Image

ഹൈക്കോടതി വിമര്‍ശനത്തോട് പ്രതികരിച്ച്‌ റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍

Published on 17 July, 2019
ഹൈക്കോടതി വിമര്‍ശനത്തോട് പ്രതികരിച്ച്‌ റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍

തിരുവനന്തപുരം: ഹൈക്കോടതി വിമര്‍ശനത്തോട് പ്രതികരിച്ച്‌ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍. കയ്യേറ്റ ഭൂമിയിലെ നിര്‍മ്മാണങ്ങളെ വൈദ്യുതിയും വെള്ളവും നല്‍കി സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണെന്ന ഹൈക്കോടതിയുടെ പരാമര്‍ശത്തോട് മൂന്നാറിലെ കയ്യേറ്റക്കാര്‍ക്ക് വൈദ്യുതി നല്‍കുന്നതിനെക്കുറിച്ച്‌ വൈദ്യുതി വകുപ്പിനോട് ചോദിക്കണമെന്നായിരുന്നു മന്ത്രിയുടെ മറുപടി.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യൂ വകുപ്പിന്റെ എന്‍ഒസി വേണമെന്ന് നിര്‍ബന്ധമാണ്. കയ്യേറ്റങ്ങള്‍ക്കെതിരായ നിലപാടാണ് സര്‍ക്കാരിന്റേതെന്നും ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കയ്യേറ്റഭൂമിയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളെ സഹായിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നാണ് കോടതി വിമര്‍ശിച്ചത്. കയ്യേറ്റങ്ങളെ എതിര്‍ക്കുന്നു എന്ന് പ്രചരിപ്പിക്കുമ്ബോള്‍ത്തന്നെ സര്‍ക്കാര്‍ കയ്യേറ്റക്കാര്‍ക്ക് സൗകര്യം ഒരുക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു.

കയ്യേറ്റഭൂമിയുമായി ബന്ധപ്പെട്ട് 2010ല്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് സര്‍ക്കാര്‍ കൃത്യമായി നടപ്പാക്കുന്നില്ലെന്ന് കാണിച്ച്‌ പരിസ്ഥിതി സംരക്ഷണ സമിതി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്ബോഴാണ് സര്‍ക്കാരിനെതിരെ കോടതിയുടെ ഭാഗത്തുനിന്ന് രൂക്ഷ വിമര്‍ശനമുണ്ടായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക