Image

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ നിയമം കൊണ്ടുവരുമെന്ന്‌ രാജസ്ഥാന്‍ സര്‍ക്കാര്‍: എതിര്‍പ്പുമായി ബി.ജെ.പി

Published on 17 July, 2019
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ നിയമം കൊണ്ടുവരുമെന്ന്‌ രാജസ്ഥാന്‍ സര്‍ക്കാര്‍: എതിര്‍പ്പുമായി ബി.ജെ.പി

ജയ്‌പൂര്‍: ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവരുമെന്ന്‌ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്‌ ഗെഹ്‌ലോട്ട്‌. ചൊവ്വാഴ്‌ച നിയമസഭയിലാണ്‌ അദ്ദേഹം ഇക്കാര്യം അറിയിച്ചത്‌.

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വര്‍ധിക്കുന്നതില്‍ അദ്ദേഹം ആശങ്ക രേഖപ്പെടുത്തുകയും ചെയ്‌തു. ' ആള്‍ക്കൂട്ട ആക്രമണം പോലുള്ള സംഭവങ്ങള്‍ എല്ലാവരേയും അസ്വസ്ഥരാക്കുന്നു. തെറ്റിദ്ധാരണ കാരണം ചിലര്‍ കൊല്ലപ്പെടുന്നുവെന്നത്‌ വളരെ അസ്വസ്ഥനാക്കുന്നു. മതത്തെ ഇതില്‍ നിന്നുംമാറ്റി നിര്‍ത്തണം.' എന്നാണ്‌ ഗെഹ്‌ലോട്ട്‌ പറഞ്ഞത്‌.

`20-30 ആളുഖള്‍ ഒരു മനുഷ്യനെ തല്ലിക്കൊല്ലുന്നത്‌ ദൗര്‍ഭാഗ്യകരമാണ്‌. ഇത്തരം സംഭവങ്ങള്‍ സമൂഹത്തില്‍ യാതൊരു സ്ഥാനവുമില്ല. ഇത്തരം കാര്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ ശിക്ഷിക്കാന്‍ കര്‍ശന നിയമം കൊണ്ടുവരേണ്ടത്‌ നമ്മുടെ ആവശ്യമാണ്‌.' അദ്ദേഹം പറഞ്ഞു.

ആള്‍ക്കൂട്ട ആക്രമണ സംഭവങ്ങളില്‍ നിങ്ങള്‍ക്കും വേദന തോന്നുന്നില്ലേയെന്ന്‌ അദ്ദേഹം പ്രതിപക്ഷത്തോട്‌ ചോദിച്ചപ്പോള്‍ `അതെ' എന്ന്‌ അവര്‍ പ്രതികരിച്ചു. ഇതിനു പിന്നാലെയാണ്‌ രാജസ്ഥാന്‍ സര്‍ക്കാര്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ നിയമം കൊണ്ടുവരുമെന്ന്‌ അദ്ദേഹം പറഞ്ഞത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക