്യത്തിലേക്ക്

Published on 17 July, 2019
ജിഎസ്‌എല്‍വി ടാങ്ക് ചോര്‍ച്ച പരിഹരിച്ചു; ചന്ദ്രയാന്‍ ഉടന്‍ ദൗത്യത്തിലേക്ക്

തിരുവനന്തപുരം: ജിഎസ്‌എല്‍വി മാര്‍ക്ക് 3 റോക്കറ്റിലെ ഹീലിയം ടാങ്ക് ചോര്‍ച്ച പരിഹരിച്ചു. ഇനി ചന്ദ്രയാന്‍ 2 വിക്ഷേപണം ഉടന്‍ നടക്കുമെന്ന്‌ വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയുന്നു. തകരാര്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള പരിശോധനകളും തുടങ്ങി. വിക്ഷേപണം ഏതു ദിവസം നടക്കുമെന്നതു സംബന്ധിച്ച്‌ ഇന്നോ നാളെയോ ഐഎസ്‌ആര്‍ഒയുടെ തീരുമാനമുണ്ടാകും.

ഏറ്റവും അനുകൂല സമയം അല്ലെങ്കിലും ലഭ്യമായ സാഹചര്യങ്ങളില്‍ വിക്ഷേപണം നടത്താമെന്നാണു വിലയിരുത്തല്‍. 15നു വിക്ഷേപണം നടന്നിരുന്നെങ്കില്‍ 54 ദിവസത്തെ യാത്രയ്ക്കു ശേഷം സെപ്റ്റംബര്‍ 6നാണു ചന്ദ്രയാന്‍ പേടകത്തില്‍ നിന്നു ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിലിറങ്ങുമായിരുന്നത്.

ഓക്‌സിഡൈസര്‍ ആയ ദ്രവീകൃത ഓക്‌സിജന്‍ 183 ഡിഗ്രിയായും, ക്രയോജനിക് സ്റ്റേജ് ഇന്ധനമായ ദ്രവീകൃത ഹൈഡ്രജന്‍ താപനില 253 ഡിഗ്രിയായും നിലനിര്‍ത്താനാണ് ഹീലിയം ഉപയോഗിക്കുന്നത്. ഇതുപ്രകാരം ഓരോ ടാങ്കിലും 34 ലീറ്റര്‍ ഹീലിയം ഉണ്ടായിരുന്നു. ഇതില്‍ ഒരു ടാങ്കിലെ മര്‍ദം 12 ശതമാനത്തോളം കുറഞ്ഞതാണു പ്രശ്‌നമായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക